Wednesday, June 1, 2011

വ്യാജ പ്രൊഫൈല്‍




(ബസ്‌ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട പത്തു വയസ്സുകാരി റിയ എന്നോട് പറഞ്ഞത്)

ഞാന്‍ ഒരു വ്യാജ ആണെന്ന് എത്ര പറഞ്ഞിട്ടും
അവന്‍ വിശ്വസിക്കുന്നില്ല...
വ്യാജ സീ ഡീയും, വ്യാജ ചാരായവും വ്യാജ പ്രൊഫൈലും
ഉണ്ടെങ്കില്‍ വ്യാജ ഞാന്‍ ആയിക്കൂടെ?
ഓര്‍ക്കുട്ടിലും ട്വിട്ടരിലും ഫെയ്സിലും
ഞാന്‍ മാറി മാറി വ്യാജ വേഷം അണിഞ്ഞു
നൂറോളം ആരാധകരെ ഉണ്ടാക്കി
നയന്‍ താരയും തൃഷയും, ജെനെലിയായും വരെ
എന്റെ പ്രൊഫൈല്‍ പടമായി പലപ്പോഴും
പെണ്ണിനെ കണ്ടാല്‍ ഒലിപ്പീരുമായി നടക്കുന്ന
പീറ ചെക്കനമാര്‍ എന്നെയും കണ്ടു വീണു
(നടു തല്ലി)
ചാറ്റ് വേണം, കൂട്ട് കൂടണം
സിനിമക്ക് പോകാം
തണ്ടൂരി ആകാം
ഹാന്ഗ് ഓവര്‍ കാണണ്ടേ?
മഴ വന്നു, കുട എടുക്കാതെ
നമുക്ക് നടക്കാം..
എന്നെ മാത്രം സ്നേഹിക്കൂ, എന്നെ മാത്രം ..
ഇങ്ങനെ പലരും എനിക്ക് വ്യാജ സന്ദേശം തന്നു..
എത്ര ആയാലും ഞാനും ഒരു മനുഷ്യ ജീവി അല്ലെ?
ഓഫറുകള്‍ കെട്ട് മടുത്തു..

ഞാന്‍ പുരുഷന്‍ എന്ന് ഒരു കൂട്ടര്‍
പെണ് വേഷം കെട്ടിയ വ്യാജന്‍ ആണെന്ന് മറ്റൊരുവര്‍
ആണ്‍ വേഷം കെട്ടിയ സ്ത്രീ ആയിക്കൂടെ?
എന്ന് ഇനി ചിലര്‍....

അന്വേഷിച്ചു വന്നപ്പോള്‍
ആരോപണം ഉന്നയിച്ചവര്‍ എല്ലാവരും
ആണും പെണ്ണും കെട്ടതായിരുന്നു...

ആണത്തമുള്ള ഒരൊറ്റ ആണും
സ്ത്രീത്വമുള്ള ഒരു പെണ്ണും ആ
കൂട്ടത്തില്‍ ഞാന്‍ കണ്ടില്ല.
ഇനി പറയൂ കൂട്ടരേ..,
ഞാന്‍ ഒരു വ്യാജ ആണെന്ന്
അവന്‍ വിശ്വസിക്കില്ലേ?

* വ്യാജന്മാര്‍ ഇത് വായിക്കരുത് !!

പന്തയം വെക്കാനുണ്ടോ? .പന്തയം?




തെരഞ്ഞെടുപ്പില്‍ കൊണ്ഗ്രസ്സിനു എത്ര സീറ്റ് കിട്ടുമെന്ന്
വാതു വെച്ചു,
മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍
പ്രതി വാതുകാരന്‍ വെള്ളാപ്പിള്ളി നടേശനും..
വൈര മോതിരം സമ്മാനം ...
കണക്കുകള്‍ പിഴച്ച നേതാവ്,
നടേശന്‍ മുതലാളിക്ക്
നവരത്ന മോതിരം അണിയിച്ചു അടിയറവു പറഞ്ഞു
(ഈ പന്തയം ഏതായാലും രത്ന വ്യാപാരികള്‍ക്കു ലോട്ടറി ആയി)

എഴുതാപുറം : പണ്ട് പാഞ്ചാലിയെ പന്തയം വെച്ചു ചൂത് കളിച്ചു തോറ്റ പാണ്ഡവര്‍ നീണാള്‍ വാഴട്ടെ ..

വന്ദേ മാതരം..


ഇനി,
എന്റെ കൂടെ വാതു വെയ്ക്കാന്‍ ആരുണ്ട്?
പന്തയം,
കോഴിയോ, മുട്ടയോ ആദ്യം ഉണ്ടായത്?
കോഴിയാണേല്‍ കാരണം?
മുട്ടയാണേല്‍ കോഴിയോ?
കോഴിയും മുട്ടയും ഒന്നിച്ചാണേല്‍
കോഴി മുട്ടയോ?
ഉത്തരം പറയാത്തവര്‍ക്ക് നൂറു കടം
പറഞ്ഞവര്‍ക്ക് മോതിരം അല്ല..
മോതിരം ഇട്ടു വെക്കാനുള്ള
ചെപ്പു ഫ്രീ..

അല്ലെങ്കില്‍ "ആ കയ്യിലോ, ഈ കയ്യിലോ
(ഇടതോ വലതോ)
അമ്മാന പൂച്ചെണ്ട്?
കണ്ണന് സമ്മാന പൂച്ചെണ്ട്?"
(ഒരു പഴയ സിനിമ പാട്ട്.)

പോയ ബുദ്ധി :

അല്ലാണ്ട് പിന്നെ, നട്ട പ്പിരാന്തു,
പന്തയം വെച്ചു കളിക്കാന്‍ പറ്റിയ പ്രായം !!
ആ നേരം കൊണ്ട് നാല് ഏത്തവാഴ വെച്ചിരുന്ണേല്‍
അടുത്ത ചിങ്ങത്തില്‍ എങ്കിലും
കാഴ്ച കുല വെക്കായിരുന്നു
ഗുരുവായൂരപ്പന്.