Friday, January 21, 2011

മകര ജ്യോതി -ശരിയും തെറ്റും


മകര ജ്യോതി അമാനുഷമാണോ ? - എന്ന് ചോദിച്ചു കൊണ്ട് ഭൌതീക വാദികള്‍ മുതല്‍
അവസരം മുതലെടുക്കുന്ന ക്ഷുദ്ര പ്രേമികള്‍ വരെ രംഗത്ത് ഉള്ളത് കൂടാതെ
ഇപ്പോള്‍ കേരള ഹൈ കോടതിയും ചോദിക്കുന്നു..മകര ജ്യോതിയിലെ ശരിയും തെറ്റും....
ഇത് വിശ്വാസത്തിനു മേലുള്ള കടന്നു കയറ്റമായി ക്ഷോഭിക്കുന്നവര്‍ വേറെയും...

വിശ്വാസങ്ങള്‍ ,ആചാരങ്ങള്‍, എന്നും മനുഷ്യരുള്ള കാലം മുതല്‍ ഉള്ളതാണ്..
അതിനു പ്രത്യേകം അര്‍ഥം കല്‍പ്പിച്ചു തീവ്ര പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌ കൊണ്ട് എന്ത് പ്രയോജനം?
വിശ്വാസങ്ങളെ ചോദ്യം ചെയ്യാവുന്ന എത്രയോ കാര്യങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നടക്കുന്നു?
അന്വേഷണം വഴി മുട്ടി നില്‍ക്കുന്ന എത്ര പ്രശ്നങ്ങള്‍ ഇന്നും നമുക്കുണ്ട്?
അവയ്ക്ക് നേരെയൊന്നും നീളാത്ത ചൂണ്ടു വിരല്‍ മകര ജ്യോതിക്ക് നേരെ മാത്രം
നീളുന്നത് എന്ത്?
വിവാഹത്തിന് താലി കെട്ടുന്നതും,മരണാന്തര ക്രമങ്ങള്‍ ചെയ്യുന്നതും (വിശ്വാസികളുടെ) ഒരു വിശ്വാസമാണ്..
ഈ ഇന്റര്‍ നെറ്റ് യുഗത്തില്‍ ഒരു താലി കേട്ടിയില്ലെങ്ങിലും കല്യാണം ആകാം എന്നിരിക്കെ ..... എന്തിനാന്നു ഈ അനുഷ്ടാനങ്ങള്‍ ? ..
വിശ്വാസം അല്ല .... മാനറിസം ആണ് അളവ് കോല്‍..
ശബരി മലയില്‍ മാത്രമല്ല, കേരളത്തിലെ ക്ഷേത്ര സംസ്കാരങ്ങള്‍ അനുവര്‍ത്തിച്ചു പോരുന്ന
ചില രീതികളും, ആചാരങ്ങളും, വിശ്വാസങ്ങളും
തല മുറ ഏറെ കഴിഞ്ഞാലും വിട്ടു പോരാന്‍ വയ്യാത്ത
സംസ്കാരമാണ് നമ്മുടേത്‌..
അവയിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിലെ പരിമിതി മനസിലാകി കൊണ്ട് തുടര്‍ നടപടികള്‍ ആവാം എന്നാണ് എനിക്ക് തോന്നുന്നത്...

ഒരു മത മൌലീക വാദിയെ അല്ല ഞാന്‍..എന്നാല്‍ കേട്ടതും കണ്ടതും വെച്ചു ഞാനും
നിരീക്ഷിചോട്ടെ.... നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ .. ..

സര്‍ക്കാരും , ദേവസ്വം ബോര്‍ഡും കരുതല്‍ നടപടി എടുതിരുന്നെങ്ങില്‍
പുല്ലുമെദു ദുരന്തം ഒഴിവാക്കാമായിരുന്നു..
ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ച ആള്‍ക്കൂട്ടമാല്ലായിരുന്നല്ലോ അത്..എല്ലാ വര്‍ഷവും ഈ ആള്‍ക്കൂട്ടം പതിവായിരുന്ന പുല്ലുമെടില്‍, എന്നാല്‍ ഒരു വന്‍ ദുരന്തം വന്നപ്പോള്‍, മാത്രം കാരണക്കാരായവര്‍ പിന്നെ ചെയ്യുക, മുഖം രക്ഷിക്കാന്‍ അന്യന്റെ പിടലിക്ക് പഴി ചാരി തല ഊരുക എന്നുള്ളതാണ്..
ഉന്തിന്റെ കൂടെ തള്ളും എന്ന പടി കേരള ഹൈ കോടതി യുടെ
"നിഷ്കളങ്ങമായ ചോദ്യം ചെയ്യല്‍ കൂടി ആകുമ്പോള്‍, എരിവും , പുളിയും പൂര്‍ത്തി ആയി..
( കല്യാണത്തിന് മുറ്റം വെളുപ്പിക്കുന്നത് പോലെ. .........ആപത്തു വരുമ്പോള്‍ അന്വേഷണം..)
ഇത് ഒരു മകര ജ്യോതിയിലോ , പുല്ലു മെട് ദുരന്ടതിലോ ഒതുങ്ങുന്ന ചോദ്യമല്ല...
102 ജീവനാണ് ഒറ്റ ശ്വാസത്തില്‍ പൊലിഞ്ഞു പോയത്..
പ്രശ്നത്തിന് വേണ്ടി പ്രശ്നം ഉണ്ടാക്കല്‍ അല്ല വേണ്ടത്.
മകര ജ്യോതി കാലാ കാലങ്ങളായുള്ള ഒരു സംഭവമാണ്..
അതിനു പിന്നിലെ അമാനുഷികത എന്ന ഒരു ചോദ്യവും അതിന്റെ ഉത്തരത്തിനും പിറകെ പോകാതെ
പ്രായോഗികമായി നമുക്ക് എന്ത് ചെയ്യാനാകും എന്ന് ചോദിച്ചു അതിനു വേണ്ടി
പ്രവര്തിക്കുകയല്ലേ സര്‍ക്കാര്‍ തലത്തിലും മറ്റു പ്രവര്‍ത്തക ശീലരും ചെയ്യേണ്ടത്?
കാരണം പൊലിഞ്ഞു പോയത് മുഴുവനും മനുഷ്യ ജീവനായിരുന്നു..

Sunday, January 16, 2011

Will you marry Me !?

Bheema Jwellary le ഒരു പരസ്യം

പ്രേം നസീറിനെ പോലിരിക്കുന്ന ഒരു സുന്ദരന്‍ പയ്യന്‍

Will you marry me

എന്ന് ചോദിക്കുന്ന പ്ലാ കാര്‍ഡുമായി

ചവിട്ടു നാടകത്തിലെ പെണ് വേഷം കെട്ടിയ

ഒരു രൂപം പോലിരിക്കുന്ന ഒരു പെണ്ണിനോട് ചോദിക്കുന്നതാണ് പരസ്യം..

ഈ പെണ്ണുങ്ങളൊക്കെ എന്താണാവോ ധരിച്ചു വെച്ചിരിക്കുന്നത്?

ഭൂ ലോക സുന്ദരികള്‍ ആണെന്നോ?

ഏത് സുന്ദരനും ,

കണ്ടാല്‍ നായ പോലും വെള്ളം കുടിക്കാത്ത "ചുന്ദരി" മണികളുടെ പുറകെ

പ്ലാ കാര്‍ഡുമായി Q

നില്‍ക്കുമെന്നോ?

പരസ്യമായാലും

ഏതിനും ഒരു ETHICS ഒക്കെ വേണ്ടേ?

Wednesday, January 12, 2011

എളുപ്പ വഴിയില്‍ ക്രിയ ചെയ്യുന്നവര്‍

ഏക ദിന ബന്ധങ്ങള്‍ക്ക് മേല്‍
പാരകായ പ്രവേശം നേടുന്നവര്‍
അഹങ്ഗാരത്തിന് മേല്‍
വെള്ള ക്കൊടി നാട്ടുന്നവര്‍
ഒരു കാശിനും കൊള്ളാത്ത
പല വകക്കാര്‍ ....
വഴിയരികില്‍ കണ്ട തര്‍ക്കത്തിന്
ചേരാത്ത , വില പറഞ്ഞു തര്‍ക്കിക്കുന്നത്‌
ആര്ക് വേണ്ടിയാണ്......?
കൂട്ടത്തില്‍ എളുപ്പ വഴിയില്‍ ക്രിയ ചെയ്തു കിട്ടിയ
കണക്കുകള്‍ക്ക്‌ ,
ദീര്‍ഘം പോരെന്നു ശഠിക്കുന്നവനും !!!

Wednesday, January 5, 2011

ഒരിടത്തൊരിടത്ത്...

ചെറുപ്പത്തില്‍ രതി വൈകൃതങ്ങളില്‍ വരെ നീങ്ങുമായിരുന്ന
അസാധാരണ കൂട്ട് കെട്ട് എന്നെ വല്ലാത്ത അവസ്ഥയില്‍
എത്തിച്ചിട്ടുണ്ട്..
വളര്‍ത്തു കോഴി മുട്ടയിടുന്നത്‌ നോക്കി അതിന്റെ പിറകെ പതി ഇരുന്നിട്ടുണ്ട്..
പിന്നീട് എന്റെയും കൂട്ടുകാരുടെയും കണ്ണ് വെട്ടിച്ചു കോഴി ഇടുന്ന മുട്ട കണ്ടു
ഞങ്ങള്‍ നിരാശരായിട്ടുണ്ട് ..
കൂട്ടിയിട്ട വൈക്കോല്‍ കൂനക്കക്തു നിന്ന് മുട്ട ഇട്ട കോഴിയുടെ
ആര്‍മാദം കണ്ടു പൊട്ടി ക്കരഞ്ഞിട്ടുണ്ട് ഞാന്‍..
ഉച്ച മയക്കത്തില്‍ പോകും മുന്‍പേ , പരത്തി പറന്നു കിടക്കുന്ന ദിന പത്രത്തിലെ
രാജന്‍ കൊല കേസ് ഉറക്കെ വായിക്കുന്ന അമ്മയുടെ കണ്ണ് വെട്ടിച്ചു,
എറിഞ്ജ്ജു വീഴ്ത്താന്‍ പാകത്തില്‍ ചാഞ്ഞു കിടക്കുന്ന ചക്കര മാങ്ങയുടെ ചില്ല
പൊട്ടിക്കാന്‍ വേണ്ടി മാത്രം കൂട്ട് കൂടുന്ന ചെക്കന്മാര്‍ എന്റെ കള്ളത്തരം
മനസിലാക്കി അവര്‍ പിന്നീട് , മിണ്ടാതായി.
കണ്ണെത്താ ദൂരത്തെ വയല്‍ പാടങ്ങള്‍ ഉഴുതു മറിക്കുന്ന കാളകളുടെ സ്ഥാനത്
കാതടപ്പിക്കുന്ന ട്രാക്ടര്‍ വന്നത് "ലോകാല്ഭുതമായി" എനിക്ക്..
സന്ധ്യ ആവോളം ചെളി കൂടി കിടക്കുന്ന വരമ്പില്‍,
,കോളാമ്പി പടര്‍ന്നു കിടക്കുന്ന മുള് വേലിക്കരികില്‍ ..
,കയ്യില്ലാത്ത ചെറിയ ഉടുപ്പിട്ട്, നിന്ന എന്റെ ആ
കാഴ്ചയുടെ ഓര്‍മ്മ തിരു മധുരതെക്കാള്‍ തേനൂറും..
ആദാമിന്റെയ് മകന്‍ അബു,
പവിഴം എന്ന തത്തയുടെ കഥ, 3 മത്സ്യങ്ങളുടെ കഥ
കൊക്കും ഞണ്ടും ,,,,പഞ്ചതന്റ്രത്തിലെ "മാനേജ്‌മന്റ്‌"
സൂത്രങ്ങള്‍ ഒളിപ്പിച്ച പൊരുള്‍ മനസിലാക്കാന്‍ സമയം പിന്നേയും വേണ്ടി വന്നു...
കണ്ണന്‍ ചിരട്ടയില്‍ പായസം വെക്കാം എന്ന് ആദ്യം പറഞ്ഞതും,,,,
കടലാസ് ചുരുട്ടി കൊണ്ട് ബീഡി വലിക്കാം എന്ന് എന്നെയും കൂട്ടുകാരെയും പഠിപ്പിച്ചതും
എന്റെ ചേച്ചി ആയിരുന്നു..
വീട്ടിലെ ഭൂകമ്പം ഭയന്ന് കൊച്ചനിയത്യെ കൊണ്ട്
നിര്‍ബന്ധിച്ചു വലിപ്പിച്ചതും ചേച്ചിയുടെ ബുദ്ധി....
കടലാസ് പുകയുടെ ചൂട് കൊണ്ട് ആദ്യം വലിച പുകയില്‍ തന്നെ
ചുമച്ചു കരഞ്ഞ എന്നെ ചേച്ചി ആശ്വസിപ്പിച്ചത്‌, രണ്ടാമത് ഒരു പുക തന്ന് കൊണ്ടാണ്..
ഭയന്ന് നില്‍ക്കുന്ന ഓരോ കൂട്ടര്‍ക്കും dhyryam തന്ന് കൊണ്ട്
3 കടലാസ് ബീഡികള്‍ ഞങ്ങള്‍ 12 കൂട്ടുകാര്‍ വലിച്ചു തീര്‍ത്തു..
.................................
കത്തിച്ച ചൂട്ടില്‍ന്റെയ് ചൂട് കൊണ്ട് കത്തി പ്പോയ ചിരട്ടയും.........
(* തീ കൊണ്ടാല്‍ ഏത് ചിരട്ടയും കത്തുമെന്ന അറിവ് ..)
അടുപ്പില്‍
തുളുമ്പി അടര്‍ന്നു വീണ, 4 ദിവസം കൊണ്ട് വീട്ടില്‍ നിന്നും മോഷട്ടിചെടുത്ത ശര്‍ക്കരയും അരിയും ,നാളികേര തുണ്ടും കൊണ്ട് ഉണ്ടാകാന്‍ ശ്രമിച്ച....
ഞങ്ങള്‍ക്ക് വിളംബാന്‍ കഴിയാതെ പോയ പായാസതെക്കള്‍ ,ഞങ്ങളെ തളര്‍ത്തിയത്, ചേച്ചിക്ക്
കൂട്ടുകാരുടെ idayil വന്നു പോയ അപമാനമായിരുന്നു ....
ഉച്ചയുറക്കത്തിനു അമ്മയോടൊപ്പം ചെല്ലാന്‍ കൂട്ടാക്കാത്ത ഞാന്‍
പലപ്പോഴും
ഇല്ലി മുള്ള് കൊണ്ട് കെട്ടിയ വേലിക്കരികില്‍, പടര്‍ന്നു കിടന്നിരുന്ന
ചോര നിറമുള്ള കുന്നിമണികള്‍ കൊണ്ട് കോര്‍ത്ത മാലകള്‍ക്ക് എന്നോളം,
ഞാന്‍ തീക്ഷണമായി ആശിക്കുന്ന,എന്റെ ബാല്യതോളം നന്മയുണ്ട്..

ഇപ്പോള്‍ എന്റെ ബാല്യം തിരികെ വേണമെന്ന് പറയുന്നതിലെ ഔചിത്യം
പറഞ്ഞറിയിക്കാന്‍ വയ്യ..