
"കൊടുങ്ങല്ലൂരില്‍ ഒരു വിശ്വാസിയും കുടുംബവും സന്ജരിച്ചിരുന്ന കാര്‍ ഉള്‍പ്പെടെ നാട്ടുകാര്‍ ആക്രമിച്ചതായി വാര്‍ത്ത"
ഈ ആക്രമണം , വിശ്വാസികള്‍ ആളുകളെ മതം മാറ്റത്തിന് ശ്രമിക്കുന്നത്തില്‍ പ്രതിഷേധിച്ചു ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറെ നാള്‍ മുന്പ് ഒറീസ്സയില്‍ തുടര്‍ച്ചയായി അരങ്ങേറിയിരുന്നു ഇത്തരം സംഭവങ്ങള്‍..
അടി മേടിച്ചും, കൊടുത്തിട്ടും വേണമോ മത പരിവര്‍ത്തനം?
M T യുടെ "അസുരവിത്", ഉരൂബിന്റെയ് "സുന്ദരന്മാരും സുന്ദരികളും".. ഒക്കെയാണ് ഈ പരിവര്തന ചിന്തകളിലൂടെ ഓര്‍മ്മ വരുന്ന കഥകള്‍..
(ഇന്നത്തെ കാലഖട്ടത്തില്‍ പണി എടുക്കാതെ ജീവിക്കുന്ന "ഗോവിന്ദന്‍ കുട്ടിമാര്‍ക്ക്" മാപ്പില്ല..)
ഒന്നില്‍ പക്കാ മതം മാറ്റം , പൊന്നാനി, തൊപ്പി ഇടല്‍, ഫ്യൂടലിസതിന്റെയ് അവശേഷിച്ച കടയ്ക്ക് കത്തി താഴ്ത്തിയ ചില "നേരമ്പോക്കുകള്‍" ഓര്‍ത്താല്‍ ഒരു മഹാ വിപത്ത് ....
പ്രേം നസീര്‍ , ശാരദ തുടങ്ങിയവര്‍ നടിച്ച ഒരു മികച്ച (അന്നത്തെ കാലത്ത്) ചിത്രമായി പില്‍ക്കാലത്ത്..
രണ്ടാമത്തെ കഥയില്‍ രണ്ടാം ലോക മഹാ യുദ്ധ കാലത്ത് കൊച്ചു കേരളത്തിലും ( ഭാരത്തിലും ) അരങ്ങേറുന്ന ഒരു കഥ എന്ന് വിശേഷിപ്പിക്കാം
അതില്‍ പറയുന്ന "ജഗള " കഥയില്‍ ഉടനീളം ഒരു അരക്ഷിതാവസ്ഥ ഉണ്ടാക്കും..
രണ്ടു കഥ വായിചിരുന്നാപ്പോഴും ഞാന്‍ ചോദിച്ചിരുന്ന ചില ചോദ്യങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിക്കുന്നു .
എന്താണ് പൂര്‍ണ്ണമായ മതം?
ആരാണ് ശരിയായ വിശ്വാസി?
എന്താണ് ശരിയായ വിശ്വാസം?
മത പരിവര്‍ത്തനം ആവശ്യപ്പെടുന്നവര്‍ ആരൊക്കെയാണ്? ചോദ്യങ്ങള്‍ ഇനിയും ആകാം..
അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു യൂറോപ്പിലെ പോര്‍ടുഗീസ് എന്ന ഒരു ചെറിയ രാജ്യത്തെ രാജാവായിരുന്ന മാനുവല്‍ രാജാവ് വാസ്ഗോ ഡാ ഗാമയെ നമ്മുടെ നാട്ടില്‍ കുരുമുളക് കച്ചവടതിന്റെയ് പേരില്‍ (? പരിവര്‍ത്തനം?) ഇങ്ങോട്ടയച്ചതും, ഗൌരവ തരമായ പല ചരിത്ര സംഭവങ്ങള്‍ക്കും തുടക്കം കുറിച്ചതും ചരിത്രം അറിയാവുന്നവര്‍ ഓര്‍ക്കും..
ഈ വരവിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിക്കാന്‍ പദ്ധതിയിട്ട നമ്മുടെ "ചരിത്ര സ്നേഹികളെ" കെട്ടു കെട്ടിച്ച കഥ ഈ തരുണത്തില്‍ മറക്കുക..
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു കടലും വന്നു ചേരുന്നില എന്നായിരുന്നു ഗാമയുടെ ആദ്യത്തെ നിഗമനം..
അത് കൊണ്ട് കിഴക്ക് ശുഭ പ്രതീഷാ മുനമ്പ് ചുറ്റി ( cape of good hope) ആഫ്രിക്കയില്‍ കടന്ന ഈ നാവികന്‍ പ്രതികൂലമായ കാലാവസ്ഥയില്‍ ഏതാണ്ട് നാല് കപ്പലുകള്‍ വെള്ളം വിഴുങ്ങിയിട്ടും നമ്മുടെ ശാദ്വല ഭൂമി കണ്ടു കിട്ടും വരെ യാത്ര തുടര്‍ന്നു.
(അതിനു മുന്പ് തന്നെ ഇന്ത്യന്‍ മഹാസമുദ്രം വഴി കിഴക്കൊട്ട്ട് നീങ്ങിയാല്‍ അറബി ക്കടലില്‍ എത്താമെന്ന് ഗാമക്ക് മുന്‍പേ കൊവില്‍ഹോ എന്ന നാവികന്‍ ജോണ്‍ രണ്ടാമന്‍ എന്ന പോര്ടുഗല്‍ രാജാവിനു കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്..)
കൂടെ യാത്ര ചെയ്തിരുന്ന മിടുക്കരെ മരണം കൊണ്ട് പോയിട്ടും നിരാശനാകാതെയ്, അടിയാന്മാരുടെ നാട്ടില്‍ പരസ്പരം സ്പര്‍ധ വെച്ചു പുലര്‍ത്തി ഇരുന്ന സാമൂതിരിയും, കോലത്തിരിയും കൊച്ചി രാജാക്കാന്‍ മാര്‍ ഉള്‍പെടെ പല നാട് വാഴികളും ഈ വിദേശിക്കു പില്‍ക്കാലത്ത് കപ്പം കൊടുത്തു പഞ്ചാ പുച്ഛം അടക്കി നില്‍ക്കേണ്ടി വന്ന കഥയും ഇനി ചരിത്രം പറയും.
(ഭാരതത്തിലെ രാജാകന്മാരെല്ലാം ക്രിസ്തീയ വിശ്വാസികള്‍ ആണെന്നാണ് ഗാമ കരുതി ഇരുന്ന്നത്..)
പരസ്പര സഹകരണം ഇല്ലാതിരുന ഈ നാടുവാഴികളെ ഭിന്നിപ്പിക്കാന്‍ ഗാമയെ പോലുള്ള കുശാഗ്ര ബുദ്ധിക്ക് എളുപ്പമായിരുന്നു.... കൊടുങ്ങല്ലൂരില്‍ നടന്ന സംഭവവും ഇതും തമ്മില്‍ എന്ത് ബന്ധം എന്നല്ല..!
പറഞ്ഞു വരുന്നതു മത പരിവര്‍ത്തനം. തൊപ്പിയും തുണിയും ബിസ്കറ്റും, രാജാവിന് തിരുമുല്‍ കാഴ്ച കൊടുത്ത ഗാമയുടെ ബുദ്ധി ഒരു നിമിഷം ഓര്‍ക്കുക്ക,
(ചെറിയ മീന്‍ ഇട്ടു വല്യ മീന്‍ പിടിക്കുന്ന തന്ത്രം.) അങ്കവും കാണാം താളിയും ഓടിക്കാം.
കുനിഞ്ഞു നിന്നാല്‍ പുറത്തു പന്തലിടുന്ന കച്ചവട മോഹികളുടെ അതി മോഹം തിരിച്ചറിയുമ്പോഴേക്കും നാടിലെ ഏറിയ പങ്കും ആളുകളെ വിദഗ്ദമായി മതം മാറ്റാന്‍ ഗാമ്യ്ക്കും കൂട്ടര്കും കഴിഞ്ഞത് ഗാമയുടെ കഴിവിനും അപ്പുറം നാട്ടു രാജാക്കന്മാരുടെസഹകരനമില്ലായ്മ എന്ന് പറയുന്ന്താകം കൂടുതല്‍ ശരി..
ക്രിസ്തു മതത്തിന്റെ വരവോടെ റോമ സാമ്രാജ്യം തകര്‍ന്നു എന്ന് പറയുന്നതിനേക്കാള്‍ നല്ലത് രാജാക്കന്മാരുടെ ദുര്‍ബല ഭരണം കാരണമായി എന്ന് വിശ്വസിക്കുന്നിടതാണ് കൂടുതല്‍ ശരി,,)
മതം പഠിപ്പിക്കേണ്ട പണ്ഡിതര്‍ മതം മാറാന്‍ പഠിപ്പിക്കുന്നു..
കത്തി താഴെ ഇടാന്‍ പറയുന്ന നീതി പാലകര്‍ കത്തി എടുത്തു കുത്തിക്കോ എന്ന് പറയുന്നു..
കൊടുങ്ങള്ളൂരിലേത് ഒറ്റപ്പെട്ട സംഭാവമാകാം എന്ന് ആശ്വസിക്കാന്‍ വരട്ടെ..
മത തീവ്ര വാദികള്‍ ജാഗ്രതെ..