Monday, December 27, 2010

നീതിമാന്റെയ് കസേര

വെള്ളക്കാരനായാലും കറുമ്പനായാലും , അഴിമതിയുടേ നിറം ഒരുപോലെ..
"നീതി peedathintey പാടശേഖരങ്ങളില്‍ സദാചാരത്തിന്റെ പാണ്ഡിത്യം തടനീക്കുമ്പോള്‍
കറകളഞ്ഞ ഭരണ വര്‍ഗം എന്നും പങ്കില്ലാത്ത രക്തത്തിന് വേണ്ടി കൈകഴുകുന്നു..
സ്വര്‍ണപാത്രം കൊണ്ട് സത്യം മറയ്ക്കുന്ന
നീതി peedangalude കസേര കാണുമ്പോള്‍ അസ്വസ്ഥമാകുന്ന
മനസേ അല്പം ശാന്തമാകൂ..

-----ഇന്ദ്ര സഭയില്‍ അഭയം ചോദിച്ചു വന്ന തക്ഷകന്മാരെ മറന്നേക്കുക..

ഇത്, "പ്രതി യോഗികളുടെ " സര്‍പ്പ യാഗമാണ്‌..

കയ്യില്‍ കറ പുരണ്ടവര്‍ മഹാ പൂജക്ക്‌ കാര്മികതം വഹിക്കട്ടെ.----



ചരിത്രം എന്നും ഭരണ കൂടങ്ങള്‍ക്ക് നേര്‍ കല്ലെരിഞ്ഞവരാനു..

ഒരു സാമ്രാജ്യതിന്റെയ് ശാശ്വതമായ നില നില്‍പ്പിനു വേണ്ടി ഒരു ഭരണ കര്‍ത്താവും

ഹൃദയ പൂര്‍വ്വം നിന്ന് കൊടുത്തിട്ടില്ല..





ഏഷ്യ minor മുതല്‍ യുദ്ധകാഹളം കൊണ്ട്

ആവേശം തീര്‍ത്ത ഫിലിപ്പ് രാജാവിന്റെ ഓമന പുത്രന്‍

alexaander ദി ഗ്രേറ്റ്‌ പിന്നീട് ഇന്ത്യ മഹാരജ്യതിന്റെയ് ഭൂ വിസ്തൃതി കണ്ടു ഹിന്ദു കുഷ് parvatham കടന്നു വന്നത്

നമ്മുടെ നാടിനെ വൃന്ദാവനം ആക്കുവാന്‍ അല്ലായിരുന്നെന്നു കൊച്ചു കുഞ്ഞിനു വരെ അറിയാം.....

എന്നിട്ടും ഗ്രേറ്റ്‌ അശോകന്‍ , ക്രൈസ്റ്റ്, ശ്രീ ബുദ്ധന്‍...എന്നിവരുടെ കൂട്ടത്തില്‍

"ഒരു ഗ്രേറ്റ്‌ അലക്സാണ്ടര്‍ "

.............................



പാണ്ഡിത്യം സദാചാരമെന്ന് തെറ്റ് ധരിച്ച

dhyshanikanmaarum

വരേണ്യ വര്‍ഗ്ഗവും സദാചാരത്തിനു ഇനി പുതിയ നിര്‍വചനം കണ്ടു പിടിക്കട്ടെ....

spectruvum , endo sulfanum മാത്രമാണോ നമ്മുടെ

ശരിക്കുള്ള പ്രശ്നം?

................

മാസം തികഞ്ഞു ഇനിയും പുറത്തു വരാനിരിക്കുന്ന അനേകം

"അവിഹിത സന്ദതികള്‍" പുറത്തു വിടുന്ന

ഈ നാറ്റം നാടിനെ ഭീബല്സമാക്കുമ്പോള്‍

അസ്വസതയാണ് ഞാന്‍..

ജോര്‍ദാന്‍ നദിയിലേക്കിനി കോലോളം ദൂരം

വരാനിരിക്കുന്ന ക്രിസ്തുമസ് രാത്രികള്‍

എല്ലാവര്ക്കും തരുനത്

മഞ്ഞിന്റെ കടുപ്പമുള്ള ഒരു പാതിരാവും

തിരുപ്പിരവിയുടെയ്‌ ആഘോഷവും....

മുന്തിരി ചാറും, അത്തിപ്പഴം നുറുക്കിയ

കേകും എനിക്ക് മുന്നില്‍ നിങ്ങള്‍ വിളമ്പുമ്പോള്‍

ഇടയന്മാര്‍ ജോര്‍ദാന്‍ നദിയിലെക്കുള്ള ദൂരം

അളക്കുകയാണ് ....


നക്ഷത്രങ്ങല്‍ക്കിപ്പോള്‍ വഴി തെറ്റുകയാണ്.


രക്ഷകന്‍ ഇന്നും അകലെ..