Friday, January 21, 2011

മകര ജ്യോതി -ശരിയും തെറ്റും


മകര ജ്യോതി അമാനുഷമാണോ ? - എന്ന് ചോദിച്ചു കൊണ്ട് ഭൌതീക വാദികള്‍ മുതല്‍
അവസരം മുതലെടുക്കുന്ന ക്ഷുദ്ര പ്രേമികള്‍ വരെ രംഗത്ത് ഉള്ളത് കൂടാതെ
ഇപ്പോള്‍ കേരള ഹൈ കോടതിയും ചോദിക്കുന്നു..മകര ജ്യോതിയിലെ ശരിയും തെറ്റും....
ഇത് വിശ്വാസത്തിനു മേലുള്ള കടന്നു കയറ്റമായി ക്ഷോഭിക്കുന്നവര്‍ വേറെയും...

വിശ്വാസങ്ങള്‍ ,ആചാരങ്ങള്‍, എന്നും മനുഷ്യരുള്ള കാലം മുതല്‍ ഉള്ളതാണ്..
അതിനു പ്രത്യേകം അര്‍ഥം കല്‍പ്പിച്ചു തീവ്ര പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌ കൊണ്ട് എന്ത് പ്രയോജനം?
വിശ്വാസങ്ങളെ ചോദ്യം ചെയ്യാവുന്ന എത്രയോ കാര്യങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നടക്കുന്നു?
അന്വേഷണം വഴി മുട്ടി നില്‍ക്കുന്ന എത്ര പ്രശ്നങ്ങള്‍ ഇന്നും നമുക്കുണ്ട്?
അവയ്ക്ക് നേരെയൊന്നും നീളാത്ത ചൂണ്ടു വിരല്‍ മകര ജ്യോതിക്ക് നേരെ മാത്രം
നീളുന്നത് എന്ത്?
വിവാഹത്തിന് താലി കെട്ടുന്നതും,മരണാന്തര ക്രമങ്ങള്‍ ചെയ്യുന്നതും (വിശ്വാസികളുടെ) ഒരു വിശ്വാസമാണ്..
ഈ ഇന്റര്‍ നെറ്റ് യുഗത്തില്‍ ഒരു താലി കേട്ടിയില്ലെങ്ങിലും കല്യാണം ആകാം എന്നിരിക്കെ ..... എന്തിനാന്നു ഈ അനുഷ്ടാനങ്ങള്‍ ? ..
വിശ്വാസം അല്ല .... മാനറിസം ആണ് അളവ് കോല്‍..
ശബരി മലയില്‍ മാത്രമല്ല, കേരളത്തിലെ ക്ഷേത്ര സംസ്കാരങ്ങള്‍ അനുവര്‍ത്തിച്ചു പോരുന്ന
ചില രീതികളും, ആചാരങ്ങളും, വിശ്വാസങ്ങളും
തല മുറ ഏറെ കഴിഞ്ഞാലും വിട്ടു പോരാന്‍ വയ്യാത്ത
സംസ്കാരമാണ് നമ്മുടേത്‌..
അവയിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിലെ പരിമിതി മനസിലാകി കൊണ്ട് തുടര്‍ നടപടികള്‍ ആവാം എന്നാണ് എനിക്ക് തോന്നുന്നത്...

ഒരു മത മൌലീക വാദിയെ അല്ല ഞാന്‍..എന്നാല്‍ കേട്ടതും കണ്ടതും വെച്ചു ഞാനും
നിരീക്ഷിചോട്ടെ.... നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ .. ..

സര്‍ക്കാരും , ദേവസ്വം ബോര്‍ഡും കരുതല്‍ നടപടി എടുതിരുന്നെങ്ങില്‍
പുല്ലുമെദു ദുരന്തം ഒഴിവാക്കാമായിരുന്നു..
ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ച ആള്‍ക്കൂട്ടമാല്ലായിരുന്നല്ലോ അത്..എല്ലാ വര്‍ഷവും ഈ ആള്‍ക്കൂട്ടം പതിവായിരുന്ന പുല്ലുമെടില്‍, എന്നാല്‍ ഒരു വന്‍ ദുരന്തം വന്നപ്പോള്‍, മാത്രം കാരണക്കാരായവര്‍ പിന്നെ ചെയ്യുക, മുഖം രക്ഷിക്കാന്‍ അന്യന്റെ പിടലിക്ക് പഴി ചാരി തല ഊരുക എന്നുള്ളതാണ്..
ഉന്തിന്റെ കൂടെ തള്ളും എന്ന പടി കേരള ഹൈ കോടതി യുടെ
"നിഷ്കളങ്ങമായ ചോദ്യം ചെയ്യല്‍ കൂടി ആകുമ്പോള്‍, എരിവും , പുളിയും പൂര്‍ത്തി ആയി..
( കല്യാണത്തിന് മുറ്റം വെളുപ്പിക്കുന്നത് പോലെ. .........ആപത്തു വരുമ്പോള്‍ അന്വേഷണം..)
ഇത് ഒരു മകര ജ്യോതിയിലോ , പുല്ലു മെട് ദുരന്ടതിലോ ഒതുങ്ങുന്ന ചോദ്യമല്ല...
102 ജീവനാണ് ഒറ്റ ശ്വാസത്തില്‍ പൊലിഞ്ഞു പോയത്..
പ്രശ്നത്തിന് വേണ്ടി പ്രശ്നം ഉണ്ടാക്കല്‍ അല്ല വേണ്ടത്.
മകര ജ്യോതി കാലാ കാലങ്ങളായുള്ള ഒരു സംഭവമാണ്..
അതിനു പിന്നിലെ അമാനുഷികത എന്ന ഒരു ചോദ്യവും അതിന്റെ ഉത്തരത്തിനും പിറകെ പോകാതെ
പ്രായോഗികമായി നമുക്ക് എന്ത് ചെയ്യാനാകും എന്ന് ചോദിച്ചു അതിനു വേണ്ടി
പ്രവര്തിക്കുകയല്ലേ സര്‍ക്കാര്‍ തലത്തിലും മറ്റു പ്രവര്‍ത്തക ശീലരും ചെയ്യേണ്ടത്?
കാരണം പൊലിഞ്ഞു പോയത് മുഴുവനും മനുഷ്യ ജീവനായിരുന്നു..