Monday, February 28, 2011

ആശാ പരേഖ്

തിരക്കുള്ള ഒരു യാത്രക്കിടയില്‍ ഒരു മിന്നല്‍ പോലെ
29 വര്‍ഷങ്ങള്‍ക്കു ശേഷം ആശ പരെഖിനെ ഞാന്‍ ഇന്നലെ കണ്ടു..

കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല...
കണ്ടു, ചിരിച്ചു..

കൊച്ചിയിലെ ഒരു സ്വകാര്യ കോളേജിലെ അധ്യാപികയാണ്.
എന്ന് പറഞ്ഞു..

ഉടുപ്പിലും നടപ്പിലും പഴയ കര്‍ക്കശക്കാരി ....
നിറം മങ്ങിയ പഴയ മോഡല്‍ സാരിയാണ് അവര്‍ ഉടുത്തിരുന്നത്....

കണ്ടതില്‍ ഏറ്റവും സ്നേഹവും ,സന്തോഷവും ഞങ്ങള്‍ പരസ്പരം അറിയിച്ചു..
വീണ്ടും കാണാമെന്നു
പറഞ്ഞാണ് ആ കണ്ടു മുട്ടല്‍ അവസാനിച്ചത്..


എന്റെ സ്കൂളില്‍ പഠിച്ചിരുന അതി ബുദ്ധിമതിയായ ഒരു പെണ്‍കുട്ടി..ആശ പരേഖ് .........
എന്നെക്കാള്‍ ഒരു ക്ലാസ് താഴെ ആയിരുന്നു ...
വെളുത്ത, നിറമുള്ള,ചെമ്പന്‍ മുടിയുള്ള, ഒരിക്കലും
ചിരിക്കാത്ത ആശ പരേഖ് ...
ബഷീരിന്റെയ് വിശ്വ വിഘ്യാതമായ മൂക്ക് പോലെ നീണ്ട മൂക്കുള്ള
ആശ ഒരിക്കലും ചിരിച് ഞാന്‍ കണ്ടിട്ടില്ല..
കരിങ്കല്ലില്‍ ചിരട്ട തട്ടും പോലുള്ള
പരുത്ത ശബ്ദം..
വേഗത്തില്‍ നടക്കുന്ന..ആശ പരേഖ്
കൂര്‍മ്മ ബുദ്ധിയുള്ള ആശ പരേഖ് ....
70 കളില്‍ ബോള്ളിവുഡ് വെള്ളിതിരയില്‍ നിന്നും
വിട പറയാന്‍ വെമ്പി നിന്ന ,മുതാസ് , നൂതന്‍,
വഹീദ റഹ്മാന്‍, സൈറ ഭാനു,മീനാ കുമാരി എന്നിവരുടെ ഇടയില്‍
നക്ഷത്രം പോലെ തിളങ്ങി നിന്നിരുന്ന
ആശ പരേഖ് എന്ന ചലച്ചിത്ര നടിയുടെ പേരിനോടും,
പ്രസിദ്ധിയോടും , സൌന്ദര്യതോടും ആരാധന തോന്നിയ ഒരു സാദാ മലയാളീ
ബ്രാഹ്മിന്‍ കുടുംബത്തിലെ അച്ഛനും അമ്മയ്ക്കും ഉണ്ടായ
ആദ്യത്തെ വെളുത്ത സുന്ദരിക്ക്
ആശ പരേഖ് എന്ന് പേര് വിളിച്ചതില്‍ എന്ത് അപാകത..?--
.............ഒന്നും ഇല്ല..
എനാല്‍ അവളുടെ ഓര്‍മ്മ ശക്തിക്ക് സലാം പറയാത്തവര്‍ ചുരുക്കം.
എല്ലാ പരീക്ഷയിലും ആശയായിരുന്നു ഒന്നാമത്....

"രാഗമാലിക" എന്ന കയെഴുത് മാസിക ആശയുടെ നേതൃത്തത്തില്‍ അവരുടെ ക്ലാസില്‍
തുടങ്ങിയത് അറിഞ്ഞ ഞാന്‍ രഹസ്യമായി
"രംഗമാലിക " എന്ന കയെഴുത് മാസിക തുടങ്ങി..
(ഇത്തരം അവസരത്തില്‍ രഹസ്യ വേല തന്നെ നല്ലത്..)
(അസൂയയോ അഭിനിവെശമോ??)

മാസികയില്‍ ചില ചലച്ചിത്ര താരങ്ങളുടെ ചിത്രങ്ങളും പാട്ട് സീനുകളും പടമായി വെട്ടി ഒട്ടിച്ചു അടിക്കുറിപ്പ് എഴുതലായിരുന്നു
എന്റെ മാസികയുടെ പ്രധാന "ഹൈ ലൈറ്റ്"...

(ആ മാസികക്ക് മുന്നില്‍ ആളാകാന്‍ ഞാന്‍ നോക്കിയിട്ട് വേറെ വഴി കണ്ടില്ല...ബുദ്ധി ഇല്ലാത്തവര്‍ക്കും ജീവിക്കണമല്ലോ..)


സ്വാതന്ത്ര്യ ദിനത്തിലും..സയന്‍സ് exhibitionum ,സ്കൂള്‍ അസ്സെമ്ബ്ലിയിലും, അവരുടെ സ്പീച്
ഒഴിച്ചു കൂടാനാകാത്ത ഘടകം ..........
കൈകള്‍ ഉയര്‍ത്തി പിടിച്ചു വികാരാധീനയായി
അവള്‍ പ്രസങ്ങിക്കുന്നത് കേട്ടു അത്ഭുതം കൂറി
നില്‍ക്കാനേ എന്നെ പോലുള്ള നാണം കുണുങ്ങികള്‍ക്ക്
സാധിച്ചിട്ടുള്ളൂ....

ആശ പരേഖ് ഒരിക്കലും എന്റെ സുഹൃതായിരുന്നില്ല
കൂടെ സ്കൂളില്‍ പഠിച്ചിരുന്ന ബുദ്ധിമതിയായ
സമ പ്രായ ക്കരിയോടു ഒരു കുട്ടിക്ക് തോന്നുന്ന
ഒരു ഇഷ്ടം, ആരാധന , ബഹുമാനം എന്നോ ഒക്കെ വിളിക്കാം..
.........................

ഒരിക്കല്‍ മാത്രമാണ് ആശ പരെഖുമായി സംവേദിക്കാന്‍ എനിക്ക് അവസരം ഉണ്ടായത്..
(സംവേദമോ, ?)

ആന്നുവല്‍ ഡേ യുടെ ഭാഗമായി നടത്തുവാന്‍ നിശ്ചയിച്ച
സ്കൂളിലെ ക്വിസ് മത്സരത്തില്‍ ഓരോ ക്ലാസ്സില്‍ നിന്നും 5
പേര്‍ വീതം (Only high School section) പങ്കെടുക്കുവാന്‍ കുട്ടികളെ ക്ഷണിച്ച കൂട്ടത്തില്‍
ഈ ഉള്ളവളും 10 -0 ക്ലാസ്സിനെ പ്രതി നിതീകരിച് ഉണ്ടായിരുന്നു..
(ആശ പരേഖ് അന്ന് 9-0 തരം )
ആകെ 100
പേരോളം ഉണ്ടായിരുന്ന മത്സരത്തില്‍ അവസാനഘട്ടമായപ്പോള്‍
ഞാനും ആശയും ഉള്‍പ്പെടെ 9
പേര്‍ മാത്രമായി പിന്നീട്..
അവസാന ഘട്ടം കടു കട്ടി ആയിരുന്നു..
"ഭൂമിയില്‍ ഏറ്റവു കൂടുതല്‍ കണ്ടു വരുന്ന മൂലകം"
ഏത് എന്ന ചോദ്യത്തിന്
അലൂമിനിയം എന്ന എന്റെ ഉത്തരം ശരി യാണെന്ന് എനിക്ക് വിശ്വാസം വന്നത്
സദസ്സില്‍ ചെറിയ ബഹളം കണ്ടപ്പോളാണ്..
ഇരുമ്പ് എന്നോ മറ്റോ ആണ് കുറച്ചു പേര്‍
എഴുതിയത്..(ആശക്ക്‌ തെറ്റ് പറ്റുമോ?)
സദസ്സില്‍ പിന്നെയും ബഹളം കേട്ടു..
തെറ്റായ ഉത്തരത്തില്‍
ആശക്ക്‌ നഷ്ടമായത്
ആദ്യ സ്ഥാനം തന്നെ ആയിരുന്നു..

സ്കൂളിലെ ഏറ്റവും നല്ല സാമര്ത്യ ക്കാരിയായ കുട്ടിയെ സന്തോഷിപ്പിക്കുവാനോ..
വല്ലപ്പോഴും മാത്രം വന്നു ചേരുന്ന ഇത്തരം ഒന്നാം സ്ഥാനം
ഇല്ലാതായാലും എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുകില്ല എന്നതിനാലോ ....
ഒന്നാം സ്ഥാനം നഷ്ടമആയതിലുള്ള ആശയുടെ
പാരവശ്യം കണ്ടോ എന്തോ .........
അവസാന റൌണ്ടില്‍ ഒരു ചോദ്യം കൂടി, ഒരിക്കലും ചിരിക്കാത്ത കുട്ടിക്ക് വേണ്ടി പ്രത്യേകം ചോദിക്കുന്നു..
ഞാന്‍ ഉള്‍പ്പെടെ വീണ്ടും 4 പേര്‍ മാത്രം അവസാന റൌണ്ടില്‍..
"12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കൊണ്ടാടുന്ന ഒരു ഉത്തരേന്ത്യന്‍ ഉത്സവം.."?
ക്ഷായീ..
ചോദ്യം എന്നെ കുഴക്കി എന്ന് മാത്രമ്മല്ല
മാമാങ്കം (MAAMAANGAM ) എന്ന തെറ്റായ ഉത്തരം എഴുതി
എന്റെ ഒന്നാം സ്ഥാനം നിരുപാധികം വിട്ടു കൊടുക്കുകയും ചെയ്തു......
കുംഭമേള എന്ന് ഉത്തരം എഴുതിയ ആശ ചിരിച്ചു കണ്ടത് ആദ്യമായാണ് ...
...............................
(ജയിച്ച്ചവന്റെയ് ചിരി കൂടുതല്‍ ആരോചകാരം ആകുന്നത്
തോറ്റവനെ കാണുംബോഴാണോ...???)

സ്പോര്‍ട്സ്മാന്‍ സ്പിരിടോടെ മാത്രമേ എന്റെ ഇത്തരം
തോല്‍വി കളെ കണ്ടിട്ടുള്ളൂ എന്ന് സത്യാ സന്ധമായി അവകാശപ്പെടാന്‍ വയ്യ..

ഇതൊന്നും കൂടെ കണ്ടു നിന്നവരോ , അധ്യാപകരോ ഇന്ന് ഓര്‍ക്കണം എന്നില്ല..
എന്റെ ബാല്യം എത്ര പ്രിയങ്കരമെന്നു
ഇത് കേള്‍ക്കുന്നവര്‍ക്കോ, വായിക്കുന്നവര്‍ക്കോ
തോന്നണം എന്നില്ല..
എന്തെന്നാല്‍ ഓര്‍മ്മകള്‍ പ്രിയ തരമാകുന്നത് ഇത്തരം
അപൂര്‍വ്വം കണ്ടു മുട്ടലുകളിലൂടെയാണ് .