Tuesday, December 28, 2010

അവരോഹണ ക്രമത്തില്‍ അക്കങ്ങള്‍ എഴുതുന്നവര്‍

നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി നമ്മള്‍ കണ്ടെടുത്ത ഒരു ഒരു ഹാപ്പി birthday വിശേഷം.. കഴിഞ്ഞ ദിവസം പങ്കെടുത്ത ഈ പരിപാടി കണ്ടപ്പോള്‍ തോന്നിയത്.. കത്തിച്ചു വെച്ച മെഴുകു തിരികള്‍ ഒന്നൊഴിയാതെ നമ്മള്‍ അഭിമാനത്തോടെ കൊളുത്തുന്നു.. (വെസ്റ്റേണ്‍ സ്റ്റൈല്‍) എന്നിട്ട് കരുണ ഏതുമില്ലാതെ അതെല്ലാം ഊതി കെടുത്തി കൊണ്ട് നമ്മള്‍ "ദീപമേ നയിച്ചാലും " പറയുകയും, ജന്മ ദിന ആശംസകള്‍ കൈ മാറുകയും , ഈ ദീപം പോലെ "എന്നും പ്രകാശമാനമായ" ദിവസങ്ങള്‍ കിട്ടുവാന്‍ നമ്മള്‍ കുട്ടികളെ അനുഗ്രഹിക്കുകയും ചെയ്യും... ഇല്ലെല്ങ്ങില്‍ മറ്റുള്ളവരെ. തല കുത്തി നടുന്ന ചെടിയെ പ്പോലുള്ള ഈ ആഹ്ലാദം.... അവരോഹണ ക്രമത്തില്‍ അക്കങ്ങള്‍ എഴുതുന്നവര്‍.. എവിടേ നിന്നാണ് ഇത്ര സംസ്കാരമില്ലായ്മ നമള്‍ പഠിച്ചത്?