
(ആശയം : എന്റെ സുഹൃത്ത് ചന്ദ്രശേഖരിനോട് കടപ്പാട്)
നാട് മുഴുവന്‍ കടം വാങ്ങി അയാള്‍
മിക്സിയും പാലപ്പം ഉണ്ടാക്കുന്ന ചട്ടിയും
അലക്ക് യന്ത്രവും,അരി പൊടിക്കുന്ന സൂത്രവും വാങ്ങി,
മാസ അടവില്‍ അടച്ചാല്‍ മതി എന്ന് പറഞ്ഞു കൊണ്ട്
സുവര്‍ണ്ണ സമ്പാദ്യ പദ്ധതി നിര്‍ബന്ധിച്ചു
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം.
ഈ പരസ്യങ്ങള്‍ !!!
പൊന്നിടാനുള്ള പൂതിയില്‍
അവള്‍ അയാളെ നിര്‍ബന്ധിച്ചു.
പുതിയ ഡിസൈന്‍ ഉള്ള കമ്മലും
പാലയ്ക്കയും,
*സ്നേഹലതയെ പ്പോലെ
മാറി മാറി ഇടാനും.
തട്ടാനെ ചങ്ങലയ്ക്കിട്ട
പത്തു പവനും അവള്‍ കണ്ണടച്ച് തുറക്കും മുന്‍പേ സ്വന്തമാക്കി
സാരിയും,ലാച്ചയും,ലെഗ്ഗിന്സും
ഒന്നാന്തരം തന്നെ വാങ്ങി അവള്‍
പെട്ടിയില്‍ വെച്ചു പൂട്ടി.
അയാള്‍
കടം കയറി മൂക്ക് മുങ്ങിയപ്പോള്‍
അവളും സ്നേഹലതയെ പ്പോലെ
കൈ മലര്‍ത്തി.
കാലത്തുണര്‍ന്നു പശുവിന്‍ പാലില്‍ ബ്രൂക്ക് ബോണ്ട്
കലക്കിയ കാപ്പി കൊടുക്കാന്‍ നേരം
അയാളെ കണ്ടില്ല
പകരം പത്തു പവന്‍ മാലയുടെ കൂടെ
അണിയാന്‍ ഇനി സാരി എന്ന് വാങ്ങും
എന്നോര്‍ത്ത് ചങ്കില്‍ കൈ വെച്ചു.