Monday, June 13, 2011

കോരപ്പന്‍ Vs വിന്ധ്യ ശര്‍മ്മ
കോരപ്പന്‍ കാലത്തെ എഴുന്നേറ്റു,
നല്ല തണുപ്പ് ഉണ്ടായിട്ടും മൂടി പുതച്ചു കിടന്നില്ല വീണ്ടും,
രാത്രി കുറെ വൈകി ആണ് കിടന്നത് എങ്കിലും പതിവ്
പോലെ കുറെ ജോലികള്‍ കിടക്കുന്നു.
ഇന്നും.
ഏറെ വൈകി ആണ് ഇന്നലെ കിടന്നത്,
ചാറ്റില്‍ ഒരുത്തി(ജര്‍മ്മന്‍ കാരി എന്ന് അവള്‍)
കശ പിശ വര്‍ത്തമാനത്തില്‍ തുടങ്ങിയതാണ്‌.
വര്‍ത്തമാനം കൂടി കൂടി..
അവസാനം അവള്‍ കോരപ്പനെ കാണാന്‍
ഇന്ത്യയില്‍ വരും എന്ന് കട്ടായം പറഞ്ഞപ്പോള്‍ കോരപ്പന്‍ ശരിക്കും ഞെട്ടി.
താന്‍ ഒരു പെണ്ണ് ആണെന്നും, ജാക്വിലിന്‍(അതാണ്‌ അവള്‍ പറഞ്ഞ പേര്)
ഉദ്ദേശിക്കുന്ന പോലെ ഉള്ള ആള്‍ അല്ല താന്‍ എന്നും, ഒക്കെ
കോരപ്പന്‍ അവളോട്‌ പറഞ്ഞു.
ജാക്വിലിന്‍ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ലെന്നും പറഞ്ഞു.
ഒരു പെണ്ണിനെ പ്രേമിക്കാന്‍ അല്ലെങ്കില്‍ ലൈംഗീക വേഴ്ച നടത്താന്‍ തനിക്കാവില്ലെന്നും അവളോട്‌ പറഞ്ഞു നോക്കി.
കൊരപ്പന്‍ പറഞ്ഞത് മുഴുവന്‍ അവള്‍ക്കു മനസിലാകാഞ്ഞോ എന്തോ
Jakuline is offline. Messages you send will be delivered when Jakuline comes online
ഏന് പറഞ്ഞ ഓഫ്‌ സന്ദേശം കോരപ്പന് വന്നു..
മാരണം ഒഴിഞ്ഞു പോയോ എന്നറിവില്ല.

കലികാലം എന്നാല്ലതേ..
ഇത്ര നാളും കോരപ്പന്‍ "വിന്ധ്യ ശര്‍മ്മ"
എന്ന കിടിലന്‍ പേര് വെച്ചു ബ്ലോഗ്‌ എഴുതുകയായിരുന്നു
നാട്ടിലും, വിദേശത്തും ഉള്ള വായില്‍ നോക്കി ചെക്കനമാര്‍ ബ്ലോഗ്‌ ചിത്രം കണ്ടു. പ്ലേഗ് പോലെ ചെരിഞ്ഞു വീഴുക ആയിരുന്നു അവളുടെ മേലെ..
ഇങ്ങനെ ബോധം കെട്ട് വീഴുന്ന കാഴ്ച നിത്യേന കണ്ടു,
കോരപ്പന്‍ എന്ന് പേര് മാറ്റി, എഴുതുക ആയിരുന്നു പിന്നെ ചെയ്തത്.

പെണ്ണ് ഏത് , ആണെത് എന്ന് തിരിച്ചറിയാനാകാതെ,
(ഇന്ദ്ര പ്രസ്ഥത്തില്‍ എത്തിയ സുയോധനനു സ്ഥല ജല വിഭ്രാന്തി വന്ന പോലെ )
ചില ദുശാസനന്മാര്‍ കോരപ്പന് എതിരെ അസോസിയഷന്‍ വരെ രൂപീകരിച്ചു.
കോരപ്പന്‍ ഗോ ബാക്ക് എന്ന് പ്ളാ കാര്‍ഡ് പിടിച്ചു Secreatarial മാര്‍ച്ച് നടത്തി, കോരാപ്പനെ തുരുത്താന്‍ വഴി നോക്കി.
നാട്ടില്‍ പെണ് വാണിഭം കുറയുകയും ,നാട്ടിലും പുറത്തും ഉള്ള പെണ് കൊതിയന്മാര്‍
"വിന്ധ്യ ശര്‍മ്മ" ക്ക് പിന്നാലെ പായുകയും ചെയ്തപ്പോള്‍ പോലീസും , സര്‍ക്കാരും കോരപ്പന്
പദ്മശ്രീ നല്‍കി ആദരിച്ചു...
വായില്‍ നോക്കികള്‍ക്ക് വന്നിരിക്കുന്ന ആശയ ക്കുഴപ്പം ഒഴിവാക്കാനും കോരപ്പന് ഒരു വിവാഹ ആലോചന വന്നു മുട്ടി നിക്കുന്നതിനാലും ഒരു പത്ര സമ്മേളനം നടത്തി തന്റെ ബ്ലോഗ്‌ വായിക്കുന്ന സുഹൃത്തുക്കള്‍ക്ക് മറുപടി കൊടുക്കണം എന്ന് കോരപ്പന്‍ എന്ന വിന്ധ്യ എന്ന യഥാര്‍ത്ഥ ബ്ലോഗര്‍ ആഗ്രഹിച്ചത്‌ തെറ്റാകുന്നതു എങ്ങിനെ?
കൊരപ്പന്‍ ആയി വന്നാല്‍ നാട്ടിലെ ലലനാ മണികള്‍ ഉലക്ക കൊണ്ട് തന്നെ അലക്കും
എന്നതിനാലും വിന്ധ്യക്ക് പകരം കൊരപ്പനായി വന്നാല്‍
മലയാളത്തില്‍ പുതിയതായി upadated ആയ തെറി കൊണ്ട്
തന്നെ ഉടുക്കും എന്നതിനാലും "ഇദ്ദേഹം" തന്റെ ഉടുത്ത വേഷം പൊതു ജന മധ്യത്തില്‍ അഴിക്കാന്‍ വിമുഖത കാട്ടി ഇരിക്കുകയാണ് ഇപ്പോള്‍ .
തന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്ന ബ്ലോഗേര്‍സിന് എതിരെ കേസു കൊടുക്കാന്‍ അദ്ധേഹത്തിന്റെ അഭ്യുദയ കാന്ക്ഷികള്‍ നിര്‍ബന്ധിക്കുന്നതയാനു അവസാനം കിട്ടിയ വാര്‍ത്ത.
NOTE :
വായനക്കാര്‍ക്ക് കോരപ്പനെ രക്ഷിക്കാന്‍ വല്ല മാര്‍ഗം കാണുന്നുണ്ടെങ്കില്‍ ഇതിലൂടെ നിങ്ങളുടെ അഭിപ്രായം പങ്കു വെയ്ക്കാം.