
അവിടെ എല്ലാവരും മരിയ എന്ന് വിളിച്ചിരുന്ന എന്നെ
മമ്മായും പപ്പായും ദത്തെടുത്തു
മമ്മ പപ്പാ എന്നും
വിളിക്കാന്‍ പഠിപ്പിച്ചു
കുടിക്കാന്‍
അമൂല്‍
കഴിക്കാന്‍ ചോക്കലേറ്റും
ഇഷ്ട്ടം പോലെ.
ഉടുക്കാന്‍
ഒന്നാന്തരം
ഉറങ്ങാന്‍ പട്ടു മെത്ത
തീരെ ചെറിയ കുട്ടിയെ ദത്തെടുത്താല്‍
ബുദ്ധിമുട്ടായെനെ..
എന്ന്
പപ്പാ എന്ന്റെ ചെവിയില്‍ പറഞ്ഞത്
മമ്മ കേട്ടില്ല
പാതിരായ്ക്ക് എന്റെ ബെഡ്ഡില്‍
പപ്പയെ കണ്ടപ്പോള്‍
മരിയക്ക് സന്തോഷം കെട്ടിപ്പിടിച്ചു കിടക്കാന്‍ ആളായല്ലോ.
പപ്പാ ഊരി എറിഞ്ഞ എന്റെ
വസ്ത്രങ്ങള്‍ ഒന്നും പിന്നീടങ്ങോട്ട്
എനിക്ക് വേണ്ടി വന്നില്ല.