Sunday, June 12, 2011

ശിക്ഷകള്‍ക്ക് ഒരു ആയുര്‍കിഴി




75 കഴിഞ്ഞ തടവുകാര്‍ക്ക് ജയില്‍ മോചനത്തിന് ശുപാര്‍ശ ..
ശുപാര്‍ശ സര്‍ക്കാരിന് പോയത് തലസ്ഥാനത്തെ ജയിലില്‍ നിന്നും.
എന്നാല്‍ പിള്ള സാറിനു മോചനം..വാര്‍ത്ത

ഈയിടെ വാര്‍ത്താ മാധ്യമങ്ങള്‍ ഇക്കിളി ഉണ്ടാക്കുന്ന വാര്‍ത്തകള്‍
പെരുത്ത്‌ എഴുതി വായനക്കാരെ, ചിരിപ്പിക്കുകയാണ്.

75 കഴിയാന്‍ ദിവസങ്ങള്‍ ബാക്കി ഉള്ള നാട്ടിലെ ചെല്ലക്കിളികള്‍ക്ക്
ഏതായാലും കോളാകും സംഗതി നടപ്പായി കിട്ടിയാല്‍.
പെണ് വാണിഭം നടത്താം (സ്റ്റാമിന കാണുമോ എന്തോ?),
കള്ള നോട്ട് അടിക്കാം,
രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാം,
കപ്പല്‍ മോഷ്ട്ടിക്കാം, തീവ്ര വാദി ആകാം.
എന്തെടുതാലും രണ്ടു രൂപ എന്ന് പറഞ്ഞ പോലെ ആയി ..
75 കഴിഞ്ഞവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ അപ്പോള്‍ കുറ്റം അല്ലാതാകും എന്നോ,
അതോ അത്ര വയസു കഴിഞ്ഞവര്‍ക്ക് കുറ്റം ചെയ്യാം, കുഴപ്പം ഇല്ല,
എന്നോ?
എന്താണ് തിരു- ജയില്‍ അധികൃതര്‍ അര്‍ത്ഥമാക്കുന്നത് ആവോ?

സുകുമാര കുറുപ്പിന്റെ ജനന വര്ഷം പരിശോധിച്ചാല്‍, അതിയാന് ഇനി അധിക കാലം
ഒളിവില്‍ കഴിയേണ്ടി വരില്ല, ഇങ്ങനെ ആണ് കാര്യങ്ങളുടെ പോക്ക് എങ്കില്‍..



വാല്‍ കഷ്ണം
മതിലുകള്‍ സിനിമയില്‍(അടൂര്‍ ) ബഷീര്‍ കഥാപാത്രം, മതിലിനു അപ്പുറത്തെ നാരായണി(KPAC ലളിത) കഥാ പത്രത്തോട് ചോദിക്കുന്നു.
ബഷീര്‍: പേരെന്താ?
നാരായണി : നാരായണി
ബഷീര്‍: നിറം എന്താ?
നാരായണി: എവിടത്തെയ ?

ചോദ്യത്തിലെ നിഷ്കളങ്കത്വം മനസിലാകാതെ പ്രേക്ഷകര്‍ ചിരിക്കുന്നു.

ജയില്‍ അധികൃതരുടെ മനസിലിരുപ്പ് (നിഷ്കളങ്കത്വം) മനസിലാകാതെ അടിയനും അന്തിച്ചു നില്‍ക്കുന്നു..