Sunday, December 20, 2015

വെളുത്ത ഉടുപ്പുകൾ

 


ദയ ഭായ് , അമ്മ ഇടേണ്ടി യിരുന്നത് 
ലെഗ്ഗിൻസും സ്ലീവേലെസ്സ് ടോപ്പും പിന്നെ 
കൂട്ടിനൊരു സ്റ്റൊളും 
ചറ  പറ how do you do ?
 ഐ പാഡിൽ വീഡിയോ കാൾ 
കളഞ്ഞില്ലേ മാനം?
ഇനി കരഞ്ഞിട്ടു എന്ത് കാര്യം?
സർക്കാർ വണ്ടിയിൽ കയറി  ഉള്ള മാനവും  കളഞ്ഞു 









Saturday, December 19, 2015

വായ്ക്കരി

കുറ്റവാളികൾക്ക് നിയമം അനുശാസിക്കുന്ന 
പ്രായ പരിധി നാം  മാനിക്കണം 
വോട്ട് ചെയ്യാൻ ഒരു പ്രായം
 കല്യാണം കഴിക്കാൻ ഒരു പ്രായം 
ജനിക്കാനും മരിക്കാനും പ്രായ പരിധി 
ലോകം കീഴടക്കാൻ 
ഭരിക്കാൻ, നശിക്കാൻ ,ഒരു പ്രായം 
നിയമത്തിനു പ്രായം ഒരു പ്രശ്നം 
ആണെന്ന് അറിഞ്ഞത് കുറ്റവാളികൾക്ക് 
ആശ്വാസമാകും 
അങ്ങനെ നാട് നമുക്ക് ഒരു അഭിരാമ ഭൂതലം ആക്കണം 
കുറ്റവാളികൾ,കൂട്ടുപ്രതികൾ ,കൂട്ടിക്കൊടുപ്പുകാർ 
എനിക്കിഷ്ട്മായി ....


Monday, February 11, 2013

വേണോ ?



കഷ്ട്ട കാലം പിടിക്കുന്ന സമയത്ത്
തല മൊട്ട അടിച്ച
ഭാഗ്യ ദോഷി പോലെയാണ് ചിലപ്പോള്‍ അടിയനും.

കല്ലേറ് എവിടെ നിന്നു വരും എന്ന് പറയാന്‍ വയ്യ.
മൊട്ട അടിച്ച തലക്ക്
ചേര്‍ന്ന തൊപ്പി കൊണ്ട് നടക്കുകയെ
പിന്നെ വഴി ഉള്ളൂ


അടിയത്തുങ്ങളെ
ഒരു വഴിക്കാക്കിയ
പരസ്യ വ്യായാമങ്ങള്‍ .

കറ നല്ലതാണെന്ന് പറയുന്നു സോപ്പ് കമ്പനിക്കാര്‍,
ആയ്ക്കോട്ടെ.
ഒരു ചായ കുടിച്ചാല്‍ നിങ്ങള്ക്ക്
സ്വാതി തിരുനാള്‍ വരെ ആകാന്‍ കഴിഞ്ഞേക്കും
ഒരു ചായ കമ്പനി അവകാശപ്പെടുന്നുണ്ട്.

ജിറാഫിന്റെ നീളമുള്ള ഒരു സതീ രത്നം
പട്ടിയുടെ പടമെടുത്തു സാരിക്ക്
പോസ് ചെയ്തു കൊണ്ട്,
പാരീസ് മുതല്‍ ജിബ്രാള്‍ട്ടര്‍ ജലസന്ധിയിലൂടെ
ഇങ്ങു പാലാരിവട്ടം വരെ
ഒരുത്തനെ ഇട്ടു ഓടിക്കുന്നു.
(പട്ടിയുടെ മുടി അവള്‍ക്കും അവളുടെ മുടി
പട്ടിക്കും അല്ലെ വേണ്ടിയിരുന്നത്?)

അപ്പോള്‍,
വൈറ്റ് ലഗോണ്‍ കോഴി
ഈസി ആയി മുക്കി മുട്ട ഇടുന്ന
പോലുള്ള വലിഞ്ഞുള്ള നടത്തം
അടിയനു ഇഷ്ട്ടമാകാതിരിക്കുന്നത് എങ്ങിനെ?

ഗുണ പാഠം :

നല്ല ചെമ്പക പ്പൂവിനെ
അടിയന്‍ മിസ്സ്‌ ചെയ്യുന്നത്
അസാരം നാറ്റമുള്ള
പിച്ചകം മണക്കുമ്പോള്‍

എഴുതാ പുറം :

ചാനലുകളില്‍ ഓടി നടന്നു
അത്യാവശ്യം വിവരക്കേടുകള്‍ കാണിച്ചും പറഞ്ഞും
ജീവിച്ചു പോകുന്ന സെലിബ്രടീസ്.
(ഇവന്മാരെ/ ഇവളുമാരെ ക്കൊണ്ടുള്ള ശല്യം
മൂത്തിട്ടാനെന്നു തോന്നുന്നു
മലയാളം സിനിമ ലോകം ഏതാണ്ട്
കണ്ടം വെച്ചു തുടങ്ങി.)

Friday, October 28, 2011

"നമ്പിയാരെന്ന് ചൊല്ലിനാല്‍ "





പറയുന്ന വാക്കും തൊടുത്തു വിട്ട അമ്പും
തിരിച്ചെടുക്കാന്‍ ഭരണചക്രം
തിരിക്കുന്നവര്‍ക്ക് കഴിയട്ടെ..
ജനാധിപത്യം !!

കുമാരനെ
പുറത്താക്കണം
അല്ല, ചാട്ടയ്ക്കടിക്കണം
അയ്യേ, നാട് കടത്തണം ഇങ്ങനെ പലര്‍
പാവം..
വേണ്ട,
തെറ്റുകള്‍ മനുഷ്യ സഹജം
പൊറുക്കുന്നതോ ദൈവ ദത്തം,
പോപ്‌ അലക്സാണ്ടര്‍ ജയിക്കട്ടെ.

വാല് കഷണം:
" "നമ്പി" യാരെന്ന് ചോദിച്ചു
നമ്പിയാരെന്ന് ചൊല്ലിനാല്‍
....................
തമ്പുരാനേ പൊറുക്കണം "

Monday, October 24, 2011

കോന്‍ ബനേഗ ക്രോര്‍ പതി?





യുദ്ധാവസാനം ജലാശയത്തില്‍ ഒളിച്ചിരുന്ന്
കരയില്‍ നില്‍ക്കുന്നവരെ നോക്കി
"മാഫി മാഫി" എന്ന് വെല്ലു വിളിച്ച
(എന്ന് വെച്ചാല്‍ തോല്‍ക്കാന്‍ എനിക്ക് മനസില്ല)
സുയോധനാ നിനക്ക് ഒരു
ഒന്നൊന്നര നമോവാകം

ഒരു ജനതയെ ശ്വാസം മുട്ടിച്ചു
പ്രാണന്‍ നില നിര്‍ത്തിയ
ഗദ്ദാഫിയ്ക്കും

ഒളിച്ചിരിക്കാന്‍ മലിനജലം ഗദ്ദാഫിക്ക്
വെറും ജലാശയം മതി ദുര്യോധനന്
-അല്ലെങ്കിലും ജലാശയം മുന്‍പും
ചതിച്ചിട്ടുണ്ട്
പാവം സുയുധനനെ

തോല്‍ക്കുമ്പോള്‍
തണുത്ത വെള്ളത്തില്‍
തല മുക്കി പ്പിടിച്ചാല്‍
സ്വര്‍ഗത്തില്‍
ഒരു സീറ്റ് ഏതാണ്ട്
ഉറപ്പായി !!


പരന്തു, ഹസ്ഥിനപുര്‍ ക രാജ്കുമാര്‍ ഉവാച :
യുദ്ധം എനിക്ക് മടുത്തു
നിങ്ങള്‍ തന്നെ എന്താച്ചാല്‍
ആയിക്കോളൂ...
നോം എല്ലാം മടുത്തിരിക്കാണ്‌..

ഇനി അല്‍പ്പം സ്രഗ്ദ്ധര വൃത്തത്തിലും
ശാര്‍ദൂല വിക്രീടിതത്തിലും കൂടി
ഒരു പിടി പിടിക്കാന്‍ ശ്രമിക്കാം
താഴെ അപ്രകാരം

ഇത്ഥം സുയോധനന്‍ ,
ഞാന്‍ എന്റെ സഹോദരങ്ങളോടും
സുഹൃത്തുക്കളോടും കൂടി
സ്വര്‍ലോകം വാണോളാം

ഇത്തരം ഉര ചെയ്തു സത്വരം സുയോധനന്‍
പിന്നെയും ഭരണ കൂടങ്ങള്‍ക്ക്
അഗ്നി ചിറകു വീശി ക്കൊണ്ട്
മേവുന്നു ചുറ്റും ...

അവസാനം

ഒന്നാന്തരം തീവ്ര വാദിയും പറയുന്നു
കോന്‍ ബനേഗ ക്രോര്‍ പതി?

മൊഴിമാറ്റം:
വെക്കരുതേ വെടി.
എനിക്കും ജീവിക്കണം.

ആര്‍ക്കാണ് ജീവിക്കെണ്ടാത്തതും
അല്ലെങ്കിലും?

Monday, October 17, 2011

ഊഷ്മ മാപിനി




അവിടെ എല്ലാവരും മരിയ എന്ന് വിളിച്ചിരുന്ന എന്നെ
മമ്മായും പപ്പായും ദത്തെടുത്തു
മമ്മ പപ്പാ എന്നും
വിളിക്കാന്‍ പഠിപ്പിച്ചു
കുടിക്കാന്‍
അമൂല്‍
കഴിക്കാന്‍ ചോക്കലേറ്റും
ഇഷ്ട്ടം പോലെ.
ഉടുക്കാന്‍
ഒന്നാന്തരം
ഉറങ്ങാന്‍ പട്ടു മെത്ത
തീരെ ചെറിയ കുട്ടിയെ ദത്തെടുത്താല്‍
ബുദ്ധിമുട്ടായെനെ..
എന്ന്
പപ്പാ എന്ന്റെ ചെവിയില്‍ പറഞ്ഞത്
മമ്മ കേട്ടില്ല
പാതിരായ്ക്ക് എന്റെ ബെഡ്ഡില്‍
പപ്പയെ കണ്ടപ്പോള്‍
മരിയക്ക് സന്തോഷം കെട്ടിപ്പിടിച്ചു കിടക്കാന്‍ ആളായല്ലോ.
പപ്പാ ഊരി എറിഞ്ഞ എന്റെ
വസ്ത്രങ്ങള്‍ ഒന്നും പിന്നീടങ്ങോട്ട്‌
എനിക്ക് വേണ്ടി വന്നില്ല.

Sunday, October 16, 2011

കാച്ചില്‍ പ്രഭാകര്‍




* ഇ വീ കൃഷ്ണ പിള്ളയുടെ കാച്ചില്‍ കൃഷ്ണ പിള്ളയോട് കടപ്പാട്


ഞങ്ങളുടെ നാട്ടില്‍ ഒരു പ്രഭാകരന്‍ ഉണ്ടായിരുന്നു
പത്താം ക്ലാസ് കഷ്ട്ടിച്ചു പാസ് ആയ
ഭാര്യ അയാളെ പ്രഭാകര്‍ എന്ന് വിളിച്ചു
അമ്മയ്ക്കും അപ്പനും അയാള്‍
ഭാഗ്യ സന്തതി ആയിരുന്നു
ഉടുക്കാന്‍ മുണ്ടില്ലാഞ്ഞിട്ടും
തിന്നാന്‍ ചോറില്ലാഞ്ഞും
ചെല്ലം കൊടുത്തു വളര്‍ത്തി.
ആറെണ്ണത്തിനെ പെറ്റ അമ്മ
കണ്ണിനു കണി പോലെ വളര്‍ത്തി
പഠിപ്പു കഴിഞ്ഞ കൂട്ടുകാര്‍ക്ക് എല്ലാര്‍ക്കും'ജോലി
കിട്ടിയപ്പോള്‍ എല്ലാ അമ്മമാരെ പോലെ ഈ അമ്മയ്ക്കും
ആധിയായി

വല്ല വിധേയനെയും കടല് കടന്നു ഒരു ഭാഗ്യം വന്നെത്തി
കാലം കൊറേ കഴിഞ്ഞപ്പോ
കട ബാധ്യത മൂലം
അപ്പന്‍ ആത്മഹത്യ ചെയ്തു
ചേച്ചി കുടുംബ പ്രശ്നങ്ങളാല്‍ സ്വയം ഹത്യ ചെയ്തു
അനിയന്‍ ഹൃദയാഘാതം മൂലം ഇഹ ലോകം വെടിഞ്ഞു

കുടുംബത്ത് നടന്ന
ദുര്‍ വിധികള്‍ പുറത്തു പറയാന്‍ നാണക്കേടെന്ന്
പ്രഭാകര്‍
ഇപ്പോള്‍ തലയില്‍ മുണ്ടിട്ടാണ്
നടക്കുന്നത്.

തറവാട് ഭാഗിച്ചു
സഹോദരങ്ങളെ കെട്ടിച്ചയച്ച വീതം വേണമെന്ന് ശഠിച്ചു .

പ്രഭാകറും പെണ്ണും
ചോദിച്ചതില്‍ തെറ്റുണ്ടോ?
പാവങ്ങള്‍ക്കും ജീവിക്കണ്ടായോ?

അത്ര നാണക്കേടാണേല്‍ അതിയാന്‍
കൊച്ചി രാജ കുടുംബത്തിലെതാണെന്ന്
പറഞ്ഞേക്കാന്‍
ഒരുത്തന്‍ രണ്ടും കല്‍പ്പിച്ചു പ്രഭാകരിനോട് പറഞ്ഞു പോല്‍.

പണം കയ്യില്‍ വന്നു കൂടിയതോ
തല തിരിഞ്ഞതോ..!!!

ഈ പ്രഭാകരനെ ഞാന്‍ അറിയും.

വയസായ അമ്മയ്ക്ക് ചിലവിനു കൊടുക്കാതെ
അമ്മയ്ക്ക് എന്തേലും വന്നു പോയാല്‍
ഞാന്‍ ഒന്നും വരാന്‍ പോകുന്നില്ലെന്ന്
കട്ടായം പറഞ്ഞു ഒരു മുങ്ങു.

തലയണ മന്ത്രo

ഈ പ്രഭാകര്‍ ഇന്നത്തെ കുടുംബ
വ്യവസ്ഥിതിയുടെ തുടര്‍ച്ചയാണ്