Thursday, March 3, 2011

സ്വാമി അയ്യപ്പന്‍


സ്വാമി അയ്യപ്പന്‍ എന്ന മൂവി 1975 ഇല്‍ എറണാകുളം
മേനകയില്‍ release ചെയ്ത സമയം
ഞാനും അനിയത്തിയും എട്ടനും കൂടിയാണ് പോയി കണ്ടത്..
തൃശ്ശൂര്‍ പൂരത്തിനുള്ള ആളുണ്ട്..
കോളേജില്‍ പഠിക്കുന്ന ചേച്ചിമാരും ചേട്ടന്മാരും ഇട കലര്‍ന്ന് നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിലൂടെ
ഊളിയിട്ട് സ്ത്രീകളുടെ Q വില്‍ ഏറ്റവും മുന്നില്‍ പോയി നില്‍ക്കാന്‍ ഏട്ടന്‍ പറഞ്ഞു..
ആ വര്ഷം കൂട്ടി വെച്ച നാണയങ്ങള്‍
എന്റെ കയില്‍ തന്നിട്ട് പറഞ്ഞു..
മുന്നില്‍ പോയി നിന്നോടീ,നിന്നെ ആരും ശ്രദ്ധിക്കാന്‍ പോണില്ല..
ആരെങ്കിലും ടികറ്റ് എടുത്തു തരാന്‍ പറഞ്ഞാല്‍ 4 എണ്ണം എടുക്കാനുന്ടെന്നു
പറഞ്ഞാല്‍ മതി..

(ഇത്ര നേരം കാണാത്ത ഈ കുട്ടി എന്താ മുന്നില്‍ നില്‍ക്കുന്നെ? എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്ത് പറയണമെന്ന് ഏട്ടന്‍ പറഞ്ഞു തന്നില്ല..)

പോലിസ്കാരുടെ കയിലെ വടി കണ്ട്‌ ഞാന്‍ ചിനുങ്ങി...
എന്നെ നുള്ളി കൊണ്ട് ഏട്ടന്‍ ദേഷ്യപ്പെട്ടു ..
എന്നാല്‍ പിന്നെ സിനിമ കാണണ്ട..ബാ.പോകാം..
ടികെറ്റ് കൊടുക്കുന്ന സമയം പിന്നില്‍ നിന്നും തള്ള് വന്നപ്പോള്‍
ഞാന്‍ പിന്നില്‍ നില്‍ക്കുന്നവരോട് അവര്‍ ചോദിക്കാതെ തന്നെ പറഞ്ഞു..
എനിക്ക് 4 ടികറ്റ് എടുക്കാനുണ്ട് ..
വല്ല വിധത്തിലും ടികറ്റ് കിട്ടിയ
ഞങ്ങള്‍ ഏറ്റവും പിറകില്‍ ഇരുന്നു സിനിമ കണ്ടു..
തിരക്കുള്ള Q മാറി കടന്നു എങ്ങിനെ മുന്നില്‍ എത്താമെന്ന് ഞാന്‍ മനസിലാക്കിയത്
"സ്വാമി അയ്യപ്പനെ" കണ്ടപ്പോഴാണ്..
ക്ഷമയോടെ beverage കടക്ക മുന്നില്‍ Q നില്‍ക്കുന്നവര്‍ ആരെങ്കിലും
ഇത് വായിക്കാന്‍ ഇട വരികയാനെങ്ങില്‍ ഇടക്ക് വരികള്‍ ക്കിടയിലൂടെ
മുന്നില്‍ കയറി " ടികെറ്റ് എടുക്കാന്‍" നോക്കുന്ന കുട്ടിസ്രാങ്ക് മാരെ മുന്നിലേക്ക് കടത്തി വിടരുത്..ദയവ ചെയ്ത്..