
ജെര്‍മനിയില്‍ നിന്നും ജാന്വി ലോകേഷ് എന്ന ഒരു ബ്ലോഗര്‍ എനിക്ക് അയച്ചു തന്നത്......അവരുടെ സമ്മതത്തോടെ
മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് താഴെ ചേര്‍ക്കുന്നു.
"
രാജശ്രീ ,
വരികളില്‍ കാണുന്നത് ഈ ലോകം തന്നെ.
വാക്കുകള്‍ അഗ്നി
കുടഞ്ഞിടുന്നു എന്റെ മേലെ.
അലങ്കാരങ്ങളില്‍ കുംഭമേള.
പൊട്ടന്മാര്‍ ചിലര്‍, എന്നെ ഭയപ്പെടുതുന്നുണ്ട്.
പലരും, ബ്ലോഗുകള്‍ ആഘോഷിക്കപ്പെടുകയാണ്,
എന്നാല്‍
.അക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്തവനും
വിമര്‍ശനങ്ങളില്‍
മഷി കുടഞ്ഞിടുന്നുണ്ട്,
(തോറ്റൊടുന്ന പട.)
എന്നാല്‍ വിലയിരുതപ്പെടുന്നില്ല.
വിഡ്ഢികള്‍ !!
എന്നിനി ഇവര്‍ സ്വരാക്ഷരങ്ങള്‍ മുതല്‍
വ്യന്ജനാക്ഷരങ്ങള്‍
വായിച്ചു തുടങ്ങും?
മറുപുറം:
കിഴക്കും പടിഞ്ഞാറും
ജെര്‍മ്മനി ഇന്നില്ല.
എന്നേ ,
മതിലുകള്‍ മാറ്റി,
പകരം,
അതിരുകള്‍ക്ക് അപാരത..
***************************************
Thanks Janvi...
ജാന്വിക്കു എന്റെ മറുപടി
------------------------------------------
അങ്ങാടിയില്‍ തോറ്റവര്‍ അമ്മയോട്
എന്ന ചൊല്ല് ജാന്വി കേട്ടിരിക്കുമോ?
അമ്മ ചത്താലും ചിലവു ചോദിക്കുന്ന
പിശാചുകള്‍ വസിക്കുന്ന
ഈ ഭൂമിയില്‍
ജനിച്ചു പോയവര്‍ ചിലരില്‍ നമ്മളും..
നമ്മള്‍ കഴിക്കുന്ന
ശ്വാസം പ്രോജ്വലമാക്കി വിടുന്ന ചൈതന്യം അവരെയും
ബോധവാന്മാര്‍ ആക്കും.
(അല്ലാതെ എവിടെ പോകാന്‍ അല്ലെ?)
ബ്ലോഗുകള്‍ ആഘോഷിയ്ക്കട്ടെ,
നാറാണത്ത് ഭ്രാന്തനമാര്‍ക്ക് ഇനിയും
പ്രതീക്ഷകള്‍ ഉള്ള ഇടമാണ് ഇവിടം..
വാല്‍ കഷണം:
ജര്‍മ്മനിയിലെ മതിലുകള്‍ക്ക്
അപാരതയല്ല
അനന്യതയാണ്.