
നിമിഷ നേരം കൊണ്ട് ലോകത്തില്‍ ഏറ്റവും
സമ്പന്നത ഉള്ള നാട് നമ്മുടെതായിരിക്കുന്നു.
"മാളിക പുറമേറിയ മന്നന്റെ
തോളില്‍ മാറാപ്പു ചാര്‍ത്തുന്നതും ഭവാന്‍ "
എന്ന്
പൂന്താനം പാടിയത് എന്തോ ലക്‌ഷ്യം വെച്ചാണെന്ന്
ഏതാണ്ട് ഇപ്പോള്‍ ഉറപ്പായി.
ശ്രീ പദ്മനാഭോ, അങ്ങ് ഇത്രയും സ്വത്തിന്റെ ഉടമ ആയ വിവരം അറിഞ്ഞപ്പോള്‍
ഭക്തി കൊണ്ടും ആദരവും കൊണ്ടും അത്ഭുതം കൊണ്ടും അടിയന്റെ കണ്ണ് നിറഞ്ഞു.
ഭഗവാന് കോടി ക്കണക്കിന് സ്വത്ത് ഉണ്ടെന്നു നിലവറ തുറന്നു നാം
കണ്ടു പിടിച്ചിരിക്കുന്നു..
(നമ്മുടെ ഓരോ പുത്തിയെ)
രാജാക്കന്മാരും പ്രഭുക്കന്മാരും ജനങ്ങളും ഭഗവാന് സമര്‍പ്പിച്ച കോടിക്കണക്കിനു
കാണിക്ക,
കിട്ടിയപ്പോഴും, സൂക്ഷിച്ചു വേച്ചപ്പോഴും, ഇപ്പോള്‍ നിലവറ തുറന്നു അധികാരികള്‍ കണ്ടു പിടിച്ചപ്പോഴും പാലിച്ച മഹാ മൌനം ഭഗാവാന്‍ തുടുകയാണ്.
പാലം പണിയാനും, വിമാനത്താവളം സ്ഥാപിക്കാനും, ആശുപത്രിയും സ്കൂളും പിന്നെ പേരറിയാത്ത ഒരു പാട് പദ്ധതികളുമായി യെമാന്മാരും , ബുദ്ധി ജീവികളും അധികാരികളും ഇങ്ങനെ മുട്ടി നില്‍ക്കുകയാണ്..
മേമ്പോടിക്ക് തുക്കട, രാഷ്ട്രീയ ക്കൊമരങ്ങളും പൌര മുന്നണിയും..
(വനിതാ-മനുഷ്യാവകാശ കമീഷന്‍ ഒക്കെ പിറകെ വന്നോളും..സമയം പോലെ..)
അല്ലാതെ എന്തോന്ന്നു കമ്മീഷന്‍...
കണക്കില്‍ കവിഞ്ഞു സ്വത്ത് ഭഗവാന് ഉണ്ടെന്ന
പേരില്‍ ഇനി മേലാളത്തു നിന്നു അന്വേഷണം വന്നേക്കാം.
ഭഗവാന്‍ ചിലപ്പോള്‍ അപ്പീലിന് പോകേണ്ടാതായും.
കലി കാലത്ത് ഭഗാവ്നും കോടതി കയറാന്‍ യോഗം കണ്ടേക്കാം.
പിന്നീട് വിജിലന്‍സ് തമ്പ്രാക്കന്മാര്‍ ഭഗവാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ലെന്ന പേര് പറഞ്ഞു അന്വേഷണം മുന്നോട്ടു കൊണ്ട് പോകാന്‍ സാധ്യമ അല്ലെന്നു പറഞ്ഞു മേലാളന്മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തേക്കാം..
അക്കങ്ങള്‍ പഠിക്കുന്ന സമയത്ത് കോടി വരെ എണ്ണാന്‍ പഠിപ്പിച്ച ആധ്യാപകര്‍
"ഓ, ഇനി അങ്ങോട്ട് എണ്ണാന്‍ വയ്യ.കുട്ട്യോളെ..
ഓരോ അക്കത്തിന്റെയ് അറ്റത് ഓരോ പൂജ്യം ചേര്‍ത്താല്‍ കാക്ക തൊള്ളായിരം ആകും.
ഇത്രേം വരെ എണ്ണാന്‍ വേണ്ടി വരൂ..എന്നാണു..
ഇപ്പോള്‍ മനസിലായി വരുന്നു , എണ്ണല്‍ സംഖ്യാ കളുടെ അനന്ത സാധ്യതകള്‍.
പദ്മനാഭോ അങ്ങ് മര പ്രഭു കൂടി ആണെന്ന് ഭട്ടതിരിയുടെ അഹങ്ഗാരത്തിനു മറുപടി പറഞ്ഞു അതിയാന്റെ
നാവടക്കിയ പ്രഭോ, നിലവറ കടന്നു ഭഗവാന്റെ സ്വത്തുക്കാള്‍ കണക്കു കൂട്ടുന്ന ഭരണ കൂടങ്ങള്‍ക്കും കുറിക്കു കൊള്ളുന്ന ഒരു മറുപടി തന്നു കൂടെ?