Friday, January 21, 2011

മകര ജ്യോതി -ശരിയും തെറ്റും


മകര ജ്യോതി അമാനുഷമാണോ ? - എന്ന് ചോദിച്ചു കൊണ്ട് ഭൌതീക വാദികള്‍ മുതല്‍
അവസരം മുതലെടുക്കുന്ന ക്ഷുദ്ര പ്രേമികള്‍ വരെ രംഗത്ത് ഉള്ളത് കൂടാതെ
ഇപ്പോള്‍ കേരള ഹൈ കോടതിയും ചോദിക്കുന്നു..മകര ജ്യോതിയിലെ ശരിയും തെറ്റും....
ഇത് വിശ്വാസത്തിനു മേലുള്ള കടന്നു കയറ്റമായി ക്ഷോഭിക്കുന്നവര്‍ വേറെയും...

വിശ്വാസങ്ങള്‍ ,ആചാരങ്ങള്‍, എന്നും മനുഷ്യരുള്ള കാലം മുതല്‍ ഉള്ളതാണ്..
അതിനു പ്രത്യേകം അര്‍ഥം കല്‍പ്പിച്ചു തീവ്ര പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌ കൊണ്ട് എന്ത് പ്രയോജനം?
വിശ്വാസങ്ങളെ ചോദ്യം ചെയ്യാവുന്ന എത്രയോ കാര്യങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നടക്കുന്നു?
അന്വേഷണം വഴി മുട്ടി നില്‍ക്കുന്ന എത്ര പ്രശ്നങ്ങള്‍ ഇന്നും നമുക്കുണ്ട്?
അവയ്ക്ക് നേരെയൊന്നും നീളാത്ത ചൂണ്ടു വിരല്‍ മകര ജ്യോതിക്ക് നേരെ മാത്രം
നീളുന്നത് എന്ത്?
വിവാഹത്തിന് താലി കെട്ടുന്നതും,മരണാന്തര ക്രമങ്ങള്‍ ചെയ്യുന്നതും (വിശ്വാസികളുടെ) ഒരു വിശ്വാസമാണ്..
ഈ ഇന്റര്‍ നെറ്റ് യുഗത്തില്‍ ഒരു താലി കേട്ടിയില്ലെങ്ങിലും കല്യാണം ആകാം എന്നിരിക്കെ ..... എന്തിനാന്നു ഈ അനുഷ്ടാനങ്ങള്‍ ? ..
വിശ്വാസം അല്ല .... മാനറിസം ആണ് അളവ് കോല്‍..
ശബരി മലയില്‍ മാത്രമല്ല, കേരളത്തിലെ ക്ഷേത്ര സംസ്കാരങ്ങള്‍ അനുവര്‍ത്തിച്ചു പോരുന്ന
ചില രീതികളും, ആചാരങ്ങളും, വിശ്വാസങ്ങളും
തല മുറ ഏറെ കഴിഞ്ഞാലും വിട്ടു പോരാന്‍ വയ്യാത്ത
സംസ്കാരമാണ് നമ്മുടേത്‌..
അവയിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിലെ പരിമിതി മനസിലാകി കൊണ്ട് തുടര്‍ നടപടികള്‍ ആവാം എന്നാണ് എനിക്ക് തോന്നുന്നത്...

ഒരു മത മൌലീക വാദിയെ അല്ല ഞാന്‍..എന്നാല്‍ കേട്ടതും കണ്ടതും വെച്ചു ഞാനും
നിരീക്ഷിചോട്ടെ.... നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ .. ..

സര്‍ക്കാരും , ദേവസ്വം ബോര്‍ഡും കരുതല്‍ നടപടി എടുതിരുന്നെങ്ങില്‍
പുല്ലുമെദു ദുരന്തം ഒഴിവാക്കാമായിരുന്നു..
ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ച ആള്‍ക്കൂട്ടമാല്ലായിരുന്നല്ലോ അത്..എല്ലാ വര്‍ഷവും ഈ ആള്‍ക്കൂട്ടം പതിവായിരുന്ന പുല്ലുമെടില്‍, എന്നാല്‍ ഒരു വന്‍ ദുരന്തം വന്നപ്പോള്‍, മാത്രം കാരണക്കാരായവര്‍ പിന്നെ ചെയ്യുക, മുഖം രക്ഷിക്കാന്‍ അന്യന്റെ പിടലിക്ക് പഴി ചാരി തല ഊരുക എന്നുള്ളതാണ്..
ഉന്തിന്റെ കൂടെ തള്ളും എന്ന പടി കേരള ഹൈ കോടതി യുടെ
"നിഷ്കളങ്ങമായ ചോദ്യം ചെയ്യല്‍ കൂടി ആകുമ്പോള്‍, എരിവും , പുളിയും പൂര്‍ത്തി ആയി..
( കല്യാണത്തിന് മുറ്റം വെളുപ്പിക്കുന്നത് പോലെ. .........ആപത്തു വരുമ്പോള്‍ അന്വേഷണം..)
ഇത് ഒരു മകര ജ്യോതിയിലോ , പുല്ലു മെട് ദുരന്ടതിലോ ഒതുങ്ങുന്ന ചോദ്യമല്ല...
102 ജീവനാണ് ഒറ്റ ശ്വാസത്തില്‍ പൊലിഞ്ഞു പോയത്..
പ്രശ്നത്തിന് വേണ്ടി പ്രശ്നം ഉണ്ടാക്കല്‍ അല്ല വേണ്ടത്.
മകര ജ്യോതി കാലാ കാലങ്ങളായുള്ള ഒരു സംഭവമാണ്..
അതിനു പിന്നിലെ അമാനുഷികത എന്ന ഒരു ചോദ്യവും അതിന്റെ ഉത്തരത്തിനും പിറകെ പോകാതെ
പ്രായോഗികമായി നമുക്ക് എന്ത് ചെയ്യാനാകും എന്ന് ചോദിച്ചു അതിനു വേണ്ടി
പ്രവര്തിക്കുകയല്ലേ സര്‍ക്കാര്‍ തലത്തിലും മറ്റു പ്രവര്‍ത്തക ശീലരും ചെയ്യേണ്ടത്?
കാരണം പൊലിഞ്ഞു പോയത് മുഴുവനും മനുഷ്യ ജീവനായിരുന്നു..

6 comments:

 1. വിശ്വാസം അതല്ലേ എല്ലാം

  ReplyDelete
 2. ഈ പ്രശനം ഒതുങ്ങാന്‍ ഒരാഴ്ച മാത്രം അല്ലെങ്കില്‍ പത്രങ്ങള്‍ക്കു മറ്റു വാര്‍ത്തകള്‍ കിട്ടുന്നത് വരെ. അതേസമയം മകര വിളക്കും മകരജ്യോതിയും രണ്ടാണെന്നും മകര വിലക്ക് "അത്ഭുതം" അല്ലെന്നും പറയുന്നതാണ് നല്ലതെന്നു തോന്നുന്നു.

  ReplyDelete
 3. മകരവിളക്കിന്റെ സത്യം അല്ല എന്റെ ചോദ്യം..
  അത് മനുഷ്യ നിര്മിതമാകട്ടെ..
  ആണെങ്ങില്‍ ബാകി കാര്യം സര്‍ക്കാര്‍ ഏറ്റോ?
  ഒരു ചിദ്രം ഉണ്ടാക്കാവുന്ന വളരെ sensitive ആയ ചോദ്യമാണ് കോടതി
  ഉന്നയിച്ചിരിക്കുന്നത്?
  പുല്ലുമെദിലെ ദുരന്തം ഒഴിവാക്കാന്‍ സര്‍ക്കാരിനും,ദെവസം ബോര്‍ഡിനും കോടതിക്കും എന്തെങ്കിലും എന്നേ ചെയ്യാമായിരുന്നില്ലേ?
  അതിനു പകരം മകര വിളക്കിന് പിറകെ പോയി സമയം കളയണോ?
  മകരവിളക്ക്‌ ഇന്നലെ ഉണ്ടായതല്ലലോ ഇപ്പോള്‍ ഒരു അന്വേഷണം വരാന്‍?
  ഈ 102 ജീവന് ആര് ഉത്തരം തരും ? അതാണ് എന്റെ ചോദ്യം?

  ReplyDelete
 4. സര്‍ക്കാരും... കോടതിയും ദേവസംബോര്‍ഡും വിശ്വാസികളും എല്ലാം കൂടി തീരുമാനിക്കട്ടെ!

  ReplyDelete
 5. സ്വാമിമാര്‍ തീരുമാനിക്കട്ടെ
  ഞാന്‍ ഓടി

  ReplyDelete
 6. കേരളത്തിലെ ആരാധനാലയങ്ങള്‍ തലമുറകളായി അനുവര്‍ത്തിച്ചു
  പോരുന്ന, വിശ്വാസം, ആദര്‍ശം,
  സാംസ്കാരിക pythrukam ,ഇതെല്ലം മൂല്യാതിഷ്ടിതമാണ്...
  ഒരു പ്രത്യേക നീതി വ്യവസ്ഥ കൊണ്ടോ, നിയമ സംഹിത കൊണ്ടോ ഒതുക്കവുന്നതോ, ഒളിച്ചു വെക്കവുന്നതോ അല്ല ആ നാടിന്റെ-രാജ്യതിന്റെയ്-സംസാകാരം..
  പ്രാര്‍ത്ഥന കൊണ്ടും, വിശുദ്ധ പാനീയം കൊണ്ടും മാറാ രോഗങ്ങള്‍
  മാറിയിട്ടുന്ടെങ്ങില്‍, അത് ഒരു വിശ്വാസമാണ്, -ഒരു വിഭാഗം ആളുകളുടെ മാത്രം.....
  ഭാരതത്തിന്റെ ചരിത്രത്തില്‍
  ആരാധനാലയങ്ങളുടെ സംസ്കാരങ്ങള്‍,
  തകര്‍ക്കാന്‍ തരത്തിലുള്ള ഒരു നിയമവും ജന പദത്തില്‍ കൊണ്ട് വരാന്‍
  ശ്രമിചിട്ടുന്ടെങ്ങില്‍, അവ പ്രായോഗികമാകാന്‍ ഒരു സാമ്രാന്ജ്യ മോഹിക്കും കഴിഞ്ഞിട്ടില്ല....
  ടിപ്പു സുല്‍ത്താന്‍, അക്ബര്‍ ഇവരൊക്കെ മത മൌലീക വാദികാലായിരന്നല്ലോ....

  " ദിന്‍ ഇല്ലാഹി"എന്ന മതം വടക്കേ ഇന്തയില്‍ പ്രാവര്‍ത്തികമാക്കാന്‍, രജ പുത്ര യുവാക്കളുടെ വിധവകള്‍ക്കും കുടുംബാങ്ങങ്ങള്‍ക്കും, ജെസ്സിയ നികുതി സമ്പ്രദായം ഒഴിവാക്കി കൊടുത്തിട്ടുണ്ട്. അക്ബര്‍..
  അത് പോലെ, English East company മായി താലകാലിക കാരാര്‍ ഒപ്പ് വെച്ച ടിപ്പു,
  മലബാര്‍ ആക്രമിക്കുനതിനായി, കേരളത്തില്‍ പ്രവേശിച്ചതും ക്ഷേത്രങ്ങള്‍ തച്ചുടച്ചതും ഈ അവസരത്തില്‍ ഓര്‍ക്കാം...
  ഇന്ത്യയിലെ പ്രാജീന മതം എന്ന നിലക്ക് ,പില്‍ക്കാലത്ത് വേരൂന്നിയ ഹിന്ദു മതം , ബുദ്ധ-ജൈന മതങ്ങളെ ,മാറി കടക്കുക പോലും ആണ് ചെയ്തത്( dominate )..............
  ഭിന്നിപ്പിച്ചു ഭരിക്കുക എന്ന English നയമാണ് നമ്മുടെ നിയമ വ്യവസ്ഥ ഇപ്പോള്‍ ചെയ്യുന്നത്..
  (പുര കത്തുമ്പോള്‍ വാഴ വെട്ടുന്നത് പലര്‍ക്കും വിനോദമാണല്ലോ.....)
  പല വിഭാഗം ആളുകളെ വിശ്വാസതിന്റെയ് പേരില്‍ പരസ്പരം ഭിന്നിപ്പിക്കുക..
  അല്ലെങ്ങില്‍ തന്നെയും മകര വിളക്കണോ ഇപ്പോഴത്തേ പ്രശ്നം ?
  അതോ പുല്ലുമെദൊ?
  പാപത്തിന്റെ കറ കഴുകിക്കളയാന്‍ അധികാരത്തിലിരിക്കുന്ന
  പിലാതോസുമാര്‍ ഇനി എന്തൊക്കെ അബധാങ്ങലായിരിക്കാം ചെയ്യുക.. ?

  ReplyDelete