Wednesday, March 2, 2011

പൊന്നും പൂവും

കുട്ടി ആയിരുന്നപ്പോള്‍ ഒരിക്കല്‍ അമ്മയും, അപ്പൂപ്പനും , വല്യെചിയും,
എന്നെ കൊടുങ്ങല്ലൂര്‍ താലപ്പൊലി കാണിക്കുവാന്‍ കൊണ്ട് പോയി..
(only when i was 5 yrs old)

അടുത്ത വീട്ടിലെ ഇചെചിയുടെ മാല
കടം വാങ്ങി എന്റെ കഴുത്തില്‍ ഇട്ടു തരുമ്പോള്‍
(2 പവന്‍ തൂകം വരുന്ന പോന്നിന്റെയ് മാങ്ങാ
മാല)
"സൂക്ഷിക്കനോട്ടോ , എന്റെ പൊന്നെ
ഇചെചിയുടെതാ ... ,പോയാല്‍ ഉം...
.എന്ന് പറഞ്ഞെന്നെ ഒരു 100 വട്ടം പേടിപ്പിച്ചു അമ്മ..
..
വയലട്റ്റ് നിറമുള്ള കയില്ലാത്ത
ഉടുപ്പായിരുന്നു ഞാന്‍ ഇട്ടത്...
"ഇരുട്ടിയ നിറം കാരണം ഈ കുട്ടിക്ക് ഏത് കളറും ചേരില്ല"
എന്ന് പറഞ്ഞ വല്യേച്ചി എനിക്കിടുവിച്ച ആ ഉടുപ്പും
കടം വാങ്ങിയതാണെന്ന് മറ്റുള്ളവരെ കൊണ്ട് തോന്നിപ്പിക്കും
വിധം അയച്ചാണ് തുന്നിയത്..
വീതിയുള്ള ചുവന്ന റിബ്ബന്‍ വെച്ച
റ ആകൃതിയില്‍ തല മുടി വെച്ചു കെട്ടി തന്നു.

ഒരു യാത്ര .....

ഇന്നത്തെ പാലത്തിനു പകരം കടത്തു വള്ളമായിരുന്നു കൊടുങ്ങല്ലൂര്‍ അമ്പലത്തിനെയും
നഗരത്തെയും ബന്ധിച്ചിരുന്നത് ...
2ബോട്ട് ചേര്‍ത്ത് കെട്ടിയ വള്ളത്തില്‍...
അമ്മയുടെ അരക്കെട്ടില്‍ ചേര്‍ന്ന് നിന്ന്
തിരക്കുള്ള, ബോട്ടില്‍,
വള വളാന്ന് സംസാരിച്ചു കൊണ്ടിരിക്കുന്ന പെണ്ണുങ്ങളുടെ നടുവില്‍,
വിയര്‍പ്പിന്റെയ് നാറ്റമുള്ള ആളുകളുടെ ഇടയില്‍
ശ്വാസം മുട്ടി ഞാന്‍ കുറെ നേരം നിന്നു ...
വീട്ടില്‍ നിന്നും പോരുംബോഴുണ്ടായ എന്റെ ഉത്സാഹം
തിരക്കുള്ള ആളുകളെ വാട നാറ്റം കൊണ്ട് ആവിയായി പ്പോയി..
വീട്ടിലേക്കു പോകണം എന്ന് പറഞ്ഞു കരഞ്ഞു തുടങ്ങിയ
അപ്പൂപ്പന്‍ എന്നെ ആശ്വസിപ്പിച്ചു..
"അമ്പലം ഏതട്ടെടീ മോളെ, ..അപ്പൂപ്പന്‍ കുപ്പിവള വാങ്ങി തരുന്ന്നുന്ദ്.
പിന്നെ കളര്‍ മുട്ടായീം...
ആ വാഗ്ദാനത്തില്‍ വീണതോ അമ്പലം എതാരായെന്നു പറഞ്ഞത് കേട്ടോ,എന്തോ
ഞാന്‍ പിന്നെ മിണ്ടാതെ വിയര്‍പ്പു നാറ്റം പിന്നേം സഹിച്ചു..

കരക്കടുക്കാന്‍ അര നിമിഷം മാത്ര ബാക്കി ഉള്ളപ്പോള്‍
അര നിക്കെര്‍ മാത്രം ധരിച്ച ഒരു തടിയന്‍ എന്നെ നോക്കി ചിരിച്ചതും അയാള്‍ടെ കയ്യിലെ ബലൂണ്‍ എനിക്ക് നേരെ നീട്ടിയതും എനിക്ക് തീരെ പിടിച്ചില്ല..
അടുക്കല്‍ വന്നു നിന്ന അയാള്‍ എന്നോട് പേര് ചോദിച്ചു..
തിരക്കില്‍ ആരും ശ്രദ്ധിക്കുന്നില്ലെന് കണ്ട്‌
അയാള്‍ എന്റെ ഉടുപ്പില്‍ കൊള്ളറുള്ള ഭാഗത്ത്
കൈ തിരു പിടിച്ചു കൊണ്ട്,
എന്നോട് കെഞ്ചി..(കെഞ്ചി എന്ന് എനിക്ക് തോന്നിയതാണ്..)
"താലപ്പൊലിക്ക് പോകുന്ന കുഞ്ഞിക്കെന്തിനാ ഈ മാല?
ഏട്ടന്‍ നല്ല മുത്തിന്റെയ്‌ മാല വാങ്ങി തരനോന്ദ്..
എടുതോട്ടേ ഇത്?"
അയാളുടെ അപേക്ഷ എനിക്ക് തളളാന്‍ തോന്നിയില്ല.എന്തോ..
മാല പോയെന്നു കടത് ഇറങ്ങിയപ്പോള്‍ മനസിലായ
അമ്മയെ അപ്പൂപ്പന്‍
ചീത്ത വിളിച്ചു.
"കുട്ടിക്ക് മാല ഇട്ടു കൊടുക്കണ്ടാന്ന് എത്ര തവണ ഞാന്‍ പറഞ്ഞു?
നിന്നോട് പറഞ്ഞിട്ട കേട്ടോ?
അപ്പ (എന്റെ അച്ഛന്‍)യോട് എന്ത് പറയാന്‍ പോകുന്നു നീ?

"ഈ കുട്ടി കള്ളന്‍ മാല എടുക്കുന്ന നേരം ഉറങ്ങിപ്പോയോ?
മാല ഇല്ലാതെ എങ്ങിനെ തിരിച് പോകും.?
..............
നേരത്തെ അപ്പൂപ്പന്റെയ് മുഘത് കണ്ട
വാത്സല്യ ഭാവം ആ കണ്ണുകളില്‍ കാണാഞ്ഞോ,

ഇനിയും കുപ്പി വള മേടിച്ചു തരാന്‍ ഒരു
സാധ്യതയും കാണാത്തത് കൊണ്ടോ എന്തോ ആ
മാല നഷ്ടം എനിക്ക്
ഒരു നഷ്ടം അല്ലാതായി തോന്നി.....

അപ്പൂപ്പന്‍ ആത്മ ഗദവും, നീരസവും ഉറക്കെ വിളിച്ചു പറഞ്ഞ കൊണ്ടിരുന്നു..
ഇതി കര്തവ്യധാ മൂധിതയായി അമ്മയും വല്യെചിയും
..
"കുട്ടിയല്ലേ, അതിനു എന്തറിയാം.."
എന്ന് ആളുകളുടെ സമാധാനിപ്പികലുകള്‍ കൊണ്ടോനും
അപ്പൂപ്പന്‍ അടങ്ങിയില്ല..
(വന്നിരിക്കുന്ന നഷ്ടം ഓര്‍ത്താല്‍ ഈ
ബഹളം അനിവാര്യം..)
അന്നത്തെ താലപ്പൊലി ഇങ്ങനെ " ബഹു കേമം" യാണ് അവസാനിച്ചത്..
അമ്മയ്ക്കും, അപ്പൂപ്പനും ഒടുങ്ങാത്ത നീറ്റലും
സമ്മാനിച്ചു,,
---------------
ഇന്നും അപേക്ഷിച്ചാല്‍ ഉപേക്ഷ കാണിക്കാത്ത ഓര്‍മ്മകള്‍..
ഇല്ലായ്മയുടെ ബാല്യം..
എന്നാല്‍ സുഘമുള്ള ഓര്‍മ്മകള്‍ കൊണ്ട് സമ്പന്നമായിരുന്നു..
മാമ്ബഴക്കലത്തില്‍ ഞങ്ങള്‍
ഒരിക്കലും പഴുക്കാന്‍ അനുവദിക്കാത്ത പുളിയന്‍ മാങ്ങയും
മൂക്കാന്‍ അനുവദിക്കാത്ത കപ്പയും ,ചക്കയും.....

ഉണങ്ങിയ തേക്കില വീണു മൂടി ക്കിടക്കുന്ന
ഓര്‍മ്മകള്‍ക്കിടയില്‍
ഇന്നും പൂത്ത് നില്‍ക്കുന്ന ചെത്തിയും
ചെമ്പരത്തിയും ,താളിയും, പാലയും, പേരാലും
എന്നെ കളിയാകില്ല എങ്കില്‍
ഒന്നു കൂടി പറഞ്ഞോട്ടെ..


ഇന്ന് ഓര്‍മ്മ മാത്രമായ ബാല്യത്തിനു
വില പറയാന്‍
കടം വാങ്ങി അണിഞ്ഞ ആ
പോന്നിന്റെയ്
വില മതിയാകുന്നില്ല..

7 comments:

  1. ഇന്ന് ഓര്‍മ്മ മാത്രമായ ബാല്യത്തിനു
    വില പറയാന്‍
    കടം വാങ്ങി അണിഞ്ഞ ആ
    പോന്നിന്റെയ്
    വില മതിയാകുന്നില്ല..


    shariyaa........ ormakalkku vilamathikkaanaakilla

    ReplyDelete
  2. കുട്ടിയല്ലേ .. അതിനു എന്തറിയാം ...

    ReplyDelete
  3. ആശംസകള്‍, കൂടുതല്‍ നന്നായി എഴുതാന്‍ കഴിയട്ടെ. അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ? :)

    ReplyDelete
  4. nanni...akshra thettukal thiruthaan nokkunnund.

    ReplyDelete
  5. അറിഞ്ഞതില്‍ പാതിയും പറയാതെ പോയ ഈ ഗൃഹാതുരതകള്‍ ഒരു കമന്‍റില്‍ മാത്രം
    ഒതുക്കാന്‍ തോന്നുന്നില്ല.ഇനിയും നല്ലത് എന്തോ വരാനിരിക്കുകയാണ് ....തുടരുക ..
    ആരൊക്കെയോ എവിടെയൊക്കെയോ താങ്കളെ കാത്തിരിക്കുന്നു എന്ന തോന്നല്‍
    എഴുത്തിന്‍റെ വഴിയില്‍ ഉന്മേഷ ദായിനിയാവട്ടെ ..

    ReplyDelete
  6. രാജശ്രീ... എത്ര കിലോ പൊന്ന് കൊടുത്താലും തിരികെ കിട്ടാത്ത ബാല്യത്തിന്റെ നഷ്ട വസന്തത്തിൻ തപ്തനിശ്വാസങ്ങൾ..ഇവിടെ കേട്ടൂ... ഇനിയും....ഇനിയും..പോരട്ടെ..... അക്ഷരത്തെറ്റുകൾ തിരുത്തിയേ പറ്റു....വായനയുടെ ഒഴുക്ക് നഷ്ടപ്പെടുന്നൂ,,,,,

    ReplyDelete
  7. ബാല്യം നമ്മുക്കെല്ലം സ്വറ്ഗ്ഗ തുല്യം...പട്ടുപാവാടയും കുട്ടിയുടുപ്പുമിട്ടു കിന്നരിപല്ലുകളും ചിരിച്ചു കാട്ടി ഒരു നണം കുണുങ്ങി.അണ്ണാറക്കണ്ണന്റെ പിന്നാലയും...വണ്ണത്തിക്കിളിയുടെ പാട്ടു കേട്ടു മൂളിയും....പുംകുയിലിനോടൊപ്പം ഏറ്റു കൂവിയും പാറി നടന്ന കുരുന്നു മനസ്സിലു അന്നു നഷ്ടങ്ങളുടെ ഓറ്മ്മകളൊന്നും ശിഷ്ടമായിരുന്നില്ലല്ലൊ..?
    ഇന്നിതാ സ്വപ്നങ്ങളു പൂത്തുലഞ്ഞ പൂമരചില്ലയിലു ഓറ്മ്മകളുടെ വറ്ണ്ണചിറകുമായി ഒരു കുഞ്ഞിപക്ഷിയെപോലെ, മനസ്സു നിറയെ കുളിറ്മ്മയേകുന്ന ഓറ്മ്മകളുടെ ബാല്യകാലം...ശരിയാണു ഓറ്മ്മമാത്രമായ ബാല്യത്തിനു എത്ര തൂക്കം പൊന്നു കൊടുത്താലും വില മതിയകില്ല...പൊന്നിനെക്കാളും എത്രയോ തിളക്കമാറ്ന്ന തങ്കപ്പെട്ടതായിരുന്നു ആ ബാല്യകാലം...“ഇനിയും തിളങ്ങട്ടെ ഓറ്മ്മകളൂടെ നിറദീപങ്ങളു ആ മനസ്സു നിറയെ“

    ReplyDelete