Monday, March 14, 2011

"പ്രിയദര്ശിനീ നിനക്കുറങ്ങാമിനി "...........


"രാഹുല്‍ ഗാന്ധിയുടെ രഹസ്യ കേരള സന്ദര്‍ശനം...."

ഈയിടെ പത്രത്തില്‍ വായിച്ചപ്പോള്‍ പെട്ടെന്ന് തോന്നിയത്
ഇന്ദിരാ ഗാന്ധിയുടെ വധവും, ഉത്തരേന്ത്യയിലും ദക്ഷിണ ഇന്ത്യയിലും
അതുണ്ടാക്കിയ അനിഷ്ട സംഭവങ്ങളുമാണ്..
ഞാന്‍ ഒന്നാം വര്ഷം ഡിഗ്രിക്ക് പഠിക്കുന്ന സമയം 1984
ഒരു ഒക്ടോബര്‍ 31 .പകല്‍ 8 മണിക്കായിരുന്നു സംഭവം..
ഇന്ദിരാ ഗാന്ധിക്ക് വെടിഏറ്റുവെന്നു വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നത്..

എന്നാല്‍
പിന്നീട് എന്ത് സംഭവിച്ചു എന്നത് അഭ്യൂഹങ്ങള്‍ ആയിരുന്നു.

അത്യാസന്ന നിലയില്‍ ആണെന്നും ,മരിച്ചെന്നും പല വിധ വാര്‍ത്തകള്‍ വന്നു..

വാസതവത്തില്‍ അംഗ രക്ഷകരുടെ വെടിയേറ്റ് തല്‍ ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ട്‌..

തലേ ദിവസം അവര്‍ ഒറീസയില്‍ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം
ഓര്‍ത്തെടുത്തു......(പത്രത്തില്‍ വന്നത് )
"എന്റെ രക്തം രാജ്യത്തിന് "എന്നോ മറ്റോ ഉള്‍ക്കൊള്ളുന്ന സന്ദേശം എന്തോ
ആണെന്ന് തോന്നുന്നു. .(ശരിക്ക് ഓര്‍ക്കുന്നില്ല..)

ആളുകള്‍ പല ഊഹങ്ങളും അവരുടെ സമാധാനത്തിനു വേണ്ടി പറഞ്ഞു കൊണ്ടിരുന്നു..
സത്യമായുള്ള വാര്‍ത്ത വരും വരെ..
സിഖ്കാരാണ് ചെയ്തതെന്ന് പറഞ്ഞപ്പോള്‍ പല വിധ ഊഹാപോഹങ്ങള്‍ വന്നു..
അവരെ അപ്പോള്‍ തന്നെ കൊല്ലണം ആയിരുന്നെന്നു എന്ന് ഒരു കൂട്ടര്‍, ....
എന്തിനു വേണ്ടി ,ആര്‍ക്കു വേണ്ടി ചെയ്തു എന്ന് ചിലര്‍......
ഒരു സിഖ്കാരന് പോലും മാപ്പ് കൊടുക്കരുതെന്ന് വേറെ ചിലര്‍..

ഉച്ചയോടെ വീണ്ടും വാര്‍ത്ത‍.....ശ്രീമതി ഗാന്ധി ആശുപത്രിയില്‍ ആണെന്നും അടിയന്തിര ശാസ്ത്ര ക്രിയക്ക് വിധേയ ആയിക്കൊണ്ടിരിക്കയ്നെന്നും ..

ആളുകള്‍ അത് വിശ്വസിക്കുന്നില്ല എന്ന് തോന്നി..ഉത്തരെന്റിയിലുള്ള അവരുടെ സുഹൃത്തുക്കളെ വിളിച്ചു സത്യാ സ്ഥിതി അറിയാന്‍ ശ്രമിച്ചവരും കുറവല്ല..
ഏറെ നേരം പിടിച്ചു നില്ക്കാന്‍ ഉത്തര വാദിതപ്പെട്ടവര്‍ക്കും
കഴിഞ്ഞില്ലെന്നു തോന്നുന്നു..

മരണം----അത് സംഭവിച്ചു കഴിഞ്ഞതായിരുന്നു..

രാജ്യത്തെ പ്രധാന മന്ത്രി മരണം അടഞ്ഞാല്‍ പ്രസിഡന്റ്‌ ആണ് മരണം പ്രഖ്യാപിക്കുക....
എന്നൊക്കെ ആരോ പറഞ്ഞറിയുന്നു...
ഗ്യാനി സൈല്‍ സിംഗ് ആയിരുന്നു ആ സമയം പ്രസിഡന്റ്‌..
വിദേശ പര്യടനത്തിനു പോയ പ്രസിഡന്റ്‌ തിരിച്ചെത്തും വരെ ശ്രീമതി ഗാന്ധി അത്യാസന്ന്ന
നിലയില്‍ ആണെന്ന വാര്‍ത്ത മാത്രം പുറത്ത് വന്നു കൊണ്ടിരുന്നു..
(അന്ന് ഉച്ചയോടെ അദ്ദേഹം ഇന്ത്യയില്‍ എത്തി )

പ്രസിഡന്റ്‌ വന്നു ,മരണം രാജ്യത്തോട് അറിയിക്കുമ്പോഴേക്കും ക്രമ സമാധാന നില ഏതാണ്ട് തകരാരായ മട്ടായി, പഞാബിലും, ഡല്‍ഹിയിലും,...
കണ്ണില്‍ കണ്ട സിഖ്കാരെ തോന്നിയ പോലെ കൈ കാര്യം ചെയ്തു ജനക്കൂട്ടം...
കുട്ടികളായ സിഖ്കാരെ പോലും ആളുകള്‍ വെറുതെ വിട്ടില്ല..

ഞങ്ങളെ പോലുള്ള വിദ്ധ്യാര്തികള്‍ വാര്‍ത്തയിലെ യഥാര്‍ത്ഥ പൊരുള്‍ അറിഞ്ഞു പെട്ടനൊരു നിശ്ചലാവസ്ഥയില്‍ ആയി..
രാജ്യത്തെ പ്രധാന മന്ത്രി ആണ് കൊല്ലപ്പെട്ടത്.....
പെട്ടെന്ന് എല്ലാം അവസാനിക്കുക ആണെന്നൊരു തോന്നല്‍..

ആരെ ,എന്തിനു കൊന്നാലും കൊന്നത് ഒരു സ്ത്രീയെ ആണല്ലോ എന്നോര്‍ത് പരിതാപം....
(കലാകൌമുദിയില്‍" ഇന്ദിരയുടെ ഈ മരണം ഉണ്ടാക്കിയ അനിശ്ചിതാവസ്ഥ കാണിച്ചു
ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട് എന്ന എഴുത്തുകാരന്‍ പിന്നീട് "ദൃക്സാക്ഷി" എന്ന നോവല്‍ എഴുതിയിരുന്നു....)

പല രാജ്യത്തു നിന്നും അനുശോചന സന്ദേശങ്ങള്‍...........

റേഡിയോ, ടെലിവിഷന്‍
(അന്ന് ടെലിവിഷന്‍ പോപ്പുലര്‍ അല്ലായിരുന്നു ......) മറ്റു വാര്‍ത്താ മാധ്യമങ്ങള്‍
ശ്രീമതി ഗാന്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ തന്ന് കൊണ്ടിരുന്നു..
ഒരു മരണ വീട് പോലെയായി അക്ഷരാര്‍ത്ഥത്തില്‍ ഭാരതം..
5 / 6 ദിവസം ദുഖാചരണം..
ഇന്ദിരാ ഗാന്ധിയുടെ നിശ്ചല ശരീരതിനരില്കില്‍
അവരുടെ മുഖം തുടച്ചു കൊണ്ടിരുന്ന ,
സ്കാര്‍ഫ് വെച്ചു കെട്ടിയ,കറുത്ത കണ്ണട വെച്ചു
കണ്ണുകള്‍ മറച്ചു അരികില്‍ ഇരുന്നിരുന്ന്ന
ശ്രീമതി ഗാന്ധിയുടെ ഇഷ്ട മരുമകള്‍ സോണിയ
വാര്‍ത്താമാധ്യമങ്ങള്‍ കൂടുതല്‍ ഫ്ലാഷ് മിന്നിച്ച
കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടു.. ...

(വിദേശത്തായിരുന്ന ) രാജീവ്‌ ഗാന്ധി, അമ്മയുടെ ചിതയ്ക്ക്
തീ കൊളുത്തുമ്പോള്‍ പ്രാര്‍ഥനാ നിരതമായി ഭാരതം...

ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ വനിതയുടെ
ശരീരം അഗ്നി വിഴുങ്ങുമ്പോള്‍ ചരിത്രം ഒരു നിമിഷം പടിയിറങ്ങി....
ചന്ദനവും,നെയ്യും കലര്‍ന്ന ചിതയ്ക്ക് മുന്നില്‍ പതിനായിരങ്ങള്‍
തൊഴുതു മടങ്ങി..

വെണ്ണീറും...
ചരിത്രവും..

ഒരുപാട് ചരിത്ര മുഹൂര്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു ശരീരം
ഓര്‍മ്മ മാത്ര മാകുമ്പോള്‍
ഇന്ദിരാ ഗാന്ധി അമര്‍ രഹെ "എന്ന് അലറി കൊണ്ട് ജനക്കൂട്ടം
ഇളകി..

വെളുത്ത ജുബ്ബയും കുര്‍ത്തയും അണിഞ്ഞ
രാജീവിന്റെ അരക്കെട്ടില്‍ മുഖം ചേര്‍ത്ത് പൊട്ടി ക്കരഞ്ഞ കുട്ടിയായ രാഹുലിന്റെയ്‌ ചിത്രം
ഇന്നും ഓര്‍മ്മ..
പല മാഗസിനുകളിലും ഈ ചിത്രം മുഖ ചിത്രമായി വന്നിരുന്നു..
ഓര്‍മ്മകള്‍ പടി ഇറക്കി വിട്ട ഒരു ചില്ല് മുഹൂര്‍ത്തം ഒരിക്കല്‍ കൂടി ...

"പ്രിയദര്ശിനീ നിനക്കുറങ്ങാമിനി "
മാതൃ ഭൂമി ആഴ്ചപ്പതിപ്പ് നവംബറില്‍ ഇറക്കിയ ലക്കത്തില്‍ സുഗതകുമാരി
ഇന്ദിരയെ ക്കുറിച്ച് എഴുതിയ കവിതയുടെ ആദ്യ വരികള്‍
ഓര്‍മ്മയില്‍ നിന്നും കുറിക്കുന്നു..
അതെ...... പ്രിയദര്ശിനീ
ഇനി നീ ഉറങ്ങേണ്ടിയിരിക്കുന്നു....

7 comments:

 1. ഓർമയിൽ ഒരു ഇന്ദിര
  ഒരേയൊര് ഇന്നിര;
  രാജീവ് ഗാൻഡിയും.

  ReplyDelete
 2. hai sadique,

  Thanx for the comment.. I have seen ur blog too. ...
  well expressed..keep it up !!!
  regards

  ReplyDelete
 3. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ എന്ന എന്‍.എസ് മാധവന്റെ കഥ. അതിനു ശശികുമാര്‍ നല്‍കിയ സിനിമാ ഭാഷ്യം.അതും ഓര്‍മ്മ വന്നു.

  ReplyDelete
 4. സീന്‍ ഒന്ന് ..വടക്കെ ഇന്ത്യയിലെ തീവണ്ടി ആപ്പീസ്
  ഒരു കള്ളവണ്ടി(?) കുതിച്ചു വരുന്ന ലോങ്ങ്‌ ഷോട്ട്
  വണ്ടിയില്‍ കാലെടുത്തു വെക്കുന്ന രാഹുല്‍ഗാന്ധി ( ഫെയിഡ് ഔട്ട്‌ ആവുന്നു,)
  (ഫ്ലാഷ്ബാക്ക് )
  ഒരു വന്‍ കാട്...ആരോ വലിച്ചെറിഞ്ഞ തീപ്പെട്ടി കൊള്ളിയില്‍ നിന്ന് പടരുന്ന തീനാളം ..
  അത് മെല്ലെ കാട്ടുതീ ആവുന്ന വിവിധ ഷോട്ടുകള്‍
  വായുവില്‍ പറക്കുന്ന അഭ്യൂഹങ്ങള്‍ ഊഹാപോഹങ്ങള്‍ എന്നിവയുടെ സമീപ കാഴ്ചകള്‍ (തുടരും )

  ReplyDelete
 5. അടിയന്തിരാവസ്ഥ മറന്നതാണോ...? പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അവതരണം..ഈ രീതി ഒരുപാടിഷ്ടമായി....

  ReplyDelete
 6. അടിയന്തിരാവസ്ഥ മറന്നതല്ല .രാഹുലിനെ കുറിച്ച
  പറയാന്‍ ( while he visted Malabar recently) ഇന്ദിരയെ ഓര്‍ത്തു..

  ReplyDelete