Friday, March 25, 2011

മുന്‍പേ നടക്കുന്നവര്‍

തിരക്കുള്ള കൊച്ചി നഗര വീഥിയിലൂടെ പതിവുള്ള ഒരു പ്രവര്‍ത്തി ദിനം.
വൈകുന്നേരം.
എല്ലാ മനുഷ്യറെയും പോലെ തിരക്കുള്ളവളായി അവരുടെ കൂട്ടത്തില്‍..
തീ ഗോളം ചുമക്കുന്ന സന്ധ്യയില്‍ (കടുത്ത വേനലിനെ നിര്‍വചിക്കാന്‍ വാക്കുകള്‍ പോരാതാകുന്നു..) വിയര്‍പ്പും കിതപ്പും പൊതിഞ്ഞു കെട്ടിയ വിഴുപ്പു ഭാണ്ടമായ ശരീരവും ജീവനും കൊണ്ട് വീട് അണയാന്‍ തിരക്ക് കൂട്ടുന്നവരുടെ ചലനങ്ങള്‍..
......
പിന്നില്‍ നിന്നും ദേവ സംഗീതം ഉറക്കെ കേള്‍ക്കുന്നു..
"ശാന്താകാരം ഭുജംഗ ശയനം..."
വിഷ്ണു സഹസ്രനാമം ഇത്ര ഭംഗി ആയി ആലപിച്ചു കേട്ടിട്ടില്ല ഇതിനു മുന്പ്..
ലോട്ടറി വില്‍പ്പനക്കാരുടെ ഓരോ സൂത്രങ്ങള്‍ എന്ന് കരുതുമ്പോഴേക്കും
കാട്ടു കുതിരകളെ മേച്ചു നടക്കുന്ന ജിപ്സികളെ വേഷത്തില്‍ ഒരു പയ്യന്‍
ഹല്ലോ..എന്ന് പറഞ്ഞു അവന്റെ മൊബൈല്‍ ഫോണ്‍ ചെവിയില്‍ വെച്ചു നാട്ടുകാരെ അസഹ്യ പ്പെടുത്തുന്നു...
"നീ ആരടെ---------മോനാട..നിന്റെ തലയില്‍---ആണോട..."
അസ്ലീലതിന്റെയ് എല്ലാ വരമ്പുകളും കടന്നു അവന്‍ ആര്തലക്കുകയാണ്..
കേള്‍ക്കുന്നവന്‍ ഇവന്‍ ഒരു വല്യ പുള്ളി ആണെന്ന് ധരിക്കട്ടെ എന്ന് കരുതി അവന്‍ ശബ്ദം പിന്നെയും കൂട്ടി ആവശ്യമില്ലാത്ത ബഹളമുണ്ടാക്കി അന്തരീക്ഷം മലിനമാക്കി കൊണ്ടിരുന്നു...
"ഈശ്വരാ ആവശ്യത്തിനു ഒരു മാലപ്പടക്കം പോലും പോട്ടൂല, പിന്നെയാണോ സുനാമി ?എന്ന് തോന്നിപ്പോയ ഒരു നിമിഷം...
ഭഗവല്‍ കീര്‍ത്തനം റിംഗ് ടോണ്‍ ആയി അവന്‍ വെച്ചത് നാട്ടുകാര്‍ക്ക് കേള്‍ക്കാനാനെഗില്‍ വാക്കുകളില്‍ മിതതം പാലിക്കാത്ത ഇവനു പറ്റിയത് സില സില..അല്ലെ?
മനുഷ്യര്‍ എന്തിനാകാം ഇങ്ങനെ മറ്റുള്ളവരെ അസഹ്യപ്പെടുതുന്നത്?

വേറൊരു സന്ദര്‍ഭം
തിരക്കുള്ള KSTC ബസിലാണ് അരങ്ങേറുന്നത്.
കുടിച്ചു പൂകുറ്റി ആയി ഒരു "അയ്യപ്പ ബൈജു മോഡല്‍"...
മര്യാദയുടെ വരമ്പുകള്‍ കടന്നു കൊണ്ട് അവന്‍ അടുത്തുള്ള
സ്ത്രീയെതലോടുന്ന സമയം അവനും വന്നു ഒരു കോള്‍.
"ഹല്ലോ..ഞാന്‍ ഒരു മീറ്റിംഗില്‍ ആണ്..പിന്നെ വിളിയെടാ....."
പൂവാലന്റെയ് ബാക്കി ഗതി എന്തെന്ന് അറിയാന്‍ കഴിയും മുന്‍പേ ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തിയിരുന്നു...

മുന്പ് കുട്ടികളുടെ ബാല മാസികയില്‍ നിറയെ കള്ളികള്‍ വരചു കൊണ്ട് താല്‍കാലിക
അനിശ്ചിതാവസ്ഥ നില നിര്‍ത്തി കൊണ്ട് " ഈ കാട്ടില്‍ അകപ്പെട്ട കുട്ടിയെ വീട്ടില്‍ എത്തിക്കാന്‍ സഹായിക്കാമോ എന്നു പറഞ്ഞു രസകരമായ കളികള്‍ മാസികയില്‍ കാണുമായിരുന്നു..
കുട്ടിയെ അവന്റെ വീട്ടില്‍ എത്തിക്കാന്‍ എല്ലാ കുട്ടികളെ പോലെ ഞാനും ഉലസാഹിച്ചിരുന്നു..
പലപ്പോഴും കുത്തിട്ട വഴികള്‍ തെറ്റി പോകാരുണ്ടായിരുന്നെങ്ങിലും ശരിയായ് വഴി തന്നെ അവനു കാണിച്ചു കൊടുക്കുമായിരുന്നു..
സിംഹതിന്റെയ് ഗുഹയില്‍ എത്തിയാ മാന്‍ കുട്ടിയെ രക്ഷിക്കക..എന്നുള്ള ചിത്രവും ഇത് പോലെ ഓര്‍മ്മ...
മനുഷ്യ സാഹചമായ രക്ഷപ്പെടുത്തല്‍, സഹജീവികളെ സഹായിക്കല്‍ , എല്ലാം പഴയ ബാല മാസികളില്‍ അറിഞ്ഞു പരിചയിച്ച ഇന്നാതെ അച്ഛനമ്മമാരുടെ മക്കള്‍എന്ത് കൊണ്ട് ഇങ്ങനെ ആകുന്നു?

തവളയെ വിഴുങ്ങാന്‍ സഹായിക്കുന്ന പാമ്പിന്റെയ് കമ്പ്യൂട്ടര്‍ ഗെയിംസ് ആണ് ഇന്നത്തെ മക്കള്‍ക്ക്‌ കൂടുതല്‍ പരിചയം.. ..
പട്ടാളക്കാരനെ കൊല്ലാന്‍ സഹായിക്കുന്ന കൊള്ളക്കാരനെയാണ് ഇന്നത്തെ കുട്ടികള്‍ക്ക് അടുപ്പം...
ഇങ്ങനെ ഉള്ള തല മുറയില്‍ നിന്നും എന്താണ് നമ്മള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത്?
തോക്ക് സ്വാമിയും, ജമീലമാര്ര്‍ക്കും ചാകരയാണ് നമ്മുടെ നാട്ടില്‍...
ഏഷ്യാനെറ്റിലെ ഒരു പരിപാടി.പഴയ ഒരു സിനിമാ താരം ആണ് പരിപാടി
ഓടിച്ചു കൊണ്ട് നടന്നത്..
കുപ്രശസ്തയായ ഒരു "ശീലാവതിയുമായുള്ള " മുഖാ മുഖം പരിപാടിയാണ്..
അവര്‍ നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവനഗല്‍ അങ്ങനെ നിരത്തുകയാണ്..
അവസാനം ഈ" പണി" താല്പര്യമുള്ളവര്‍ക്ക് ചെയ്യാനുള്ള പൊടി ക്കുറിപ്പും തരുന്നു..
(പരിപാടിയുടെ ഈ ഭാഗം അവതരിപ്പ്ച്ചത്, മാഗി നൂഡില്‍സും ,snuggy diaparum ആണെന്ന് അവകാശപെടുന്നു..)
ഇത് കണ്ടു കൊണ്ടിരിക്കുന്ന നമ്മുടെ കുട്ടികളുടെ അവസ്ഥ ആലോച്ചു പോയാല്‍ കലാഭവന്‍ മണി പറഞ്ഞത് പോലെ ജനഗണ മന അപ്പോള്‍ പാടും..

2 comments:

 1. ഇതൊക്കെ കേൾക്കാൻ ആരുണ്ട് നമ്മുടെ നാട്ടിൽ?
  അനുഭവിക്കുന്നവർ അനുഭവിച്ചു തീർക്കുക എന്ന സമൂഹത്തിന്റെ മനോഭാവം മാറുമെന്ന് പ്രതീക്ഷിക്കാമൊ?

  ഒരു ക്രൂര പീഡനത്തിന്റെ കഥ ഇവിടെ വായിക്കാം. ഒപ്പം ചില ചിന്തകളും
  എല്ലാ ആശംസകളും

  ReplyDelete
 2. കുട്ടിക്കാലം എത്ര മനോഹരം എന്ന് ....
  നമുടെ കുട്ടികള്‍ക്ക് കിട്ടാതെ പോകുന്നതും എന്റെ ബാല്യമൊക്കെ
  മതി വരുവോളം ആസ്വതിച്ച കാലവും...

  ReplyDelete