Sunday, April 10, 2011

ആത്മരതി --- തുറന്നു പറച്ചിലുകള്‍



നാലുകെട്ടിന്റെ ഓര്‍മ്മകള്‍.
ബിരുദത്തിനു പഠിക്കുന്ന സമയം ഉപ പാഠ പുസ്തകമായി എം ടീ യുടെ "മഞ്ഞ്" പഠിക്കാന്‍ ഉണ്ടായിരുന്നു..
ശരിക്ക് പറഞ്ഞാല്‍ എന്നെ ഒരു തരത്തിലും ആകര്‍ഷിക്കാന്‍ ഈ നോവലിന് കഴിഞ്ഞിട്ടില്ല..
പിന്നീട് എം ടീ തന്നെ സംവിധാനം ചെയ്ത ഈ സിനിമ ഈയിടെ ടീ വീയില്‍ കണ്ടിരുന്നു.. ഒച്ചിഴയുന്ന തരത്തില്‍ ഒരു കഥ. (സംഗീത നായിക്, ശങ്കര്‍ മോഹന്‍ പ്രധാന കഥാ പാത്രങ്ങളായി അഭിനയിച്ചിരുന്നു.)
എം ടീ ഒരിക്കല്‍ നൈനിറ്റാളില്‍ പോയിരുന്നപ്പോള്‍ കിട്ടിയ ഒരു ഐഡിയ ആണ് പിന്നീട് ഈ നോവലിന്റെ കഥക്ക് ആധാരം എന്ന് പറയുകയുണ്ടായി..
എന്നാല്‍ പ്രശസ്ത ഹിന്ദി നോവലിസ്റ്റ്‌ നിര്‍മല്‍ വര്‍മയുടെ ഒരു കഥയെ അനുകരിച്ചു എഴുതിയതാണെന്ന് പിന്നീട് കലാകൌമുദിയില്‍ വായിച്ചിട്ടുണ്ട്.
( എം ടീ നിഷേധിച്ചിട്ടില്ല ഈ കാര്യം) ഒരു " എം ടീ സ്പര്‍ശം" മഞ്ഞ് നോവലില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് ചില സുഹൃത്തുക്കളുടെ അഭിപ്രായത്തില്‍ ഞാനും പങ്കു ചേരുന്നു..

......................... സ്കൂളില്‍ പഠികുമ്പോള്‍ അവധി ദിവസങ്ങളില്‍ വായിക്കാന്‍ ആദ്യം എടുക്കുക "നാല് കെട്ടൊ", "കാലം" ഒക്കെയാകും. പറഞ്ഞറിയിക്കാനാകാത്ത ഒരു "ദാഹം " അനുഭവിച്ചിട്ടുണ്ട് ഈ കഥകള്‍ വായിക്കുമ്പോള്‍....

(ആത്മ രതി.) (മിക്ക കഥയിലും ഉള്ളടക്കം ഒന്നു തന്നെ.. പ്രണയം, , ദാരിദ്ര്യം,തോല്‍വി,..പക..ഇങ്ങനെ പോകുന്നു.. കുട്ടിക്കാലത്തെ ഞാന്‍ രഹസ്യമായി ആഗ്രഹിച്ച തൃഷ്ണകള്‍ ഈ കഥകളിലൂടെ അറിഞ്ഞ അനുഭവിച്ചിട്ടുണ്ട്..
ഇതെല്ലാം വായിച്ചു വായിച്ചു വെള്ളത്തില്‍ കുതിരാന്‍ ഇട്ട മുന്തിരി പഴം പോലെ ആയി എന്റെ മനസ്..
ആത്മ വേദനയിലൂടെ സുഖമുള്ള നോവറിഞ്ഞു ഞാന്‍..
ഇതൊക്കെയാണ് പ്രണയം,
ഇങ്ങനെ മാത്രമാണ് പ്രണയം, പ്രണയത്തില്‍ ഇങ്ങനെ ഒക്കെ ആകാം, ഇന്ന രീതിയില്‍ വസ്ത്രം ധരിക്കണം, പെരുമാറണം,കരയണം, ത്യാഗങ്ങള്‍ സഹിക്കണം എന്നൊക്കെ ഒരു തരം "സൈകിക്" ചിന്തകള്‍ എന്നില്‍ ഉണ്ടാകുന്നു..
ഗാഡ ഗന്ധമുള്ള ഒരു പൂവിനെ കശക്കി അതിന്റെ ഗന്ധം അവാഹിചെടുക്കുന്ന ഒരു മത്ത മോഹിനി ആയി.
ഒരൊറ്റ മോഹം പോലും അനുഭവിച്ചു കിട്ടാത്ത നായികാ സങ്കല്‍പ്പത്തിലെ ഭാഗ്യമില്ലാത്ത രതി കാമനയായി മോഹങ്ങള്‍.
എന്റെ സിരകളില്‍ പടരുന്ന ചോരയ്ക്ക് ഉന്മാദത്തിന്റെ മണമായിരുന്നു..അന്‍പതുകളുടെ ഒടുവില്‍ എന്റെ അമ്മാവന്മാരൊക്കെ പറഞ്ഞിരുന്നത് ..
എം ടീ കഥയിലെ നായര്‍ പെണ് കുട്ടികളെ കാണാന്‍ അമ്മാവന്മാരുടെ ഇസ്ലാം/ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ക്ഷേത്ര നടയില്‍ കാത്തിരിക്കാരുണ്ടായിരുന്നത്രേ..

വായനയിലെ അമേയ സുഖം കാംക്ഷിച്ചു വീട്ടുകാരെ ഉപേക്ഷിച്ചു ഈ സുന്ദരികളെ വിവാഹം വരെ ചെയ്ത് ആത്മ തൃപ്തി അടഞ്ഞവര്‍ ഏറെ.

ഒരു കാമുകന്നു മാത്രം നല്‍കാനായി പലപ്പോഴും ഒരു ആലിംഗനം, ചുംബനം എല്ലാം ഞാന്‍ പരിശീലിച്ചത് ഈ കഥ കളിലൂടെയാണ്‌ ......

കൌമാരത്തില്‍ കടക്കുംബോലെക്കും എന്റെ നോട്ടവും ഭാവവും എല്ലാം ഒരു എം ടീ കഥയിലെ നായികയെ പോലെ വികാര ലോലയായി, എല്ലാം സഹിക്കുന്ന പ്രണയ വതിയായി (അഭിനയിച്ചു),
ഇനി വേണ്ടത് നിരാശനായ ഒരു കാമുകനാണ്..
അല്ലെങ്ങില്‍ എല്ലാം നശിപ്പിച്ചേ അടങ്ങൂ എന്ന ഭാവം ഉള് കൊള്ളുന്ന ഒരു നായകന്‍(കാലം" പല തവണ വായിച്ചതിന്റെ പാര്‍ശ്വ ഫലം )
ഇല്ലാത്ത കാമുകനെ തിരഞ്ഞു അങ്ങനെ നടന്നു ഞാന്‍ ശരിക്കും..
"ഉള്‍ക്കടല്‍" ," ശാലിനി എന്റെ കൂട്ടുകാരി" "അര്‍ച്ചന ടീച്ചര്‍" സിനിമ ഒക്കെ തുടരെ തുടരെ ഇറങ്ങിയ സമയം, ഞാന്‍ എന്റെ കാമുകനെ തിരിച്ചരിഞ്ഞെന തോന്നല്‍..

വേണു നാഗ വള്ളിയുടെ വേദനിക്കുന്ന കാമുക ഹൃദയം മുഖ ഭാവം, എല്ലാം സഹിക്കുന്ന വേദനിക്കുന്ന മുഖം എനിക്ക് ചേരുന്ന കാമുകനായി.. ഞാന്‍ കാമുകിയും വേണു കാമുകനുമായി അങ്ങനെ സങ്കല്‍പ്പ തേരിലേറി കൌമാരത്തിന്റെ മാസ്മരിക ലോകത്ത് ഞാനും ഈ വിഷാദ കാമുകനും.. പറഞ്ഞരിയിക്കനകാത്ത നിര്‍വേദം..

കൂടുതല്‍ ഭാവം ഉള്‍ക്കൊള്ളാന്‍ കാലത്തിലെ" സുമിത്രയെ വായിച്ചു പഠിച്ചു.. സേതുവിന്‍റെ രീതികള്‍ നോക്കി പഠിച്ചു....
ആയിര തിരി വിളക്കു പോല്‍ തിളങ്ങുന്ന, ഗോവിന്ദന്‍ കുട്ടിയുടെ ഓപ്പോളേ മനസ്സില്‍ ധ്യാനിച്ച്‌ നടന്നു.. കര്‍ക്കടകത്തില്‍ ചക്ക മടല്‍ വേവിച്ചു തകര താള്‍ കൂട്ടി ഉച്ച ഭക്ഷണ കഴിച്ചെന്നു അഭിനയിക്കുന്ന ഓപ്പോളേ ഞാന്‍ കൂടുതല്‍ ആരാധിച്ചു..

ഏത് സമയവും ചുണ്ടത് എരിയുന്ന സിഗരറ്റുമായി കൊച്ചാപ്പുവിന്റെ കര വലയത്തില്‍ കിടന്നിരുന്ന മീനാക്ഷിയെ- അവളെ പലവട്ടം പ്രാപിച്ച കൊച്ചാപ്പു- പോലെ ആകാന്‍ ഞാന്‍ അതിയായി മോഹിച്ചു.. സുന്ദരമായ മുഖത്തിന്റെ അവസാന വാക്ക് എം ടീ കഥകളിലെ നായികക്ക് നല്‍കി. കാമത്തിന്റെ തീ അമ്പുകള്‍ ഇതിലെ കാമുകര്‍ക്ക് നല്‍കി മോഹങ്ങള്‍ക്ക് അഗ്നി ചിറകു നല്‍കി...

കാള വേല കാണാന്‍ നിന്നിരുന്ന ഗോവിന്ദന്‍ കുട്ടി, കൂടെ പഠിച്ച തങ്ക മണിയെ കാണാതെ ഒളിച്ചു നിന്ന ഗോവിന്ദന്‍കുട്ടിയെ ഞാന്‍ വെറുത്തു..
കുമാരെട്ടന്‍ മക്കള്‍ക്കും ഭാര്യക്കും ഓണം ഒരുക്കാന്‍ പ്ലാവിന്റെ ഓഹരി ചോദിച്ചു വന്നപ്പോഴും അഴിയാത്ത മുണ്ട് മുറുക്കി, പണി എടുക്കാന്‍ മനസില്ലാത്ത ഈ സഹോദരന്മാരില്‍ ഖനീഭവിച്ചു കിടന്നിരുന്ന ആത്മ വേദനയുടെ പൊരുള്‍ തേടി നടക്കാതെ, വാതക്കൊളില്‍ നീലച്ചു കിടന്ന അമ്മയും ,ഓപ്പോളും എനിക്ക് നിഴല്‍ മാത്ര ചിത്രങ്ങള്‍ ആയി.....
എം ടീ കഥാ പത്രങ്ങളിലെ നായികയെ പോലൊരു വിഷാദ വതിയും, ഒന്നിനും കൊള്ളാത്ത നായകനെ പോലൊരു "നിഷ്കാമ രൂപിയും" ആയി ഞാന്‍ .
അല്ലെങ്ങില്‍, കാമത്തെ അതിന്റെ ഉന്മാദത്തില്‍ അറിയുക എന്നത് എന്റെ അടങ്ങാത്ത ആവേശമായി..
ഒരു കഥാകാരന്റെ കഥകള്‍ എന്നെ അതിന്റെ ഉന്മാദ അവസ്ഥയില്‍ എത്തിക്കുന്നതിന്റെ അപകടം ഞാന്‍ അറിഞ്ഞിട്ടും അറിയാതെ ഇരിക്കാന്‍ ശ്രമിച്ചു .

നാലുകെട്ടിന്റെ അന്‍പതാം പിറന്നാള്‍ ആഖോഷിച്ച വേളയില്‍ ഈ ചിന്തകള്‍ എല്ലാം ഒരിക്കല്‍ കൂടി റീ പ്ലേ ചെയ്തു നോക്കിയിരുന്നു..

ചുണ്ണാമ്പ് പൊടി ചുമക്കുന്ന പന്നല്‍ ചെടിയുടെ ഇലയുടെ ചിത്രം കവിളില്‍ ചേര്‍ത്ത് ചിത്രം ചമയ്ക്കുന്ന ഒരു കുട്ടിയുടെ ചിത്രം മനസ്സില്‍ ഇന്നും..
ക്ലാവ് പിടിച്ച ഈ കഥാ പാത്രങ്ങള്‍ ...
ഒന്നു പുളി ഇട്ടു തേച്ചു മിനുക്കുകയെ വേണ്ടൂ..
ആയിര തിരി വിളക്കു തന്നെ തെളിയും അന്നേരം..

17 comments:

  1. ഒരുപാട് നന്നായി..എന്റെ മനസ്സും ഭൂതകാലം ചികഞ്ഞ് നടന്നു...ഇവയെല്ലാം നല്‍കുന്നത് ഒരു വല്ലാത്ത അനുഭവമാണ്...ആശംസകള്‍ നേരുന്നു...

    ReplyDelete
  2. സന്തോഷം തോന്നുന്നു പ്രിയ..
    ഈ വായിക്കലുകള്‍ എനിക്ക് കിട്ടുന്ന
    തലോടലാണ്..

    ReplyDelete
  3. നല്ല നിരീക്ഷണങ്ങൾ...എം.റ്റി.യുടെ മഞ്ഞിനെക്കുറിച്ച് മറ്റുള്ളവർ പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നടിച്ചും. പെണ്ണെഴുത്തെന്ന ദുഷിച്ചവാദങ്ങളെ പുറം കാല് കൊണ്ട് തട്ടിയെറിഞ്ഞും ഒരു പക്ഷേ മാധവിക്കുട്ടിയെ പോലെ(താരതമ്മ്യം അല്ലാ)പറയാനുള്ളത് തുറന്ന് തന്നെ തന്റേടത്തോടെ പറയുന്ന ഈ ലേഖികക്ക് എന്റെ പ്രണാമം.. ഇത് പലരും കണ്ട് പടിക്കേണ്ടതാണ് ....ശ്രീമതി രാജശ്രീ...ക്ലാവ് പിടിച്ച ഈ കഥാ പാത്രങ്ങളെ പുളി ഇട്ടു തേച്ചു മിനുക്കുക...ആയിര തിരി വിളക്കു തന്നെ തെളിയട്ടെ ഇനിയും... എല്ലാ ഭാവുകങ്ങളും

    ReplyDelete
  4. നന്ദി.

    എഴുത്തിന്റെ ശാസ്ത്ര വശങ്ങള്‍ അറിയില്ലാത്ത
    വെറും തുറന്നു പറച്ചിലുകളില്‍ വരാന്‍ ഇടയുള്ള
    വ്യാകരണ പിശകുകള്‍ സദയം ക്ഷമിക്കുക.

    ReplyDelete
  5. എഴുത്ത് നന്നായി , ആശംസകള്‍.
    പക്ഷെ മഞ്ഞിനെ കുറിച്ചുള്ള വിലയിരുത്തലിനോട് യോജിപ്പില്ല. കാരണം നൈനിറ്റാളിലെ വിമല ടീച്ചര്‍ ഇന്നും എന്റെ മനസ്സിലുണ്ട്

    ReplyDelete
  6. ബ്ലോഗ്‌ വായിച്ചതില്‍ നന്ദി ഇസ്മയില്‍ ...
    നൈനിറ്റാളിലെ ടീച്ചര്‍ മാത്രമല്ല, സുധീര്‍ മിശ്രയും ബുദ്ദൂസുമൊക്കെ ആരുടെയെങ്ങിലും മനസ്സില്‍ പാടുകള്‍ ഉണ്ടാക്കി പോയിട്ടുന്ടെങ്ങില്‍ അത് എഴുതുക്കാരന്റെ വിജയമാണ് ,തീര്‍ച്ചയായും..
    എന്നാല്‍ ഈ പുസ്തകം തുറക്കുമ്പോള്‍ തന്നെ ഒരു മടുപ്പ് എന്നില്‍ (ഈ മഞ്ഞ് )ഉണ്ടാക്കിയതില്‍ ആരോടോക്കെയ്യാണ് എനിക്ക് കാരണങ്ങള്‍ നിരതാനുള്ളത്..?
    ഒന്നു, എഴുത്തിന്റെ രീതി, രണ്ടു, വെറുതേ കാത്തിരിക്കുന്ന ജീവനുകള്‍..(അന്തമില്ലാത്ത കാത്തിരുപ്പ്)
    അവനവനു വേണ്ടി ഒരിക്കല്‍ പോലും ശ്വസിക്കാന്‍ വരെ കൂട്ടാക്കാത്ത ജീവ ചവങ്ങളുടെ
    അമ്പരപ്പ് എന്നില്‍ അലോസരം ശരിക്ക് ഉണ്ടാക്കിയിട്ടുണ്ട്..
    എന്നാല്‍ തൃഷ്ണ, അനുബന്ധം തുടങ്ങിയ ചിത്രങ്ങളില്‍ (എം ടീ -സ്ക്രിപ്റ്റ്)
    കാതിരുപ്പുണ്ട്...( പ്രതീക്ഷ )പക്ഷെ, അതിന്റെ ചലനങ്ങള്‍ക്കും അതുണ്ടാക്കുന്ന തരംഗ ദൈര്ഘ്യത്തിനും ,തോതിനും അമ്പേ വ്യത്യാസമുണ്ട്...
    കഥ ചലന ചിത്രമാക്കിയപ്പോള്‍ വന്ന മാറ്റം ശ്രദ്ദിക്കുക..
    (വായിക്കുമ്പോള്‍ നഷ്ടമാകുന്ന ശബ്ദ വ്യതിയാനം ഇവിടെ ദ്രിശ്യ വല്ക്കരിച്ചപ്പോള്‍ ചടുലമാക്കുകയാണ്..എന്ത് കൊണ്ട്?)
    ഉത്തരം ലളിതം: വായിക്കുമ്പോള്‍ കിട്ടുന്ന സുഖമല്ല കാണുമ്പോള്‍ ..
    ഒരു നിശബ്ദ പ്രീണനം -രതി സുഖം- വായനാ സുഖത്തില്‍ ഉണ്ട്..
    രണ്ടിന്റെയും ജീനുകള്‍ തമ്മില്‍ കാണിക്കുന്ന പ്രകടമായ വ്യത്യാസം,
    അതിലാണ് ഞാന്‍ മഞ്ഞിലൂടെ അറിഞ്ഞത്‌
    "മഞ്ഞില്‍" ഉണ്ടാക്കുന്ന നെഗറ്റീവ് എനര്‍ജി ചുറ്റു പാടുമുള്ള ജന്തു ജാല്ങ്ങളെയും, എന്തിനു ശ്വാസ വായുവിനെ വരെ മലീ മസമാക്കുന്നതായാണ് തോന്നിയിട്ടുള്ളത്..
    (ഇതിനെല്ലാം പുറമേ, നിര്‍മല്‍ വര്‍മയുടെ കഥ അനുകരിച്ചു എന്ന ചീത്ത പേരും മഞ്ഞിനുണ്ടായി..)

    ReplyDelete
  7. വായനാസുഖത്തിലൂടെ നേടിയ രതിസുഖരസങ്ങളാണിവിടെ ആത്മരതി-തുറന്നുപറച്ചില്‍.ജീവിതത്തിലെ സുപ്രധന ലക്ഷ്യങ്ങളിലൊന്നായ കാമത്തില്‍ നിന്നും ജനിക്കുന്ന ആത്മസുഖമാണു രതി.ബാല്യത്തില്‍ നിന്നുള്ള പ്രയാണം അപക്വതയില്‍ നിന്നും പക്വതയിലേക്കും,അജ്ഞാനത്തില്‍ നിന്നും ജ്ഞാ‍നത്തിലേക്കും,മറ്റുള്ളവരില്‍ (വായന)നിന്നും തന്നിലേക്കും,ജനനമരണങ്ങളില്‍ നിന്നും മുക്തിയിലേക്കുള്ള് യാത്ര....
    കാമം അഥവാ രതി പരമമാണു.വായനാസുഖത്തിലൂടെ കഥാപാത്രമായി മാറീ ജീവിതത്തിന്റെ ഭാഗമെന്നനിലയില്‍ പരിഗണിച്ചിരുന്നതായി തുറന്നു പറയുന്നു.ഒന്നു പുളീയിട്ടു തേച്ചു മിനുക്കിയാല്‍ ആയിരത്തിരി വിളക്കു പോലെ തെളിഞ്ഞു ഇനിയും ആ കഥാപാത്രങ്ങളാകുമെന്നാണു ആത്മര്‍തി-തുറന്നുപറച്ചില്‍....
    എം.ടി യുടെ “മഞ്ഞിന്റെ“ വിമര്‍ശനമോ വിലയിരുത്തലോ അല്ല. വാ‍യനാസുഖത്തിന്റെ അനുഭവമാണു.
    ആശംസകള്‍.

    ReplyDelete
  8. കുമ്പസാര ക്കൂടിനരികെ നില്‍ക്കുന്ന വെള്ള പ്രാവുകള്‍ കുറുങ്ങാറില്ല ...
    വാനം നോക്കി പറക്കാനറിയില്ല.
    അവ, താഴെ വീണു കിടക്കുന്ന പയര്‍ മണികള്‍ കൊത്തി തിന്നുന്ന സമയം
    ആരെങ്കിലും അവയെ അമ്പു എയ്യുന്നുണ്ടോ എന്ന് സദാ ഉല്‍ക്കണ്ടാ കുലരാന്

    ബ്ലോഗ്‌ വായിച്ചതില്‍ നന്ദി ഷിബു..

    ReplyDelete
  9. എം.ടിയുടെ കഥാപാത്രമായി മാറിയ,മാറുന്ന
    ഒത്തിരിയാളുകളെ അറിയാം. തകര്‍ന്നു കൊണ്ടിരിക്കുന്ന
    ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ കാലത്തെ മനുഷ്യബന്ധങ്ങള്‍
    നോവലിന്റെ കാന്‍വാസിലേക്ക് പകര്‍ത്തിയ എം.ടിയുടെ
    കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ തന്നെ സ്വഭാവസവിശേഷതകള്‍
    കൂടി പേറുന്നവയാണ്. തന്നിലേക്കു തന്നെ ഒരു പാടു സഞ്ചരിക്കുന്ന,
    വികാരങ്ങളില്‍ അടിപതറുന്ന, നിര്‍മമരായി കാലത്തെ നോക്കിക്കാണുന്ന
    കഥാപാത്രങ്ങള്‍ക്ക് മനുഷ്യന്‍ എന്ന നിലയില്‍ എം.ടിയുമായി
    രക്തബന്ധമുണ്ടെന്ന് നിരീക്ഷിക്കപ്പെടിട്ടുണ്ട്.

    മഞ്ഞിനെക്കുറിച്ച നിരീക്ഷണങ്ങളോട് വിയോജിപ്പുണ്ട്.
    സിനിമ ഒ.കെ. സമ്പൂര്‍ണ പരാജയം. അതിനു കാരണം
    നോവലിന്റെ ലിറിക്കല്‍ ഘടനയുമാവാം.
    നിര്‍മല്‍വര്‍മയുടെ നോവലുമായുള്ള വിവാദം പണ്ടേയുണ്ട്.
    അത് കത്തിപ്പിടിച്ചിട്ടില്ല. മറുപടി നല്‍കാന്‍ മാത്രം അടിസ്ഥാനമില്ലാത്ത
    ദുര്‍ബലവാദം മാത്രമായിരുന്നു അത്. ഡി.സി ഇറക്കിയിട്ടുണ്ട്
    നിര്‍മല്‍ വര്‍മയുടെ പുസ്തകത്തിന്റെ വിവര്‍ത്തനം.
    മഞ്ഞിന്റെ ഏഴയലത്ത് നില്‍ക്കാത്ത ദുര്‍ബലമായ നോവലാണ് അത്.

    നൈനിത്താള്‍ താഴ്വരയുടെ നിസ്സംഗതയും തണുത്തുറഞ്ഞ ജീവിതവും
    അസാധാരണമായ പാകതയോടെ പകര്‍ത്തപ്പെട്ട നേവലാണ് മഞ്ഞെന്നാണ്
    എന്റെ വായനാനുഭവം. മനുഷ്യര്‍ മാത്രമല്ല അതിലെ കഥാപാത്രങ്ങള്‍. മനുഷ്യരും പ്രകൃതിയും കാലാവസ്ഥയും ലയിക്കുന്ന എഴുത്തിന്റെ വല്ലാത്ത മിക്സ് അതിലുണ്ട്.
    വെറുതെയായ കാത്തിരിപ്പ്. ഒന്നിനുമല്ലാത്ത ജീവഛവമായ മനുഷ്യര്‍ എന്നിവ നോവലിന്റെ വിജയം തന്നെയായാണ് തോന്നിയത്. വാക്കുകളില്‍
    കൊണ്ടു വരാന്‍ ബുദ്ധിമുട്ടുള്ള നിശãബ്ദത, നിസ്സംഗത, അയുക്തികമായ ജീവിതതാളം എന്നിവയാണ് നോവലില്‍. അത് തന്നെയാണ് അതിന്റെ വിജയം.
    ജപ്പാനീസ് ചലചിത്രകാരന്‍ ഒസുവിന്റെ സിനിമകളില്‍ കാണുന്ന
    മടുപ്പിന്റെ ശരീരഭാഷ മഞ്ഞിലും സജീവമാണ്.
    വായിച്ചു തുടങ്ങുന്ന കാലത്ത് വായിച്ച, പിന്നീട് പല തവണ ആവര്‍ത്തിച്ചു വായിച്ച മഞ്ഞ് എന്ന നോവല്‍ എന്റെ ജീവിതത്തെ നിര്‍ണയിച്ചത് എങ്ങിനെയാണാവോ എന്ന ചിന്തയലാണിപ്പോള്‍ ഞാന്‍.

    ReplyDelete
  10. thudarnnum ezhuthuka

    http://anaantham.blogspot.com

    ReplyDelete
  11. Beyond the subject of the novels you have successfully expressed the way in which the art and literatur impacts on readers/audiance. Every one of us pass through same stages of process either by the impact of novels, movies or role models. I really appreciate the way of telling the deep things in sach a simple manner! Congratulations!

    ReplyDelete
  12. comment കള്‍ക്ക് നന്ദി...

    ഒരു അതി ജീവനത്തിന്റെ പാഠങ്ങള്‍ എന്നെ വിഷയമാകിയിട്ടില്ല.
    ഈ പുസ്തകം എന്നെ സ്വാധീനിച്ച വിധം എന്നെ കുഴപ്പിചിട്ടുണ്ട്.നേര്.
    നിര്‍മല്‍ വര്‍മ്മയെ പകര്‍ത്തി എന്നാല്‍ അപ്പടി കോപ്പി അടിച്ചെന്നു അര്‍ത്ഥമാക്കുന്നില്ല.
    ഉപരിപ്ലവമായ മനസിലാക്കല്‍ ആണ് ഇപ്പോഴത്തെ ആസ്വാതകര്‍ ചെയ്യുന്നത്.
    അവിടെ മനസിലാക്കല്‍ ഇല്ല. തീക്ഷണതയെ ഉള്ളൂ..
    കോപ്പി അടിക്കപ്പെട്ട മറ്റ് പുസ്തകങ്ങള്‍ കന്യാവനങ്ങള്‍: written by പുനത്തില്‍ thread taken from Rabindra nath tagore
    Thathwamasi by Azheekode thread taken from Thomas mullar.
    Manj written by M.T thread taken from Nirmal varma ,respectivley
    മുകളില്‍ പറഞ്ഞ രണ്ടു പേരും സത്യം പിന്നീട് തുറന്നു പറയുകയുണ്ടായി..
    ഇത് വരെയും ഒരു അതി ജീവനം കണ്ടെത്താന്‍ കഴിയുന്നില്ല മഞ്ഞിനെ .
    കാക്ക കൂട്ടില്‍ കയറി മുട്ട ഇട്ട കുയിലിനെ പോലെ കല്ല് കടിയായി തോന്നിയത് അത് കൊണ്ടാണ്..

    ReplyDelete
  13. ഈ വിലയിരുത്തലുകൾ കൊള്ളാം
    പിന്നെ മഞ്ഞ് എനിക്കിഷ്ട്ടപ്പെട്ട ഒരു നോവലായിരുന്നു കേട്ടൊ

    ReplyDelete
  14. 'ഉപരിപ്ലവമായ മനസിലാക്കല്‍ ആണ് ഇപ്പോഴത്തെ ആസ്വാതകര്‍ ചെയ്യുന്നത്'

    ReplyDelete