Tuesday, November 30, 2010

ഈ പവിഴ മുന്തിരി പൂവുകള്‍...

കൌമാര കാലത്ത് എല്ലാ പെണ്‍കുട്ടികളെയും പോലെ എന്നെയും ആകര്‍ഷിച്ചത്

സിനിമ ആയിരുന്നു..

ഷാലിമാര്‍ (ധര്‍മേന്ദ്ര -സീനത് അമന്‍ )ഷോലേ (അമിതാഭ്- jaya bhaduri )

സത്യം ശിവം സുന്ദരം (ശശി കപൂര്‍-സീനത് )...ഞങ്ങളുടെ നാട്ടിലെ C ക്ലാസ്സ്‌ theatrkalil

ഈ സിനിമകള്‍ എത്തുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്...

ലൈവ് ആയി പറഞ്ഞാല്‍ ചില മലയാളം സിനിമകള്‍ ഇപ്പോള്‍ ഓര്‍മ്മ വരുന്നു..

അണിയാത്ത വളകള്‍ (സുകുമാരന്‍-അംബിക ), സായുജ്യം (സോമന്‍-ജയഭാരതി

മീന്‍ (ജോസ്, ജയന്‍ ,സീമ) ,നീലത്താമര (രവികുമാര്‍, അംബിക, )

മുറ്റത്തെ മുല്ല (വിധുബാല, നസീര്‍ ),കായലും കയറും (മോഹന്‍, ജയഭാരതി. )

ഉള്‍ക്കടല്‍ (വേണുനാഗവള്ളി, ശോഭ ), മദനോത്സവം (കമല്‍-സെറീന )പറയാന്‍ ഇനിയും എത്രയോ ....

എന്റെ പാവാട പ്രായത്തില്‍ എന്നെ പോലെ എല്ലാ പെന്കുടികളും ഇഷ്ട്ടപീട്ടിരുന്നത്

രവികുമാര്‍, ജോസ്,വേണുനാഗവള്ളി, ഇവരെ ആയിരുന്നു..

നായികമാരോട് ഇവര്‍ സിനിമയില്‍ പറഞ്ഞ dialogues

ഞങ്ങള്‍ സ്വയം പറഞ്ഞു നടന്നിട്ടുണ്ട്...

"ശര റാന്തല്‍ തിരി താഴ്ന്നു മുകിലിന്‍... "

ആകാശവാണി renjiniyil

കേട്ട് കേട്ടു മതിയാകാത്ത പാട്ടുകളില്‍ ഒന്ന്,

മാട പ്രാവേ വാ...

മലയാള മനോരമ,മനോരാജ്യം വാരികകളില്‍ സ്ഥിരം ഫലിത ബിന്ദുക്കള്‍

വായിക്കുന്ന ചേച്ചിമാരും, ചേട്ടന്മാരും, ആകാശവാനിക്ക് ലെറ്റര്‍

അയക്കാറുണ്ട്... നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങളില്‍

"പ്രണയ സരോവര തീരം ..." (ഇന്നലെ ഇന്ന്..)

വേണമെന്ന് പറഞ്ഞു ... ..

ഇന്നത്തെ ഫാസ്റ്റ് ട്രാക്ക് പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ പഴയത് ഓര്‍ക്കുന്നു..



പഴയ സിനിമ ഗാന രംഗങ്ങള്‍ കാണുമ്പോള്‍ ഇന്ന് തമാശയാണ് തോന്നുക..

രണ്ടു ലോകം എന്ന സിനിമയില്‍ ..വേമ്പനാട്ടു കായലിനിന്നു ചാഞ്ഞാട്ടം ....

എന്ന പാട്ട് സീന്‍ ഇന്ന് കണ്ടാല്‍ തമാശ തന്നെ..

അന്ന് പക്ഷെ..ലോട്ടറി ടികെറ്റ് വില്‍ക്കുന്നിടത്തും ,കല്യാണ വീട്ടിലും, സിനിമ takiesilum

കേട്ടിരുന്ന പാട്ടുകളില്‍ ഒന്ന്...

"ഓര്‍മ്മകളെ കൈ വള ചാര്‍ത്തി വരൂ. നീ..."

എത്ര സുന്ദരം എത്ര മനോഹരം ഈ ഓര്‍മ്മകള്‍...

No comments:

Post a Comment