Friday, April 29, 2011

ആബു




എന്റെ അമ്മയുടെ അച്ഛനെ ഞങ്ങള്‍ ആബു എന്നാണു വിളിച്ചിരുന്നത്.
മൂപ്പരുടെ കാര്യം പറഞ്ഞാല്‍ ബഹു രസമാണ്.
സൂര്യന് കീഴെ അറിയാത്തത് ഒന്നും ഇല്ല..
മൂപ്പര് ഒരു ആമയുടെ അവതാരം എന്നാന്നു പറയാറ്,,

രാവണന്‍ സീതയെ മോഷ്ടിക്കാന്‍ ആമയുടെ പുറത്താണ് പോയിരുന്നത്.
ഭാരം താങ്ങാനാകാതെ ആമ, മണ്ണിനു അടിയിലേക്ക് താഴ്ന്നു പോയത് കൊണ്ടാണ്,
മൂപ്പരുടെ കാലിലെ ഈ ആമ വാതം എന്ന് പറഞ്ഞു കാല്‍ ഉയര്‍ത്തി നമ്മളെ കാണിക്കും..
അരിമ്പാറ കട്ടി പിടിച്ച കാലിന്റെ മടംബ് കണ്ട്‌ നമ്മള്‍ വായ പൊളിക്കും..ഈ ആബുവിന്റെ ഒരു കാര്യം എന്ന് പറഞ്ഞു കണ്ണ് തള്ളും..
വര്‍ഷത്തില്‍ 365 ദിവസവും മദ്യപാനം ചെയ്യുന്ന ആബു,
കള്ള് കുടിച്ചാല്‍ പിന്നെ പഴയ പല കഥകളും മൂപ്പര്‍ക്ക് നല്ല ഓര്‍മ്മയാണ്..
പണ്ട് ബിലാതിയില്‍ പോയ വിശേഷം മുതല്‍ കാളയ്ക്ക് മൂക്കയാര്‍ കെട്ടുന്ന സമയം
മൂപ്പരെ കാള തളളി അകറ്റി ചവിട്ടിയതും അതിന്റെ കൂറ്റന്‍ കൊംബ് കൊണ്ട്, മൂപ്പരെ" കൊന്ന " കഥയും"
പിന്നീട് അടുക്കള ക്കൊലായില്‍ കമിഴ്ത്തി വെച്ച കുടം നേരെ വെച്ചപ്പോള്‍ അതില്‍
മരിക്കാതെ കിടന്നിരുന്ന ജീവന്‍ വീണ്ടും ശരീരത്തില്‍ വന്നു ജീവന്‍ വന്ന കഥയും ഞാന്‍ ശ്വാസം പിടിച്ചിരുന്നു കേള്‍ക്കുന്നു..

കാലു നിലത്തു കുത്താന്‍ വയാത്ത തരത്തില്‍ പൂക്കുറ്റിയായിട്ടാകും
ചില വരവുകള്‍.

"ദശരഥ രാജ കുമാര...
അലങ്കാര, അധി ധീര.."

ഇങ്ങനെ ലക്കും ലഗാനും ഇല്ലാതെ ആബു പാടി ഇരിക്കുമ്പോള്‍,
അര്‍ഥം മുഴുവന്‍ മനസിലാക്കാത്ത ഞാന്‍
ആബുവിന്റെയ് അര്‍ദ്ധ നഗ്നമായ ശരീരത്തില്‍ (നാമ മാത്രമായ വസ്ത്രം ധരിച്ച ആബു
അതൊന്നും അറിയില്ല.)
നോക്കി കൊണ്ട് ദശരഥ രാജ കുമാരനെ ഭക്തിയോടെ ഓര്‍ക്കും..

ഇദി അമീനെ ക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രത്തില്‍ തുടരെ വന്നിരുന്ന കാലം.
" പല വിധ ചര്‍ച്ചകളിലും മൂപ്പര്‍ മുന്‍ പന്തിയില്‍..
"ആബു ,എന്താ ഈ ഇദി അമ്മീന്‍?
എടീ, പെണ്ണെ, അതറിയില്ലേ? ഇദി അമ്മീന്‍ എന്ന് വെച്ചാല്‍
ഒരു വല്യ മലയാണ്.
അതിനു മുകളില്‍ ആളുകള്‍ പോയി നിന്നാല്‍ ലോകം മുഴുക്കെ
കോഴി മോട്ടെടെ വലിപ്പത്തില്‍ കാണാം."
ആബുവിന്റെയ് അനന്തമായ ഇത്തരം അറിവുകള്‍ എന്റെ മനതാരില്‍ ഞാന്‍ സൂക്ഷിച്ചു വെച്ചു.

ഇത്തരം ഒരു മലയെ ക്കുറിച്ച് ഓര്‍ത്തപ്പോള്‍ അത്ഭുതം പിന്നേം...

ചെറായി ഉത്സവത്തിന്‌ വഞ്ചി എടുപ്പിന് മൂപ്പര്‍ തന്നെ മുന്നില്‍ എന്നാണു പറയാറ്,
എടീ, വഞ്ചി എടുപ്പിന് മുന്നില്‍ തന്നെ നിക്കണം എന്നാലെ കാണാന്‍ പകിട്ടുള്ളൂ..എന്ന് പറഞ്ഞു കൊണ്ട് മൂപ്പര്‍ ഒരു കിലോമീറെര്‍ അകലത്തില്‍ നില്‍ക്കും
ആന ഇടഞ്ഞാല്‍ പിന്നെ ഈ കാലു വെച്ചു എനിക്ക് നിങ്ങളെ പോലെ ഓടാന്‍ വയ്യാത്തത് കൊണ്ട് നീങ്ങി നിക്കാണ് ..

ഒരിക്കല്‍ അമ്മയും, അപ്പൂപ്പനും , വല്യെചിയും,കൂടി
എന്നെ കൊടുങ്ങല്ലൂര്‍ താലപ്പൊലി കാണിക്കുവാന്‍ കൊണ്ട് പോയി..
എന്റെ കഴുത്തില്‍ അണിയിച്ച ഒന്നാന്തരം കാശ് മാല കള്ളന്‍ തട്ടി എടുത്തപ്പോള്‍ ആബു വിന്റെ പ്രതികരണം, എന്റെ അമ്മയോട്:

"കുട്ടിക്ക് മാല ഇട്ടു കൊടുക്കണ്ടാന്ന് എത്ര തവണ ഞാന്‍ പറഞ്ഞു?
നിന്നോട് പറഞ്ഞിട്ട കേട്ടോ?
പെണ്ണിനെ രാജകുമാരി ആക്കാനുള്ള പൂതി ആയിരുന്നില്ലേ നിനക്ക്?
ഇപ്പെന്തായി..?
എന്ന് പറഞ്ഞ ആബുവിനെ എന്തെങ്കിലും ജോലി ഏല്‍പ്പിച്ചാല്‍ പെട്ടെന്നുണ്ടാകുന്ന
മറുപടി രസാവഹം.
ഞാനിപ്പ വരാടി, നീ ചെയ്ത് തൊടങ്ങിക്കോ,
ഒന്നു മുറുക്കംബൊളെക്കും ഞാന്‍ എത്തി..
അല്ലേലും അത് നിനക്ക് ചെയ്യാനുള്ളതെ ഒള്ളൂ...
വാര്‍ധക്യ സമയത്തും നല്ല ആരോഗ്യവും അഴകുമായിരുന്നു ആബുവിനു..
ആബുവിന്റെ ഈ ഗുണ ഗണങ്ങള്‍ ഞങ്ങള്‍ പെരക്കുട്ടികളില്‍ ആര്‍ക്കും ലഭിച്ചില്ല.

"നല്ല പരവയാണ്.നീ ഇത് നാളികേരം ചേര്‍ക്കാതെ മല്ലിയും മുളകും ചേര്‍ത് പറ്റിക്ക് .
ഉണ്ണാന്‍ ആകുമ്പോഴേക്കു എത്താം എന്ന് പറഞ്ഞു പോയ ആബു, അല്പം കഴിഞ്ഞപ്പോള്‍ ഉമ്മറത്തേക്ക് ഓടി ക്കയറി നെഞ്ചില്‍ കയ്യമര്‍ത്തി വീഴുന്നാതാണ്..
കൊടുങ്ങാട്ടിലും ഉലയാത്ത ഒരു വൃക്ഷം ഈശ്വരന്റെ നിയോഗം അനുസരിച്
വിയോഗം ചെയ്യുമ്പോഴും, പറയാന്‍ ബാക്കി വെച്ച ഒരു പാട് ലോക വിശേഷങ്ങള്‍ ആബുവിന്റെ മുഖത്ത്‌ കണ്ടു....
എന്റെ ആബുവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഈ ഉള്ളവള്‍ടെ പ്രണാമം...

16 comments:

  1. ആദ്യം രസകരമായി അവസാനം വിഷമിപ്പിച്ചു...രാജശ്രീ എഴുത്തിന്‍റെ ശൈലി വളരെ നന്നായി...ഇഷ്ടപ്പെട്ടു...

    ReplyDelete
  2. രസമായി ജീവിച്ച ആബു,മരിച്ചപ്പോഴും അത് നിലനിര്‍ത്തി.അല്ലെ?ചിലര്‍ അങ്ങനെ ആണ്.നല്ല ഭംഗിയുള്ള അവതരണം.വളരെ ഇഷ്ടമായി.ആശംസകള്‍.

    ReplyDelete
  3. ചെറായി ഉത്സവത്തിന്‌ വഞ്ചി എടുപ്പിന് മൂപ്പര്‍ തന്നെ മുന്നില്‍ എന്നാണു പറയാറ്,
    എടീ, മഞ്ജി എടുപ്പിന് മുന്നില്‍ തന്നെ നിക്കണം എന്നാലെ കാണാന്‍ പകിട്ടുള്ളൂ.....എന്ന് പറഞ്ഞു കൊണ്ട് മൂപ്പര്‍ ഒരു കിലോമീറെര്‍ അകലത്തില്‍ നില്‍ക്കും
    ആന ഇടഞ്ഞാല്‍ പിന്നെ ഈ കാലു വെച്ചു എനിക്ക് നിങ്ങളെ പോലെ ഓടാന്‍ വയ്യാത്തത് കൊണ്ട് നീങ്ങി നിക്കാണ്

    ReplyDelete
  4. കൊള്ളാം, നന്നായിട്ടുണ്ട്. ഇപ്പോള്‍ ശ്രീയുടെ ഭാഷ എനിക്കും മനസ്സിലായി വരുന്നു. ആശംസകള്‍

    ReplyDelete
  5. അപ്പ ഇത് വരെ, ബെരുക്കനെ ആയോ മാഷേ?

    ReplyDelete
  6. kollam nannayittundu...
    ദശരഥ രാജ കുമാര...
    അലങ്കാര, അധി ധീര.."

    ReplyDelete
  7. ഹൃദ്യമായ ഒരോര്‍മ്മകുറിപ്പ്.
    ഈദി അമീനെ ഒരു മലയായി കണ്ട ആബുവിനെ എനിക്കും ഇഷ്ടായതായിരുന്നു.
    പക്ഷെ ഒരു നൊമ്പരമാക്കി അവസാനിപ്പിച്ചു.
    നന്നായി പറഞ്ഞു.

    ReplyDelete
  8. ഹൃദയസ്പര്‍ശിയായ കുറിപ്പ്.
    അറിയാത്ത ആ സ്നേഹത്തിന്
    ആദരാഞ്ജലികള്‍...

    ReplyDelete
  9. നല്ലൊരു ഓർമ്മക്കുറിപ്പ്...നല്ല ശൈലിയും...അബു ഒരു നൊമ്പരമായി മനസ്സിൽ അവശേഷിക്കുന്നു...ആശംസകൾ

    ReplyDelete
  10. വളരെ ഹൃദ്യമായ ഒരോര്‍മ്മകുറിപ്പ് കാഴ്ച്ചവെച്ചിരിക്കുന്നൂ

    ReplyDelete