Wednesday, May 11, 2011

കാട്ടുതീയുടെ മണമുള്ള നാലുപേര്‍
കച്ചവടം
------------
ഒറ്റക്കാതുള്ള കുതിരയെ വില്‍ക്കാന്‍ വെച്ചിരിക്കുന്നു.
ഞാന്‍ ചോദിച്ച വില കേട്ട് എന്നെ
കടക്കാരന്‍ ആട്ടി.
കാതില്ലേലും,നടക്കാന്‍ നാല് കാലില്ലെ എന്നവന്‍
ചോദിച്ചത് എന്നെ നോക്കിയാണോ?

******************************************************
സ്ത്രീ
-------
തൊണ്ട ഓപ്പറേഷന്‍ കഴിഞ്ഞ അച്ചാമ്മയുടെ
തൊണ്ടക്ക് നാല് തുന്നല്‍ ഇട്ടിട്ടും
കുപ്പിയുടെ വായ തുറന്ന പോലെ !!
ശ്വാസം വിടാന്‍ നേരം,
മക്കളെ ചീത്ത വിളിക്കാന്‍ നേരം
തുളയുള്ള തൊണ്ട, വിരല്‍ കൊണ്ടമര്‍ത്തി
ഉച്ചത്തില്‍ അമറും
"ആറാം തമ്പത്തില്‍ പൊറന്ന നായിന്റെ മക്കളെ.."

************************************************************
കമ്പോള നിലവാരം
---------------------------
അവര്‍ ,പണി തരാം,തുണി തരാം എന്ന് പറഞ്ഞെന്നെ
നഗരത്തിലേക്ക് വിളിച്ചു,
തുണി ഉടുക്കാത്ത നഗര വാസികള്‍
എന്നെ കണ്ടില്ലെന്നു നടിച്ചു,
ആമാശയത്തിലെ, അഗ്നിയും
അടുപ്പിലെ കനലും
ചേര്‍ത്ത യാന്ത്രീകൊര്‍ജ്ജം, എന്നെ രാസോര്‍ജ്ജമാക്കി.
ഞാന്‍,
എല്ലാവരും ഉറക്കമായ ശേഷം
വഴി വക്കില്‍ കാത്തിരുന്നു.
നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു പോകുന്ന
സിഫിലീസു പിടിച്ച
കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍
മാത്രമേ എന്നെ തേടി വന്നുള്ളൂ..
***************************************

വയസ്സന്‍
--------------
ചുളുങ്ങിയ ദേഹവും,
ഇരുമ്പിന്റെ ശക്തിയും ഉള്ള ആളായിരുന്നു അയാള്‍,
ചിരിക്കുമ്പോള്‍ മുന്‍ നിരയിലെ
നിര ഇല്ലാത്ത പല്ലുകള്‍ പുറത്തു കണ്ടു,
അരയില്‍ ഊഷ്മാവ്
നൂറും കവിഞ്ഞു.
തീ പിടിച്ച ചോരയ്ക്ക്,
തടം കെട്ടാനറിയാതെ ..
വിറയ്ക്കുന്ന വിരലുകള്‍
അവളുടെ നെഞ്ചില്‍ അമര്‍ത്തി,വയസ്സന്‍ ചിരിച്ചു,
നിനക്ക് ഇത് എത്രയാ" ?

13 comments:

 1. comment link not working.. excuse me all.

  ReplyDelete
 2. കച്ചവടം,സ്ത്രീ,കമ്പോള നിലവാരം,വയസ്സന്‍ അഞ്ചും ഇഷ്ടപ്പെട്ടൂ.. വയസ്സനാണ് മികച്ചത്.. നല്ല നിരീക്ഷണങ്ങൾക്ക് ഭാവുകങ്ങൾ

  ReplyDelete
 3. varavu vechirikkunnu sir..santhosham.

  ReplyDelete
 4. 'കമ്പോള നിലവാരം' മികച്ച നിലവാരം പുലര്‍ത്തി. വല്ലാത്തൊരു ചൂടും ചൂരും വരികളില്‍ കാണുന്നു.


  @@
  (ചേച്ചീ, ദിവസം ഒന്ന് വീതം പോസ്റ്റ്‌ടാതെ ആഴ്ചയില്‍ ഒരു ടീസ്പ്പൂണ്‍ വീതം നല്‍കൂ. ദിവസോം കമന്റിടാന്‍ വരുന്ന ബുദ്ധിമുട്ട് കൊണ്ട് പറയുന്നതാ. എത്ര ദൂരത്തൂന്നാ കണ്ണൂരാന്‍ ഇങ്ങോട്ടേക്ക് വരുന്നതെന്നറിയോ..!)

  ReplyDelete
 5. കച്ചോടം തനി കപടം..
  സ്ത്രീ എന്നും വായാടിയായ പെണ്ണ് തന്നെ..
  കമ്പോളനിലവാരം നോക്കിയല്ലല്ലൊ ആവശ്യക്കാരൻ ചർക്ക് വാങ്ങുന്നത്..അല്ലേ..
  ചെനപ്പുറത്തെ കാമമെങ്കിലും ആ വയസ്സൻ തൊട്ടറിഞ്ഞല്ലോ..

  ReplyDelete
 6. രണ്ടാമത്തെ കവിത (സ്ത്രീ) യാണ്‌ കൂടുതൽ ഇഷ്ടപ്പെട്ടത്.
  നല്ല ശക്തമായ രചന...ആശംസകൾ

  ReplyDelete
 7. എല്ലാം ഇഷ്ടപ്പെട്ടു .ആശംസകള്‍ ..

  ReplyDelete
 8. ഒറ്റക്കാതുള്ള കുതിരക്കു വിലകൂടുതലാ...കേള്‍ക്കുന്നതൊന്നും മറ്റേ കാതില്‍ കൂടി പോകില്ല.നാല്‍ക്കാലിക്കും അത്ര വിലയുണ്ട്.അതാണു കച്ച്വടം.അത്രക്കു നല്ല മക്കളാ അച്ചാമ്മക്കു...?നന്നായിരിക്കുന്നു.കമ്പോളനിലവാരത്തില്‍ നല്ല ചരക്കിനു മാത്രമേ മാര്‍ക്കറ്റുള്ളന്നു തെളിഞ്ഞു.വയസ്സനു അപ്പം തിന്നാല്‍ പോരായോ...?ഇരുമ്പിന്റെ ശക്തിയുള്ള വയസ്സന്‍ അവള്‍ക്കൊരു മുതല്‍ക്കൂട്ടു തന്നെ.

  ആശയങ്ങള്‍ക്കു , ആശംസകള്‍....

  ReplyDelete
 9. valare ashayasambushttamayittundu..... aashamsakal........

  ReplyDelete
 10. നന്നായി എല്ലാം.. ആശംസകള്‍

  ReplyDelete
 11. ഞാനിതിലിട്ട അഭിപ്രായം ബ്ലോഗറമ്മായി പൊക്കി..അല്ലേ..!

  ReplyDelete
 12. pokkaan maatram kanam illathath aayirunnovo?njan pokiyilla Murallee..inboxil nokkoo...chilappol avide kaanum..

  ReplyDelete