Monday, May 30, 2011

നാന്‍ താന്‍ കടവുള്‍ !! !!!
നമ്മുടെ തൊട്ടു അയല്‍ വാസിയായ തമിള്‍ സഹോദരരുടെ ഒരു കാര്യം..
കാര്യം അയല്‍ വക്കം ഒക്കെയാണ്.
എന്നാലും ഇങ്ങനെ ഒരു ചെയ്ത് വേണമായിരുന്നുവോ?

പുരൈട്ചി തലൈവി ജയലളിതയ്ക്ക് വേണ്ടി തമിള്‍ മക്കളുടെ വിരല്‍ മുറിച്ചു ദാനം !!!
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ വിരല്‍ മുറിച്ചു കൊടുക്കാമെന്നു നേര്‍ന്നു അത്രെ ഒരു ആരാധിക.

മുറിപ്പിച്ചതോ, മുറിച്ചതോ..(എന്തരോ എന്തോ) !!!

കായി കൊടുക്കാമെന്നു ഏറ്റാല്‍, മുടി അല്ല, തല തന്നെ വെട്ടി പിഞ്ഞാണത്തില്‍ വെച്ചു മാര്‍ഗം കളി കളിയ്ക്കാനും തയ്യാറുള്ളവര്‍ ചുറ്റും ഉള്ളപ്പോള്‍ ആണ് ഒരു വിരലിന്റെ കാര്യം.. ച്ചായ് !!

ഇങ്ങനെ ചോര കൊഴുത്ത വിരലുകള്‍ കണ്ടു തൃപ്തി അടയുന്നത്
ദേവനോ, അസുരനോ എന്തോ ?

തലൈവി എന്ന് പറഞ്ഞാല്‍ പെട്ടെന്ന് ഓര്‍ക്കുന്നത്
പട്ടിക്കാടാ പട്ടണമാ (ജോഡി-ശിവാജി ഗണേശന്‍), അടിമയ് പെണ്, ആയിരത്തില്‍ ഒരുവന്‍
(ജോഡി- MGR ) ഈ ചല ചിത്രങ്ങളാണ്...
പിന്നെ നമ്മുടെ അണ്ണന്റെ ദേഹ വിയോഗവും...

അണ്ണന്റെ കൂടെ, സതി അനുഷ്ട്ടിക്കാന്‍ ശ്രമം നടത്തി.
അതില്‍ പരാജിതയും അപമാനിതയും ആയ
"അമ്മ" ,
നാണക്കേട്‌ കൊണ്ട് അരിശം മൂത്ത് , പിന്നീട് തമിള്‍ നാട് മുഖ്യ മന്ത്രി യാണ് എതിര്തവരോട് പക തീര്‍ത്തത്..
(ഫീനിക്സ് പക്ഷി)
അങ്ങനെ ഉള്ള ഈ അമ്മയ്ക്ക് വേണ്ടി ഒരു ചെറു വിരല്‍ എങ്കിലും
കണ്ടിച്ചില്ലെങ്കില്‍ പിന്നെ എന്തര്‌ ഇത് മച്ചൂ...?


പണ്ട് ദ്രോണരുടെ രഹസ്യ ശിഷ്യനായ ഏകലവ്യനും ഇങ്ങനെ ഒരു മുറിക്കല്‍ നടത്തി മഹാ ത്യാഗം ചെയ്തിട്ടുണ്ട്.
പക്കേങ്കില്‍ , മുഖ്യന്‍ ആകാനായിരുന്നില്ല.
വെറുതെ ഒരു രസം.
അല്ലെങ്കില്‍ വിവരമുള്ള, ആരേലും വിരല് കണ്ടിച്ചു ദക്ഷിണ കൊടുക്കോ?
പിരാന്ത്.. അല്ലാണ്ട് പിന്നെ..

11 comments:

 1. ഉലകം സുട്രും ബാലിബന്‍ യാര്‍? Thanx ..

  ReplyDelete
 2. തമിഴ് മക്കളെ വിട്ടു പിടി, അവര്‍ ഇഷ്ടപെട്ടാല്‍ നക്കി കൊല്ലും, ദേഷ്യം തോനിയാല്‍ ഞെക്കി കൊല്ലും. എന്തായാലും മരണം ഉറപ്പാ, ഈ, പിരാന്ത് എന്ന് പറയുന്ന രോഗം മുറിവും പോളിവുമോന്നുമല്ല, ഇതൊക്കെ തന്നെയാ

  ReplyDelete
 3. oru VEEARA maranam..athakatte ini lakshyam...

  ReplyDelete
 4. സൂപ്പർ വട്ട്... എം..ജി.ആറിന് ചൂട് പകർന്ന് കൊടുത്തതിന്റെ ഒരു ഗുണമേ.....പെണ്ണാണെങ്കിൽ ഇങ്ങനെ വേണം... മാറും,നിതംബവും ത്ഉള്ളിക്കളിപ്പിച്ച് നടന്ന ഒരു ശരാശരി നടിയുടെ ഭാഗ്യമേ.... പെണ്ണോരുമ്പേട്ടാൽ..................!

  ReplyDelete
 5. വരുമയിന്‍ നിറം സിഗപ്പ്‌...

  ReplyDelete
 6. ഇതുമൊരടയാളം. അന്ധമായ താരാരാധന.. ഹാ കഷ്ടം..!!!

  ReplyDelete
 7. തലൈവി ആനാലും
  തലൈവന്‍ വാണാലും
  തമിളന്‍ ഉഴൈപ്പാളി താന്‍!
  നാം അവര്‍ക്ക് ഫ്രീ ആയി വെള്ളം കൊടുക്കും
  അവര്‍ അത് കൊണ്ട് കൃഷിചെയ്തു മലയാളിക്ക് നല്ല വിലക്ക് വില്‍ക്കും..
  മലയാളിക്ക് ബുദ്ധി കൂടുതലലല്ലേ... അതാ പ്രശ്നം!

  ReplyDelete
 8. ബുദ്ധിയുള്ള പൊന്മാന്‍ കിണറ്റിലെ മുട്ടയിടൂ ഇസമൈല്‍...

  ReplyDelete
 9. ദ്രോണന്‍ ഗുരുദക്ഷിണ ആവശ്യപ്പെട്ടതു ഏകലവ്യന്റെ കയ്യിലെ പെരുവിരലുകളാണു.അതു മടി കൂടതെ മുറിച്ചു കൊടുക്കയും ചെയ്തു...അപ്പടി ജയലളീത തമിള്‍മക്കള്‍ക്കു കടവുള്‍ താന്‍.പിന്നെ സിനിമാനടീ ആയാല്‍ മാറും നിതംബവും കണീക്കാതെ പിന്നെ പൊതിഞ്ഞു വെച്ചഭിനയിക്കുമോ...?എം.ജി.ആറീനു ചൂടു പകര്‍ന്നതില്‍ ആരും അരിശപ്പെട്ടിട്ടു കാര്യമില്ല.അതവരുടെ ഭഗ്യമല്ല കഴിവാണു.(പെണ്ണുങ്ങളെ ഇങ്ങനെ കുത്തുന്നതു ചിലര്‍ക്കു നല്ലസുഖമാ)തമിള്‍ മക്കള്‍ വിരലല്ല തല വെട്ടിക്കൊടൂക്കാനും തയ്യാറാകും ജാഗ്രതേ...

  റൊമ്പ നന്നായിര്‍ക്കമ്മ...

  ReplyDelete