
(ബസ് യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട പത്തു വയസ്സുകാരി റിയ എന്നോട് പറഞ്ഞത്)
ഞാന്‍ ഒരു വ്യാജ ആണെന്ന് എത്ര പറഞ്ഞിട്ടും
അവന്‍ വിശ്വസിക്കുന്നില്ല...
വ്യാജ സീ ഡീയും, വ്യാജ ചാരായവും വ്യാജ പ്രൊഫൈലും
ഉണ്ടെങ്കില്‍ വ്യാജ ഞാന്‍ ആയിക്കൂടെ?
ഓര്‍ക്കുട്ടിലും ട്വിട്ടരിലും ഫെയ്സിലും
ഞാന്‍ മാറി മാറി വ്യാജ വേഷം അണിഞ്ഞു
നൂറോളം ആരാധകരെ ഉണ്ടാക്കി
നയന്‍ താരയും തൃഷയും, ജെനെലിയായും വരെ
എന്റെ പ്രൊഫൈല്‍ പടമായി പലപ്പോഴും
പെണ്ണിനെ കണ്ടാല്‍ ഒലിപ്പീരുമായി നടക്കുന്ന
പീറ ചെക്കനമാര്‍ എന്നെയും കണ്ടു വീണു
(നടു തല്ലി)
ചാറ്റ് വേണം, കൂട്ട് കൂടണം
സിനിമക്ക് പോകാം
തണ്ടൂരി ആകാം
ഹാന്ഗ് ഓവര്‍ കാണണ്ടേ?
മഴ വന്നു, കുട എടുക്കാതെ
നമുക്ക് നടക്കാം..
എന്നെ മാത്രം സ്നേഹിക്കൂ, എന്നെ മാത്രം ..
ഇങ്ങനെ പലരും എനിക്ക് വ്യാജ സന്ദേശം തന്നു..
എത്ര ആയാലും ഞാനും ഒരു മനുഷ്യ ജീവി അല്ലെ?
ഓഫറുകള്‍ കെട്ട് മടുത്തു..
ഞാന്‍ പുരുഷന്‍ എന്ന് ഒരു കൂട്ടര്‍
പെണ് വേഷം കെട്ടിയ വ്യാജന്‍ ആണെന്ന് മറ്റൊരുവര്‍
ആണ്‍ വേഷം കെട്ടിയ സ്ത്രീ ആയിക്കൂടെ?
എന്ന് ഇനി ചിലര്‍....
അന്വേഷിച്ചു വന്നപ്പോള്‍
ആരോപണം ഉന്നയിച്ചവര്‍ എല്ലാവരും
ആണും പെണ്ണും കെട്ടതായിരുന്നു...
ആണത്തമുള്ള ഒരൊറ്റ ആണും
സ്ത്രീത്വമുള്ള ഒരു പെണ്ണും ആ
കൂട്ടത്തില്‍ ഞാന്‍ കണ്ടില്ല.
ഇനി പറയൂ കൂട്ടരേ..,
ഞാന്‍ ഒരു വ്യാജ ആണെന്ന്
അവന്‍ വിശ്വസിക്കില്ലേ?
* വ്യാജന്മാര്‍ ഇത് വായിക്കരുത് !!
അന്വേഷിച്ചു വന്നപ്പോള്‍
ReplyDeleteആരോപണം ഉന്നയിച്ചവര്‍ എല്ലാവരും
ആണും പെണ്ണും കെട്ടതായിരുന്നു...
ഒന്നാന്തരമായി. ആശംസകള്‍.
അല്ല മാഷേ... വ്യാജന്മാരെ( ആൺ+പെൺ)ക്കുറിച്ചെഴുതിയ താങ്കളുടെ പോട്ടോയും വ്യാജമാണല്ലോ?.. അത് മാറ്റി യഥാർത്ഥ ഫോട്ടോയിടൂ... അല്ല നമ്മൊൾക്കൊക്കെ കെട്ടുപ്രായം കഴിഞ്ഞില്ലേ..? മഹാത്മാഗാന്ധിയുടെ കഥ ഞാൻ എടുത്തെഴുതേണ്ടല്ലോ അല്ലെ....‘അന്വേഷിച്ചു വന്നപ്പോള്‍
ReplyDeleteആരോപണം ഉന്നയിച്ചവര്‍ എല്ലാവരും ആണും പെണ്ണും കെട്ടതായിരുന്നു..‘റിയ‘ താങ്കൾ അണിയുന്ന പൊയ്മുഖമാണെന്ന് പറഞ്ഞാൽ?...ബ്ലോഗെഴുതുന്നവർ അവരവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തണം എന്ന് വിശ്വസിക്കുന്നവനാണ്...ഞാൻ.. അതുകൊണ്ട് എഴുതിപ്പോയതാണ്... രാജശ്രീയിലൂടെ മട്ടുൾലവരും ശ്രദ്ധിക്കുമല്ലോ.................
chandu sir, "പയ്യെ നിനക്കും പക്കത്തോ?"
ReplyDelete(ഒരു കുഞ്ചന്‍ നംബിയാര്‍ ഫലിതം)
റിയ നാന്‍ താന്‍.(അപ്പോള്‍ ഓഫറുകള്‍ തന്ന കൂട്ടത്തില്‍ മാഷും ഉണ്ടായിരുന്നോ?)
പക്ഷെ ഇത് ഇച്ചിരെ കടുത്തു പോയി മാഷേ..
വ്യാജന്മാര്‍ ആരേലും ഉണ്ടേല്‍
പൊത്ത് പൊളിച്ചു പുറത്തു വരാന്‍
ഞാന്‍ ഇട്ട ഒരു കുഴി ബോംബ് അല്ലായിരുന്നോ?
അത് ഏതായാലും ഏറ്റു...
സകലകലാവല്ലഭന്മാരുടെ ഓഫറുകള്‍ എന്തായിരുന്നു...?
ReplyDelete“പാണ്ഡന്‍ നായുടെ പല്ലിനു ശൌര്യം
പണ്ടെപ്പോലെ ഫലിക്കുന്നില്ല”
thanks riya
Offers
ReplyDeleteബുര്‍ജ് ഖലീഫ കാണിക്കാം
സൂര്യനെല്ലിയില്‍ പോയി സൂര്യോദയം കാണിക്കാം
അമേരികയില്‍ ഉച്ച ഊണും സിനിമയും
ജെര്‍മ്മനിയില്‍ evening വാക്ക് ...
പിന്നെ
ബ്ലോഗില്‍ കമ്മന്റ് ഇടാന്‍ ആളെ തരാം..
ജാനകിയമ്മ പാടിയ ഒരു പാട്ടും പാടിക്കോ ഫ്രീ ആയിട്ട് ...
"
കൊക്കാ മണ്ടീം കൊങ്ങന്‍ ഇറച്ചീം ആരിക്കു വേണം..ആരിക്കു വേണം?"
thanx shiboo..
ഒന്നോര്‍ത്തോ, ഇത്രയും നല്ല മഹാമനസ്കരെ നമ്മുടെ നാട്ടിലേ കിട്ടു!!!
ReplyDeleteജാഗ്രതേ!!!
പ്രപഞ്ചം മുഴുവൻ വ്യാജരുടെ കീഴിലായിരിയ്ക്കുന്നു, പിന്നെയാണോ ഒരു പാവം ബൂലോകം?
ReplyDeleteപ്രപഞ്ചത്തെ അങ്ങനെ അടച്ചു ആക്ഷേപിക്കാതെ ചങ്ങാതീ.
ReplyDeleteഈ പ്രപഞ്ചം നല്ല സൂര്യോദയം തരുന്നില്ലേ?
നിറമുള്ള പൂക്കള്‍ തരുന്നില്ലേ?
ഋതുക്കള്‍ മാറി മാറി തരുന്നിലെ?
മഴയും മഞ്ഞും തരാ തരം പോലെ തരുന്നിലെ?
പ്രപഞ്ച രീതികളെ മറി കടന്നി
രതി വൈക്രുതങ്ങളിലേക്ക് കടക്കുന്ന മനുഷ്യന് വേണ്ടി
ശ്വാസം വരെ പ്രപഞ്ചത്തില്‍ നിന്നും...
എന്നിട്ടും പ്രപഞ്ചത്തെ കുറ്റം കാണുന്നത്, മനുഷ്യന്റെ അഹന്ത അല്ലെ Echomoo..ഒന്നലോജിക്ക്..പറഞ്ഞതില്‍ എന്തേലും പോരായ്മ ഉണ്ടോന്നു..
പിന്നെ ബ്ലൂലോകം..അത് എന്താ സാധനം?
ബ്ലോഗ് എഴുത്തില്‍ ഈ വ്യാജത്തിലും നിര്‍വ്യാജത്തിലും വല്ല കാര്യവും ഉണ്ടോ? എഴുത്തിനെ ഒരു തരത്തിലും സൃഷ്ടാവുമായി കൂടി വായിക്കാന്‍ ഇഷ്ടപെടാത്ത ആളാണ് ഞാന്‍.. വ്യാജന്‍ എഴുതിയാലും നിര്‍വ്യാജന്‍ എഴുതിയാലും നല്ലതാണെങ്കില്‍ വായിക്കുക..
ReplyDeleteബ്ലോഗെഴുത്തിന്റെ കാര്യത്തിലെ മാത്രം അഭിപ്രായം ആണ് കേട്ടോ..
:)ella nanmakalum nirvyajam aashamsikkunnu
ReplyDeleteകപടലോകത്തിലെന്നുടെ കപടത സകലരും കാണ്മതാണെൻ പരാജയം - കുഞ്ഞുണ്ണി.. :)
ReplyDeleteഞാന്‍ ഒരു വ്യാജ ആണെന്ന് nerathe paranjathalle chandu mashey,, pinne enthine fotokk vendi kadi pidi koodane..?
ReplyDeleteതാങ്കൾ വ്യാജ ആണെന്ന് ഞാൻ പറഞ്ഞില്ലാ..കുഞ്ഞെ...ബ്ലോഗെഴുതുന്നവർ അവരവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തണം എന്ന് വിശ്വസിക്കുന്നവനാണ്...ഞാൻ.. എന്നാണ് എഴുതിയത്.. താങ്കൾ മറ്റുള്ള വ്യാജന്മാരെ പറ്റി പറയുമ്പോൾ.. പറയുന്ന ആൾക്ക് ഒരു മറയും ഉണ്ടാകരുത് എന്നാണ് ഉദ്ദേശിച്ചത്...ആദ്യമൊക്കെ താങ്കൾ താങ്കളുടെ ഒർജിനൽ ഫോട്ടോ ഇട്ടിരുന്നൂ... താങ്കളുടെ ആദ്യബ്ലോഗിൽ രണ്ടാമത്തെ കമന്റ് ഇട്ടവ്യക്തിയായിരുന്നൂ..ഞാൻ... താങ്കളുടെ നല്ല എഴുത്തുകൾ കണ്ടപ്പോൾ.. പലർക്കും “ഇന്ദീവരത്തെ” ഞാൻ പരിചയപ്പെടുത്തിയിരുന്നൂ...ബ്ലോഗരുടെ ജാതി,ലിംഗം,മതം,ജോലി ഇതൊന്നും ഈ ഓണ്‍ലൈന്‍ സംരംഭത്തിന് വിഷയം അല്ലാത്ത എല്ലാവര്ക്കും സ്വാഗതം.. എന്ന കുറിപ്പിൽ ഫോട്ടോയുടെ കാര്യം പറഞ്ഞിട്ടുമില്ലാ... അതുകൊണ്ടൊക്കെയാ ഞാൻ ആ കമന്റിട്ടത്...കുഞ്ഞേ
ReplyDeletesir, ബ്ലോഗില്‍ ഞാന്‍ ആരോടും അടുപ്പമോ ശത്രുതയോ വെച്ചു പുലര്‍ത്താറില്ല .എന്റെ ബ്ലോഗില്‍ എഴുത്തും ...വയിക്കുനവര്‍ വായിക്കട്ടെ എന്ന നിലപാട് ആണ് എനിക്ക് .
ReplyDeleteഇടക്ക് fake ആണ് ഞാന്‍ എന്ന് പറഞ്ഞുവരുന്നവരെ നിരുലസ്സഹപെടുതരുന്ടെങ്ങിലും വഴക്കിനു varunnavarum കുറവല്ല .
അവരെ ബഹുമാനിച്ചു കൊണ്ട് പറയട്ടെ .
എല്ലാ വായനക്കാരോടും സ്നേഹം മാത്രം .
ഇടക്ക് ഫോടോ വെച്ചിരുന്നു.
പക്ഷെ, സ്ഥിരം വെക്കണം എന്ന് വാശി പിടിക്കരുത്.
സസ്നേഹം..
പരമഹംസന്റടുത്ത് ചക്കര തിന്നുന്ന ദുശ്ശീലം നിറുത്തുവാൻ അപേക്ഷിച്ചപോലെയായി ഇത്..
ReplyDeleteപിന്നെ
‘ആണത്തമുള്ള ഒരൊറ്റ ആണും
സ്ത്രീത്വമുള്ള ഒരു പെണ്ണും ആ
കൂട്ടത്തില്‍ ഞാന്‍ കണ്ടില്ല‘
വായനക്കാരെ അടിച്ചാക്ഷേപിക്കുകയാണോ...?
ഞാന്‍ വലിച്ചെറിയുന്ന തൊപ്പികള്‍ തലയില്‍ വെച്ചിട്ട്" ഛെ ഇത് എനിക്ക് ചേരുന്നില്ല എന്ന് "പരാതി പറയുന്നതില്‍ എന്ത് കാര്യം മുരളീ?
ReplyDeleteente foto iniyumaarum kandittillathavar parayuka,,majority avashyapedukayanengil i shall put my foto once again on mu blog..no probs...
ReplyDeleteITHIL KOODUTHAL ENGINEYA EE BLOGIL SAHAKARIKKUKA?
ReplyDeleteaanaayaalum,pennaayaalum nalla ezhuthukal vaayikkaan aalukal undaavum ennu njaan dharikkunnu.
ReplyDelete