
ഒരു പുളുത്താന്‍ ബ്ലോഗര്‍ ആകാന്‍ വേണ്ട കുറഞ്ഞ യോഗ്യത
എഴുതാതിരിക്കാനുള്ള കഴിവും, ഏത് കക്കൂസ് കവിതയോ, പോസ്ടോ
കണ്ടാലും "കലക്കന്‍ " എന്ന് കൂടെ കൂടെ
വല്ലവന്റെ പോസ്റ്റിനു കംമാന്റ്റ് ഇട്ടു, പോകാനുള്ള കഴിവും ആണ്.
(അങ്ങ് ഇക്വഡോറിലെ പൂച്ചയ്ക്ക് താലി കെട്ട്, നിന് മിഴിയിണയില്‍ ഞാന്‍ കുടുങ്ങി.
..ഈ മട്ടിലുള്ള കോക്കാന്‍
കവിത ആണേല്‍, നല്ല വെണ്ടയ്ക്ക സാമ്പാറിന്
കായം ചേര്‍ത്ത പോലെ ഉഷാര്‍...)
ഒരു ബ്ലോഗര്‍ മറ്റൊരു സഹ ബ്ലോഗര്‍ക്ക് എഴുതാന്‍ ചാന്‍സുള്ള ഒരു മെയിലിന്റെ സമ്പൂര്‍ണ്ണ രൂപം..
പ്രിയപ്പെട്ട ബ്ലോഗര്‍,
ഞാന്‍ താങ്കളുടെ സ്ഥിരം വായനക്കാരനാണ്.
താങ്കളുടെ പോസ്റ്റുകള്‍ ഞാന്‍ മറ്റ് കൂട്ടുകാര്‍ക്കു അയച്ചു കൊടുത്തു
താങ്കളുടെ ബ്ലോഗിന്റെ നല്ലൊരു
സര്കുലേഷന് ഉണ്ടാക്കുന്ന അഭ്യുദയ കാംക്ഷി കൂടി കൂടിയാണ്.
എന്റെ ബ്ലോഗും വായിച്ചു നല്ല അഭിപ്രായം എഴുതി ഈ ഉള്ളവനെ ധന്യമാക്കണം എന്ന് ഇതോടൊപ്പം അഭ്യര്തിക്കുകയാണ്.
ഞാന്‍ നല്ലൊരു കവി ആണ്.
അസാരം സിനിമാ ഭ്രാന്തു കൂടി ഉണ്ട്.
മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളുടെ തിരകഥ കൃത്ത് ഈ ഉള്ളവന് ആകെണ്ടാവാന്‍ ആയിരുന്നു.
കഷ്ട്ട കാലത്തിനു ,ലഗ്നത്തില്‍ ഗുളികന് വന്നത് കാരണം ശുക്ര ദശ മാറി ശനി ദശ ആയെന്നു പറഞ്ഞാല്‍ തീര്‍ന്ന്നോല്ലോ.
"വടക്കന്‍ വീര ഗാഥ, പഴശ്ശി രാജ, മീശ മാധവന്, യോദ്ധ,
നാല് പെണ്ണുങ്ങള് , തുടങ്ങിയ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു.
എന്നാല്‍ എന്നെക്കാള്‍ മുന്നേ ആണുങ്ങള് അതെല്ലാം ചെയ്തത് കൊണ്ട്,
രഘുവിന്റെ റസിയ,കണ്മഷി, മകന്റെ അച്ഛന്, കോളേജു കുമാരന്,ബാലേട്ടന്, ലവ് ഇന്‍ സിങ്കപ്പൂര്‍
പോലുള്ള മലയാളത്തിനു മുതല്‍ കൂട്ടായ ഈ സിനിമകളുടെ ഷൂട്ടിംഗ് സെറ്റില്‍ പോയി, ചുമ്മാ വെറി പൂണ്ടു നടന്നു.
വല്ല അടുക്കള ക്കാരന്റെയോ. മരം വെട്ടു കാരന്റെയോ ഭാഗം അഭിനയിക്കാം എന്ന് കരുതി, എന്നാല്‍ അവിടെയും ലവന്മാര്ക്കു യുണിയന്‍ അല്ലിയോ, അപ്പൊ അവിടെയും ഈ ഉള്ളവന് ഔട്ട് ..
സഹി കെട്ട് ആരോ പറഞ്ഞു, പേരെടുക്കാന്‍ ഇപ്പൊ ഏറ്റവും ചെലവ് കുറഞ്ഞ വഴി ബ്ലോഗ് എഴുത്താനെന്നു ..
പോരാത്തതിന് , പേര് മാറ്റി, വല്ല കടിച്ചാല്‍ പൊട്ടാത്ത സ്ഥല നാമങ്ങളോട് കൂടി
വെച്ചാല്‍ ,
മഴക്കാലത്ത്, പരല്‍ മീനുകള്‍ തോട്ടില്‍ വന്നടിയും പോലെ, എന്റെ ചാണാ പുളി കവിതകള്‍ വായിച്ചു
"കൊള്ളാം " മലയാള സാഹിത്യത്തിനു മുതല്‍ക്കൂട്ട്
ഇങ്ങനെയൊക്കെ , എഴുതുന്ന പുളുത്താനമാരെ കിട്ടും എന്ന് ഞാന്‍ അറിഞ്ഞു..
നാട്ടില്‍ തെങ്ങ് കയറ്റമായിരുന്നു തൊഴില്‍ ...ഇപ്പോള്‍
വലിവിന്റെ അസുഖം ഉള്ളത് കൊണ്ട് തെങ്ങില്‍ കയറുന്നവനെ താഴെ നിന്നു കൊണ്ട് ചുമ്മാ വിരട്ടും..
ഈ ഉള്ള്ളവന്‍ ഈയിടെ എഴുതിയ
" ആലിപ്പഴം പെറുക്കാന്‍ പീലി ക്കുട നിവര്‍ത്തി
എന്ന ഒരു കവിത വായിച്ചു നല്ല അഭി പ്രായം എഴുതണം.
ഞാന്‍ ഇങ്ങനെ തുറന്നെഴുതുന്നത് കൊണ്ട് ഒരു വട്ടന്‍ ആണെന്ന് കൂടി പറയുന്നവര്‍ക്ക് കൂടിയുള്ള മറുപടിയാണ് എന്റെ കവിത.
ഒരു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ആണ് എന്റെ ലക്ഷ്യം.
അനുഗ്രഹിക്കണം..
NOTE
* റഷ്യന്‍ കവി മോപ്പാസാന്ഗ് എന്റെ അളിയനാണ്..
ഒരു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ആണ് എന്റെ ലക്ഷ്യം.
ReplyDelete* റഷ്യന്‍ കവി മോപ്പാസാന്ഗ് എന്റെ അളിയനാണ്..
ഇങ്ങിനെ ആരെങ്കിലും എഴുതിയാല്‍ കക്ഷിക്ക് എന്തോ കുഴപ്പമുണ്ടെന്ന് വായിക്കുന്നോര്‍ക്ക് മനസ്സിലാവും. രസകരമായിട്ടുണ്ട്
ഇനി എന്തെല്ലാം കാണാനും കേള്‍ക്കാനും ഇരിക്കുന്നു
ReplyDeleteഎന്റെ ഉണ്ണി ഏട്ടാ..
നർമ്മത്തിൽ പൊതിഞ്ഞ് കുറേയേറെ കാര്യങ്ങൾ പറഞ്ഞൂല്ലോ..ഹിഹി..
ReplyDeleteഏതായാലും എന്റെ പേരിന്റെ കൂടെ നീളമുള്ള സ്ഥലപേരൊന്നും ഇല്ല കേട്ടോ .അപ്പൊ തെങ്ങ് കയറ്റമായിരുന്നു ജോലി ആ ബ്ലോഗര്‍ക്ക് അല്ലെ .. ഇപ്പോഴത്തെ ജോലിയും കൊള്ളാം .. ഇപ്പൊ നാലാള് അറിയുന്ന ബ്ലോഗര്‍ ആയില്ലേ ഇനി അവാര്‍ഡ് ഉറപ്പാ അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ ഒരു പേ വാര്ടെങ്കിലും ഏതായാലും ഉറപ്പിക്കാം രസകരമായ എഴുത്ത് ആശംസകള്‍
ReplyDeleteഇതിലെ മാതൃകാ മെയിലിന്റെ രൂപം കൊടുത്തത് നന്നായി . പലര്‍ക്കും ഉപകാരപ്പെടും എന്ന് തോന്നുന്നു.
ReplyDelete(പോസ്റ്റ് കലക്കന്‍ , സൂപ്പര്‍, കിടിലന്‍, അടിപൊളി..)
എന്റെ ഇസ്മില്‍ ഇച്ചായ, ഇതൊക്കെ നാട്ടു നടപ്പ് അനുസരിച്ച് പബ്ലിക് ആയി വേണോ?
ReplyDeleteശോ..മാനം കളഞ്ഞു..
എന്റെ പൊന്നോ ... എന്നാ അലക്കാ അലക്കിയത്
ReplyDeleteഅടി പൊളി (ഞാനും ഒന്ന് പൊക്കി നോക്കാന്‍ ശ്രമിക്കട്ടെ അഥവാ എന്തെങ്കിലും കണ്ടാലോ? പിന്നെ പ്രൊഫൈലില്‍ പോയി നോക്കണ്ടല്ലോ )sooper fantaastic maarvless exlent verigood keep it up
oh athenna pokka ichaaya ith?
ReplyDeleteഎല്ലാവർക്കും തൻകുഞ്ഞ് പൊൻകുഞ്ഞായതിനാലും, എഴുതുന്നത് (തറയെങ്കിൽ തറ) നാലാളുകൾ വായിക്കണം എന്ന് എന്ന ആഗ്രഹമുള്ളതിനാലും, പലരും എഴുത്തയച്ച് വിളിപ്പിച്ച് വായിപ്പിക്കുന്നതിനെ ആ രീതിയിൽ കണ്ടുകൂടെ.
ReplyDeleteപിന്നെ ബ്ലോഗിൽ ഞാൻ കണ്ടിടത്തോളം വിരലിലെണ്ണാവുന്നവരൊഴിച്ച് ബാക്കിയുള്ളവരൊന്നും എഴുത്ത് ഒരു തപസ്സാക്കിയെടുത്തവരൊന്നുമല്ല എന്നാണ് തോന്നുന്നത്.അവരെ സംബന്ധിച്ച് തൊലിപ്പുറമേയുള്ളതാണെങ്കിലും കിട്ടുന്ന കമന്റുകളും എണ്ണവും വീണ്ടും എഴുതാനൊരു പ്രേരകമാകുന്നെങ്കിൽ നല്ലതല്ലേ.
ഇവിടെ എഴുതുന്നവരൊക്കെ നേരെ ബ്ലോഗിലേക്ക് പൊട്ടിവീണ് എഴുതാൻ തുടങ്ങിയവരാണെന്നു കരുതുന്നുണ്ടോ?അത്യാവിശ്യം വായനയൊക്കെ പഠനകാലത്തും ഇപ്പോഴും ചെയ്തവരും ചെയ്യുന്നവരും ആയിരിക്കണം.അങ്ങിനെയുള്ളവർക്ക് ഇങ്ങിനെയുള്ള ഒരു സ്പേയ്സ് കിട്ടിയപ്പോൾ എഴുതാൻ തുടങ്ങിയെങ്കിൽ അതു മുളയിലേ നുള്ളണോ?
പിന്നെ താങ്കളെ പോലെ ഉയർന്ന ചിന്താശേഷിയും ബൗദ്ധികനിലവാരമുള്ളവർക്ക് വേണ്ടിയാൺ ഗൂഗിൾ സ്പാം ഓപ്ക്ഷൻ വെച്ചിട്ടുള്ളത്.നിലവാരമില്ലെന്ന് തോന്നുന്ന ആളുകളുടെ വായനാക്ഷണനങ്ങളെ ഒറ്റ ഞെക്കാൽ സ്പാമെന്ന തെമ്മാടികുഴിയിലേക്ക് വലിച്ചെറിയൂ.അവിടെകിടന്ന് ചീഞ്ഞാലും മണം പോലും വരില്ല.
അതല്ല “ദീപസ്തഭം മഹാശ്ഛര്യം എനിക്കും കിട്ടണം.....” എന്ന ലൈനാണെങ്കിൽ ഒരു വാക്കു പറഞ്ഞാൽ പോരേ നമ്മള് കമന്റ് ബോക്സ് എപ്പോ നെറച്ചൂന്ന് ചോദിച്ചാ മതി.....
ഹൗ,,,,ഭയങ്കരം.....കിടിലം....(എന്റെ കമന്റും.....പോരേ....)
എന്റെ പൊന്നു brother, ആക്ഷേപ ഹാസ്യം ആണ് .
ReplyDeleteചതിക്കരുത് .. ജീവിച്ചു പോയ്ക്ക്കോട്ടേ .
എന്ന line ഒന്നും അലട്ടോ .
.വയിക്കുനവര്‍ വായിക്കട്ടെ.
അല്ലാത്തവര്‍ എന്തേലും ആകട്ടെ
thanx for the comment..
Rajasri enikkangu bodhichu.to.
ReplyDeleteനികു കേച്ചേരി-യുടെ അഭിപ്രായത്തിനടീല് ഇത്തിരി നീളത്തിലൊരൊപ്പ്. (അദ്ദേഹത്തിനുള്ള രചയിതാവിന്റെ മറുപടി കണ്ടറിഞ്ഞ് തന്നെയാണെ..!)
ReplyDeleteഎനിക്ക് തോന്നുന്നു, രാജശ്രീ പരിഹസിച്ചത് മെയില്‍ അയക്കുന്ന പ്രവണതയെ അല്ല (പണ്ട് അലി ചെയ്തത് പോലെ) മറിച്ച് ആ മെയിലിന്റെ ഉള്ളടക്കത്തെയാണ്. ഞാന്‍ എന്റെ പോസ്റ്റിനെക്കുറിച്ച് മറ്റ് ബ്ലോഗര്‍മാരെ അറിയിക്കാറുണ്ട്, സമയം കിട്ടുമ്പോള്‍ വായിക്കണം എന്നപേക്ഷിച്ച്. പക്ഷെ, ഒരിക്കലും ഞാന്‍ എന്റെ പോസ്റ്റിനെപ്പറ്റി മറ്റുള്ളവരോട് പുകഴ്ത്തിപറയണമെന്ന് അപേക്ഷിച്ചിട്ടില്ല. ഇനിയൊട്ട് ചെയ്യുകയുമില്ല. കാരണം, എന്റെ മനഃസംതൃപ്തിക്കുവേണ്ടിയാണ് ഞാന്‍ എഴുതുന്നത് അതെന്റെ സുഹൃദ് വലയത്തെ അറിയിക്കുന്നു. വായിക്കുന്നവര്‍ അഭിപ്രായം പറഞ്ഞാല്‍ കൂടുതല്‍ സന്തോഷം. പക്ഷെ, ചില ബ്ലോഗര്‍മാര്‍ ഒരുതരം മല്‍സരബുദ്ധിയോടെ ഒരു ഇടവേളയും കൊടുക്കാതെ പടപടപടാന്ന് ബ്ലോഗ് എഴുതി മറിക്കുമ്പോള്‍ അതിന്റെ പിന്നില്‍ കൈയടി മാത്രമാണ് ലക്ഷ്യം എന്നെനിക്കും തോന്നിയിട്ടുണ്ട്. പിന്നെ, ചിലരുടെ കവിതകള്‍ വായിക്കുമ്പോള്‍ സത്യം പറയാമല്ലോ, ഒന്നും മനസ്സിലാകില്ല. ബോയിംഗ് ബോയിംഗ് എന്ന സിനിമയില്‍ ജഗതിയുടെ കഥാപാത്രം കഥ എഴുതുന്നത് പോലെ "പാറപ്പുറത്തിരുന്ന് പാഞ്ചാലി ബീഡി വലിച്ചു, അന്ന് ഗുരുവായൂരപ്പന് ജലദോഷമായിരുന്നു.' എന്ന മട്ടിലുള്ള കവിതകള്‍. എന്റെ അഭിപ്രായത്തില്‍ കഥയും കവിതയും ലേഖനവുമൊക്കെ വായിക്കുന്നത് ചെറിയ ബൌദ്ധിക വ്യായാമത്തിലൂടെ മനസ്സിനെ സന്തോഷിപ്പിക്കാന്‍ ആവണം. അല്ലാതെ, 1000 പുഷ് അപ്പ് എടുക്കുന്നതുപോലെയുള്ള ബൌദ്ധിക വ്യായാമത്തോട് എനിക്ക് വലിയ താല്‍പ്പര്യമില്ല. അത്തരം കവിതകള്‍ മനസ്സിലായില്ലെന്ന് പറഞ്ഞാല്‍ മറ്റൂള്ളവര്‍ മണ്ടനായി വിചാരിക്കുമെന്ന് കരുതി "വളരെ നല്ല കവിത " എന്ന് താങ്ങുന്നവരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഈ പ്രവണതകളെയൊക്കെയൊന്നു രാജശ്രീ ചെറുതായി തുറന്നുകാട്ടാന്‍ ശ്രമിച്ചെന്നേയുള്ളൂ.
ReplyDeleteകൊള്ളാം രാജശ്രീ, ആശംസകള്‍!!
മാന്യ വായനക്കാര്‍ അറിയുവാന്‍
ReplyDeleteഈയിടെ ഒരുത്തന്റെ കവിത വായിച് അഭിപ്രായം എഴുതണം എന്ന് പറഞ്ഞു സമാധാനം താരാഞ്ഞു ഞാന്‍ ചെന്ന് വായിച്ചു നോക്കി..അസ്സല് ..നഗര സഭയുടെ നാറ്റം വമിക്കുന്നതിനേക്കാള്
ദുര്‍ഗന്ധമുള്ള കവിത.
ഒറ്റ വീര്‍പ്പിനു ബോര് എന്ന് പറഞ്ഞു
അയാളുടെ മറുപടി രസകരമായിരുന്നു പിന്നീട്,
ഈ ഉള്ളവളുടെ ,നാട്ടിലുള്ള അപ്പനേം അമ്മനേം വരെ തെറി പറഞ്ഞു.
ഷാജി കരുണും, ഗിരീഷ് കാസരവള്ളിയും "അദ്ദേഹം" ആയി എടാ പോടാ ബന്ധമുള്ള മാന്യന് ആണ് താന്‍ എന്നും വയലാര്‍ അവാര്‍ഡ് വീട്ടില്‍ കൊണ്ട് തന്നതാണ് ..താന്‍ അന്നേരം ബ്ലോഗില്‍ തിരക്കായി പോയത് കൊണ്ട് വാങ്ങാന്‍ പോയില്ലാ ഈ മട്ടിലുള്ള അയാളുടെ മറുപടി എന്നേ അല്ഭുതപെടുത്തി.
(എന്തിനാണ് ഇത്തരക്കാര്‍ ബ്ലോഗ് എഴുത്തിനെ നാറ്റിക്കുന്നത് ആവോ? )
ബ്ലോഗ് എഴുത്ത് എന്നാല്‍ ഒരു ഓണ്‍ലൈന്‍ കൂട്ടായ്മ എന്ന് വിശ്വസിക്കാന്‍ ഇഷ്ട്ടപെടുന അടിയന്റെ ചങ്കിനിട്ടൊരു തോണ്ടലായി അത്.
ഷാബു , നിശാസുരഭി,mini അഭിപ്രായങ്ങള്‍ക്ക് നന്ദി..
എന്ന് സ്നേഹപൂര്‍വ്വം ..
മുഖം നോക്കാതെ ബ്ലോഗ് എഴുത്തുകള്‍ക്ക് കമ്മന്റ് പറയാന്‍ ആഗ്രഹിക്കുന്ന ഒരു സാദാ ബ്ലോഗര്‍, നിങ്ങളുടെ രാജശ്രീ
ഹായ്..
ReplyDeleteഞാന്‍ പുതിയതായി ബ്ലൊഗെഴുതിതുടങ്ങിയ ഒരു പാവം ഹൈറേഞ്ചുകാരനാണ്.അങ്ങനെ ചുമ്മാ പരതി പരതി വന്നപോളാണീ പോസ്റ്റ് കണ്ടത് .ശരിക്കും ഞാന്‍ പേടിച്ചു പോയി ..എന്തായിത് എന്തെങ്കിലുമൊക്കെ തോന്നിവാസത്തിന് ആരോടും ചോദിക്കാതെ കുത്തികുറിക്കാമല്ലോ എന്നുകരുതിയാണിരുന്നത് ഹൊ ഇനി ശരിക്കും പേടിച്ചേയെഴുതുവാനാവൂ .എന്തായാലും എന്റെ പൊസ്റ്റൂ ഇടക്കൊന്നു നോക്കണെ ..ഹി ..ഹി..ഹി ചുമ്മാതാണുകെട്ടോ..
അനിയാ..പേടിക്കണ്ട, ഞാന്‍ ഒരു പാവം ..
ReplyDelete"നാട്യ പ്രധാനം നഗരം ദാരിദ്രം
നാട്ടിന് പുറം നന്മകളാല് സമൃദ്ധം
അല്ല highrange സമൃദ്ധം
:)
ReplyDelete