
ഈയിടെ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു ഉള്ള
പത്ര വാര്‍ത്തകള്‍ കേട്ട് ഈ ഉള്ളവള്‍ക്ക് പൊറുതി മുട്ടി ഇരിക്കുകയാണ്.
"നോം ബല്യ എഴുതുകരാനാ ട്ടോ " എന്ന് കരുതുന്ന ഏതെങ്കിലും മൈകുണാപ്പന്‍ ബ്ലോഗ്ഗര്‍ ,നല്ല കമ്മന്റ് ഇടാത്തവന്റെ തന്തയ്ക്കു വിളിക്കുന്ന സാംസ്കാരിക നേരം പോക്ക് പോലെ പോക്കണം കെട്ട പരിപാടി.
ഒരു സാമ്പിള്‍ വാര്‍ത്ത ,
"ജഡ്ജിമാര്‍ വെറും വിഡ്ഢികള്‍ അല്ലെന്നു CPM നേതാവ് M.V.ജയരാജിനോട് ഹൈകോടതി. "
താക്കീതിന്റെ ഭാഷയില്‍ പറഞ്ഞ ഈ വാര്‍ത്ത വെറും നേരം പോക്കായി വായിച്ചു തള്ളിയവര്‍ വിഡ്ഢികള്‍ ആവോ?
ചോദ്യം:
അപ്പൊ ഇത് വരെ ആരൊക്കെ മോഴകള്, ആരൊക്കെ കുട്ടി സ്രാങ്കുകള്‍ എന്നൊക്കെ ഉള്ള വില വിവര പട്ടിക നോക്കാതെയാണോ അതിയാന് കോടതിയെ വിമര്‍ശിച്ചത്?
ഉത്തരം:
വീട്ടിലെ കാര്‍ന്നോര്‍ക്ക് അടുപ്പിലും ആകാം.
എന്നാ ചെയ്യാനാ അമ്മച്ചീ, ജഡ്ജിമാര്‍ അവരുടെ സ്വത്ത് വിവരം വെളിപ്പെടുത്തണം എന്നുള്ള വാര്‍ത്ത വായിച്ചിട്ട് പേപ്പര്‍ മടക്കുന്നതിനു മുന്നേ ആണ് ഈ വാര്‍ത്തയും വരുന്നത്.
അപ്പൊ, വിഡ്ഢികളുടെ കൂട്ടത്തില്‍ കോടതിയെ പെടുതരുതെന്നു ജയരാജിനെ ഓര്‍മ്മപെടുതുകയോ?,
അതോ പൊതു ജനം കഴുത എന്ന സ്ഥാന പേര് മുന്പെയുള്ള വോട്ടര്‍മാരുടെ കൂടെ കോടതിയെയും പെടുത്തരുതെന്ന താക്കീതോ?
എന്തരോ എന്തോ.
"ഈ താമരശ്ശേരി ചുരം എന്ന് പറഞ്ഞാല്‍"... അത് തന്നെ..
("വെള്ളാനകളുടെ നാട്ടിലെ" കുതിരവട്ടം പപ്പുവിനോട് കടപ്പാട്)
ആരോപണം ആര് ഉന്നയിച്ചാലും അത് ഒരു ഒന്നൊന്നര "പണം" ആയിരിക്കണം എന്ന് നിര്‍ബന്ധം ആണ് ഈ ഉള്ളവള്‍ക്ക് ഉണ്ട്.
അത് ഒബാമയ്ക്കെതിരെയോ,ഗദ്ധാഫിക്ക് അനുകൂലമായോ,
പെട്രോള്‍ വില കൂടിയതില്‍ പ്രതിഷേധിച്ചു ഉള്ളതോ
,മറ്റവന്റെ തന്തയ്ക്കു തെറി വിളിക്കുന്ന ചാള ബ്ലോഗേര്സോ,
താരങ്ങളുടെ ഫാന്‍സോ ഏതും ആകട്ടെ..]
(( പഴങ്കഞ്ഞി , മനോഹരന്റെ ഭാര്യ ഉണ്ടാക്കുന്നത് തന്നെ വേണം)
പറയുമ്പോള്‍ നിര്‍ത്തി നിര്‍ത്തി പറഞ്ഞാല്‍ കേള്‍ക്കുന്നവനു തിരിച്ചു തെറി വിളിക്കാനുള്ള അവസരം കൂടി ഒരുക്കുനത് വഴി, കിട്ടിയാല്‍ നാല് പൊട്ടിക്കാനുള്ള അവസരം കൂടി അറിയാതെ വന്നു ചേരും നമുക്ക്.
"ആരെടാ നീ ,പോരിനു വാടാ..എന്റെ ഗുണ്ടകളെ നോം ഇന്ന് നിരത്തില്‍ ഇറക്കുന്നത് കാണണേല് വാ.."
എന്ന് ആന പ്പുറത്ത് കയറി തെറി വിളിക്കുന്നവന് താഴെ നില്ക്കുന്ന പട്ടിയേ പേടിക്കേണ്ട കാര്യം ഇല്ല...
എബടെ, ,നാട്ടുകാര്‍ മുക്കിയാല്‍ മാത്രം അപ്പി പോകുന്ന ഈ ചോട്ടാ ഊളന്മാര് കാരണം നല്ല നിലയ്ക്ക് ഓടി ക്കൊണ്ടിരുന്ന മാന്യന്മാര് തലയ്ക്കു മുണ്ടിട്ടു നടക്കേണ്ട അവസ്ഥയാണ്.
വായനക്കാര്‍ക്ക് എന്തെങ്കിലും ഐഡിയ ഇതേ ക്കുറിച്ച് തോന്നുന്നു എങ്കില്‍ ദയവായി പ്രതികരിക്കുക..
അത് വരെ നമുക്ക്, ബാലി കേറാ മലയില്‍ പോയി ചൊറിതണം പൂത്തുവോ, ഒതളങ്ങ കായ്ചോ എന്ന് നോക്കാം.
അവിടെ വെച്ചു മൃദുവായി കാതില്‍ സ്വകാര്യമായി " ഉല്‍ക്കകള്‍ ഉണ്ടാകുന്നതും അവഭൂമിയില്‍ പതിക്കുന്നത് എങ്ങിനെ എന്ന് രഹസ്യം പറഞ്ഞു കളിക്കാം...
കാരണം ആരോപണക്കിളികള്‍ കൂവുകയെ ഉള്ളൂ..
പശുവിന്റെ കടിയാണോ പ്രധാനം അതോ കാക്കയുടെ വിശപ്പോ എന്നറിയാത്തതിനാൽ!!!
ReplyDeleteനല്ല നമസ്കാരം മാത്രം...(ലൈൻ താങ്കളുടേതു തന്നെ....)
thanx for the comment..
ReplyDeleteചവിട്ടികൊല്ലല്ലെ ,അഭിപ്രായ സ്വാതന്ത്ര്യം എന്നൊന്ന് ഈ ഭൂമിമലയാളത്തില് എല്ലാവര്‍ക്കുമുണ്ട് .ആരോപണം ഉന്നയിക്കാനെന്നപ്പോലെ പ്രതിരോധിക്കുവാനും അവകാശമുണ്ട്..
ReplyDeleteആരോപണ പ്രത്യാരോപണങ്ങള്‍ വലിയ അക്ഷരങ്ങളില്‍
ReplyDeleteഎഴുന്നള്ളിക്കലാണല്ലോ പത്ര ധര്‍മ്മം. ഒരു വാര്‍ത്താ പ്രാധാന്യവും ഇല്ലാത്ത പലതും അങ്ങിനെ പൊതുജനശ്രദ്ധ
പിടിച്ചു പറ്റുന്നു.
......വീട്ടിലെ കാര്‍ന്നോര്‍ക്ക് അടുപ്പിലും ആകാം. ..ആയ്ക്കോട്ടേ..!
ReplyDeleteപക്ഷേ, അടുപ്പില്‍.....ആക്കുന്നോരെല്ലാം കാര്ന്നോന്മാരാവ്വോ..?
ഇല്ല..അതിന് കൊറച്ചു വൈകും..!!
കോടതിയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇവിടെ എന്തിനു വിമര്‍ശിച്ചു..വഴിയും വാഹനവും മുടക്കി മാലോകര്‍ക്ക് മാക്സിമംദ്രോഹം ചെയ്യുന്ന ഒരു മഹാ... (@@##**@)..തോന്യാസത്തിനെതിരെ..പ്രധിഷേധിച്ചതിന്...!!
-മ്മടെ നാടു നന്നാവും.. ച്ചിരികഴീമ്പം...!!
പോസ്റ്റ് ഇഷ്ട്ടപ്പെട്ടു.
പ്രതിഷേധത്തിന് കുറച്ചുകൂടി വ്യക്തതയാകാമായിരുന്നില്ലേ..?
ആശംസകള്‍..!!
അത് വരെ നമുക്ക്, ബാലി കേറാ മലയില്‍ പോയി ചൊറിതണം പൂത്തുവോ, ഒതളങ്ങ കായ്ചോ എന്ന് നോക്കാം.
ReplyDeleteഅവിടെ വെച്ചു മൃദുവായി കാതില്‍ സ്വകാര്യമായി " ഉല്‍ക്കകള്‍ ഉണ്ടാകുന്നതും അവഭൂമിയില്‍ പതിക്കുന്നത് എങ്ങിനെ എന്ന് രഹസ്യം“പരസ്സ്യമായി” പറഞ്ഞു കളിക്കാം...
ഞാനോരു കന്റിട്ടിരുന്നു ഇപ്പോള്‍ കാണുന്നില്ല.എന്തുപറ്റി.
ReplyDeleteഅതാ പറഞ്ഞത് ഇതൊക്കെ ഇങ്ങനെ തന്നെ ആവും ന്നു മനസ്സിലായോ
ReplyDeleteഎന്ത് ചെയ്യാന, ഞാനൊരു നിഷ്കാമ മോഹി ആയിപ്പോയി..............
ReplyDeletethanx to all for the comments...
കമ്മന്റ് ബോക്സ് വായനക്കാര്‍ക്കുള്ളതാണ്.
ReplyDeleteനിങ്ങള്‍ക്ക് ഇവിടെ മനസ് തുറക്കാം.
വ്യക്തി ഹത്യ ഒഴിച്ചുള്ള ഏതൊരു കമ്മന്റും ഞാന്‍ കളയാറില്ല
സദയം മനസിലാക്കുക...