
75 കഴിഞ്ഞ തടവുകാര്‍ക്ക് ജയില്‍ മോചനത്തിന് ശുപാര്‍ശ ..
ശുപാര്‍ശ സര്‍ക്കാരിന് പോയത് തലസ്ഥാനത്തെ ജയിലില്‍ നിന്നും.
എന്നാല്‍ പിള്ള സാറിനു മോചനം..വാര്‍ത്ത
ഈയിടെ വാര്‍ത്താ മാധ്യമങ്ങള്‍ ഇക്കിളി ഉണ്ടാക്കുന്ന വാര്‍ത്തകള്‍
പെരുത്ത് എഴുതി വായനക്കാരെ, ചിരിപ്പിക്കുകയാണ്.
75 കഴിയാന്‍ ദിവസങ്ങള്‍ ബാക്കി ഉള്ള നാട്ടിലെ ചെല്ലക്കിളികള്‍ക്ക്
ഏതായാലും കോളാകും സംഗതി നടപ്പായി കിട്ടിയാല്‍.
പെണ് വാണിഭം നടത്താം (സ്റ്റാമിന കാണുമോ എന്തോ?),
കള്ള നോട്ട് അടിക്കാം,
രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാം,
കപ്പല്‍ മോഷ്ട്ടിക്കാം, തീവ്ര വാദി ആകാം.
എന്തെടുതാലും രണ്ടു രൂപ എന്ന് പറഞ്ഞ പോലെ ആയി ..
75 കഴിഞ്ഞവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ അപ്പോള്‍ കുറ്റം അല്ലാതാകും എന്നോ,
അതോ അത്ര വയസു കഴിഞ്ഞവര്‍ക്ക് കുറ്റം ചെയ്യാം, കുഴപ്പം ഇല്ല,
എന്നോ?
എന്താണ് തിരു- ജയില്‍ അധികൃതര്‍ അര്‍ത്ഥമാക്കുന്നത് ആവോ?
സുകുമാര കുറുപ്പിന്റെ ജനന വര്‍ഷം പരിശോധിച്ചാല്‍, അതിയാന് ഇനി അധിക കാലം
ഒളിവില്‍ കഴിയേണ്ടി വരില്ല, ഇങ്ങനെ ആണ് കാര്യങ്ങളുടെ പോക്ക് എങ്കില്‍..
വാല് കഷ്ണം
മതിലുകള്‍ സിനിമയില്‍(അടൂര്‍ ) ബഷീര്‍ കഥാപാത്രം, മതിലിനു അപ്പുറത്തെ നാരായണി(KPAC ലളിത) കഥാ പത്രത്തോട് ചോദിക്കുന്നു.
ബഷീര്‍: പേരെന്താ?
നാരായണി : നാരായണി
ബഷീര്‍: നിറം എന്താ?
നാരായണി: എവിടത്തെയ ?
ചോദ്യത്തിലെ നിഷ്കളങ്കത്വം മനസിലാകാതെ പ്രേക്ഷകര്‍ ചിരിക്കുന്നു.
ജയില്‍ അധികൃതരുടെ മനസിലിരുപ്പ് (നിഷ്കളങ്കത്വം) മനസിലാകാതെ അടിയനും അന്തിച്ചു നില്ക്കുന്നു..
.ഒരിക്കല്‍ ഒരു സ്ത്രീയ്ക്കു പ്രസവവേദന ആരംഭിച്ചതിന്റെ ശേഷം നാലഞ്ചുദിവസം കഴിഞ്ഞിട്ടും പ്രസവിച്ചില്ല. അഞ്ചാം ദിവസം പ്രജയുടെ ഒരു കയ്യിന്റെ അറ്റം പുറത്തു കാണായി. സാധാരണ പ്രസവത്തിങ്കല്‍ ശിരസ്സാണലോ ആദ്യം കാണപ്പെടുന്നത്. അങ്ങനെയലാതെ ആദ്യം കയ്പുറത്തേക്കു വന്നു കണ്ടതിനാല്‍ വയറ്റാട്ടികള്‍ക്കും മറ്റും വളരെ പരിഭ്രമവും വ്യസനവുമുണ്ടായി. അക്കാലത്തു സൂതികര്‍മിണികളും അപ്പാത്തിക്കിരിമാരും മറ്റും ഈ ദിക്കുകളില്‍ ഇല്ലാതിരുന്നതിനാല്‍ ഇങ്ങനെയുള്ള സംഗതികളില്‍ നാട്ടുകാര്‍ക്കു നാട്ടുവൈദ്യന്മാരല്ലാതെ ഒരു ശരണവുമില്ലായിരുന്നല്ലോ. അതിനാല്‍ സ്ത്രീയുടെ ഉടമസ്ഥന്മാര് ഓടി വയക്കരെ എത്തി, വിവരം അച്ഛന്‍മൂസ്സവര്‍കളുടെ അടുക്കള്‍ അറിയിച്ചു. അച്ഛന് മൂസ്സവര്‍കള്‍ കുറച്ചാലോചിച്ചിട്ട് "ഒരു ഇരുമ്പാണിയോ പിശ്ശാങ്കത്തിയോ വല്ലതും തീയത്തു കാണിച്ച് നല്ലപോലെ പഴുപ്പിച്ച് ആ കുട്ടിയുടെ കയ്യിന്മേല് വച്ചാല്‍ മതി" എന്നു പറഞ്ഞു. സ്ത്രീയുടെ ഉടമസ്ഥന്മാര്ക്ക് അങ്ങനെ ചെയ്യാന്‍ നല്ല മനസ്സില്ലായിരുന്നു. എങ്കിലും വേറെ മാര്‍ഗമൊന്നും ഇല്ലാതിരുന്നതിനാലും അച്ഛന്‍മൂസ്സവര്‍കള്‍ പറഞ്ഞിട്ട് ചെയ്താല്‍ ഒന്നും അപകടമായി വരികയില്ലെന്നുള്ള വിശ്വാസം കൊണ്ടും അവര്‍ അങ്ങനെ ചെയ്തു. ഇരുമ്പു പഴുപ്പിച്ചുവച്ച ഉടനെ ശിശു കൈ അകത്തേക്കു വലിച്ചു. മാത്രനേരം കഴിഞ്ഞപ്പോള്‍ സ്ത്രീ ക്രമപ്രകാരം പ്രസവിക്കുകയും ചെയ്തു. തള്ളയ്ക്കും പിള്ളയ്ക്കും യാതൊരുതരക്കേടും പറ്റിയില്ല. കുട്ടിയുടെ കൈ പൊള്ളിയിരുന്നു. ആ വിവരം പിന്നെ മൂസ്സവര്‍കളുടെ അടുക്കല്‍ അറിയിക്കുകയും അതിനു ചില ചികിത്സകള്‍ അവിടുന്നു നിശ്ചയിച്ചു പറയുകയും അതിന്‍പ്രകാരം ചെയ്തപ്പോള്‍ കുട്ടിക്കു സുഖമാവുകയും ചെയ്തു.
ReplyDeleteഇതും അങ്ങനെ 75 കഴിഞ്ഞാല്‍ തള്ളക്കു കേടു വന്നാലും പിള്ളക്കു കേടു വരാതെ നോക്കണ്ടേ...?
“തള്ള ചവിട്ടിയാല്‍ പിള്ളക്കു കേടുപറ്റ്വോ...?”
ReplyDelete-ഇല്ലായിരിക്കും..!!
പിള്ളയും പിള്ളേടെ പിള്ളയും (ഗണേഷ് ) കുഞ്ഞൂഞ്ഞും കുഞ്ഞു മാണിയും കുഞാപ്പയും കുഞാക്കയും കൂടി നടപ്പിലാക്കും ന്താ ............പോരെ ............
ReplyDeleteഎഴുപത്തഞ്ച് എന്ന പരിധി കുറച്ചൊന്ന് കുറച്ച് മുപ്പതോ നാല്പതോ ആക്കിക്കൂടേ.
ReplyDeleteഎന്തിനാ? കുട്ടീം കോലും കളിക്കാന?
ReplyDeleteബിനാമി ആയി ബിസിനസ് തുടങ്ങുന്ന പോലെ ഇനി ബിനാമി ആയി എന്തെല്ലാം ചെയ്യാം...അനന്ത സാധ്യതകള്‍ അല്ലെ തുറന്നു കിടക്കുന്നത് !
ReplyDeleteവായിച്ചു
ReplyDeleteവയോജന വിദ്യാഭ്യാസംന്നൊക്കെ ഇതിനെയും പറയാം..!
ReplyDeleteപിള്ളക്കു കേടുവരാതെ നോക്കണം ... അതല്ലേ ഗുട്ടന്‍സ്. ഇപ്പൊ പിടികിട്ടി... good one rajasree
ReplyDelete