
കോരപ്പന് കാലത്തെ എഴുന്നേറ്റു,
നല്ല തണുപ്പ് ഉണ്ടായിട്ടും മൂടി പുതച്ചു കിടന്നില്ല വീണ്ടും,
രാത്രി കുറെ വൈകി ആണ് കിടന്നത് എങ്കിലും പതിവ്
പോലെ കുറെ ജോലികള്‍ കിടക്കുന്നു.
ഇന്നും.
ഏറെ വൈകി ആണ് ഇന്നലെ കിടന്നത്,
ചാറ്റില്‍ ഒരുത്തി(ജര്‍മ്മന്‍ കാരി എന്ന് അവള്‍)
കശ പിശ വര്‍ത്തമാനത്തില്‍ തുടങ്ങിയതാണ്.
വര്‍ത്തമാനം കൂടി കൂടി..
അവസാനം അവള്‍ കോരപ്പനെ കാണാന്‍
ഇന്ത്യയില്‍ വരും എന്ന് കട്ടായം പറഞ്ഞപ്പോള്‍ കോരപ്പന്‍ ശരിക്കും ഞെട്ടി.
താന്‍ ഒരു പെണ്ണ് ആണെന്നും, ജാക്വിലിന്‍(അതാണ് അവള്‍ പറഞ്ഞ പേര്)
ഉദ്ദേശിക്കുന്ന പോലെ ഉള്ള ആള്‍ അല്ല താന്‍ എന്നും, ഒക്കെ
കോരപ്പന്‍ അവളോട് പറഞ്ഞു.
ജാക്വിലിന്‍ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ലെന്നും പറഞ്ഞു.
ഒരു പെണ്ണിനെ പ്രേമിക്കാന്‍ അല്ലെങ്കില്‍ ലൈംഗീക വേഴ്ച നടത്താന്‍ തനിക്കാവില്ലെന്നും അവളോട് പറഞ്ഞു നോക്കി.
കൊരപ്പന്‍ പറഞ്ഞത് മുഴുവന്‍ അവള്‍ക്കു മനസിലാകാഞ്ഞോ എന്തോ
Jakuline is offline. Messages you send will be delivered when Jakuline comes online
ഏന് പറഞ്ഞ ഓഫ് സന്ദേശം കോരപ്പന് വന്നു..
മാരണം ഒഴിഞ്ഞു പോയോ എന്നറിവില്ല.
കലികാലം എന്നാല്ലതേ..
ഇത്ര നാളും കോരപ്പന്‍ "വിന്ധ്യ ശര്‍മ്മ"
എന്ന കിടിലന്‍ പേര് വെച്ചു ബ്ലോഗ് എഴുതുകയായിരുന്നു
നാട്ടിലും, വിദേശത്തും ഉള്ള വായില്‍ നോക്കി ചെക്കനമാര്‍ ബ്ലോഗ് ചിത്രം കണ്ടു. പ്ലേഗ് പോലെ ചെരിഞ്ഞു വീഴുക ആയിരുന്നു അവളുടെ മേലെ..
ഇങ്ങനെ ബോധം കെട്ട് വീഴുന്ന കാഴ്ച നിത്യേന കണ്ടു,
കോരപ്പന്‍ എന്ന് പേര് മാറ്റി, എഴുതുക ആയിരുന്നു പിന്നെ ചെയ്തത്.
പെണ്ണ് ഏത് , ആണെത് എന്ന് തിരിച്ചറിയാനാകാതെ,
(ഇന്ദ്ര പ്രസ്ഥത്തില്‍ എത്തിയ സുയോധനനു സ്ഥല ജല വിഭ്രാന്തി വന്ന പോലെ )
ചില ദുശാസനന്മാര്‍ കോരപ്പന് എതിരെ അസോസിയഷന്‍ വരെ രൂപീകരിച്ചു.
കോരപ്പന്‍ ഗോ ബാക്ക് എന്ന് പ്ളാ കാര്‍ഡ് പിടിച്ചു Secreatarial മാര്‍ച്ച് നടത്തി, കോരാപ്പനെ തുരുത്താന്‍ വഴി നോക്കി.
നാട്ടില്‍ പെണ് വാണിഭം കുറയുകയും ,നാട്ടിലും പുറത്തും ഉള്ള പെണ് കൊതിയന്മാര്‍
"വിന്ധ്യ ശര്‍മ്മ" ക്ക് പിന്നാലെ പായുകയും ചെയ്തപ്പോള്‍ പോലീസും , സര്‍ക്കാരും കോരപ്പന്
പദ്മശ്രീ നല്‍കി ആദരിച്ചു...
വായില്‍ നോക്കികള്‍ക്ക് വന്നിരിക്കുന്ന ആശയ ക്കുഴപ്പം ഒഴിവാക്കാനും കോരപ്പന് ഒരു വിവാഹ ആലോചന വന്നു മുട്ടി നിക്കുന്നതിനാലും ഒരു പത്ര സമ്മേളനം നടത്തി തന്റെ ബ്ലോഗ് വായിക്കുന്ന സുഹൃത്തുക്കള്‍ക്ക് മറുപടി കൊടുക്കണം എന്ന് കോരപ്പന്‍ എന്ന വിന്ധ്യ എന്ന യഥാര്‍ത്ഥ ബ്ലോഗര്‍ ആഗ്രഹിച്ചത് തെറ്റാകുന്നതു എങ്ങിനെ?
കൊരപ്പന്‍ ആയി വന്നാല്‍ നാട്ടിലെ ലലനാ മണികള്‍ ഉലക്ക കൊണ്ട് തന്നെ അലക്കും
എന്നതിനാലും വിന്ധ്യക്ക് പകരം കൊരപ്പനായി വന്നാല്‍
മലയാളത്തില്‍ പുതിയതായി upadated ആയ തെറി കൊണ്ട്
തന്നെ ഉടുക്കും എന്നതിനാലും "ഇദ്ദേഹം" തന്റെ ഉടുത്ത വേഷം പൊതു ജന മധ്യത്തില്‍ അഴിക്കാന്‍ വിമുഖത കാട്ടി ഇരിക്കുകയാണ് ഇപ്പോള്‍ .
തന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്ന ബ്ലോഗേര്‍സിന് എതിരെ കേസു കൊടുക്കാന്‍ അദ്ധേഹത്തിന്റെ അഭ്യുദയ കാന്ക്ഷികള്‍ നിര്‍ബന്ധിക്കുന്നതയാനു അവസാനം കിട്ടിയ വാര്‍ത്ത.
NOTE :
വായനക്കാര്‍ക്ക് കോരപ്പനെ രക്ഷിക്കാന്‍ വല്ല മാര്‍ഗം കാണുന്നുണ്ടെങ്കില്‍ ഇതിലൂടെ നിങ്ങളുടെ അഭിപ്രായം പങ്കു വെയ്ക്കാം.
ഞാന്‍ നോക്കിയിട്ട് ഒരു വഴിയും കാണുന്നില്ല.
ReplyDeleteഒരു വര്‍ഗ സ്നേഹം കാണിക്കൂ എന്റെ ഉണ്ണി ഏട്ടാ..
ReplyDelete"ദിപ്പം..പറഞ്ഞാ..ബാപ്പ ഉമ്മാനെ തല്ലും..
ReplyDeleteപറഞ്ഞില്ലേ...ബാപ്പ പന്നിയെറച്ചി തിന്നും..!
മ്മളെന്താ പ്പ ചെയ്ണ്ടേ..!!!“
(വിന്ധ്യാശര്‍മ മാര്‍ അരങ്ങു തകര്‍ക്കട്ടെ!ആവേശമടങ്ങുവോളം..!!)
ആശംസകള്‍..!!
കോരപ്പനെ പൊതു ജന മധ്യത്തില്‍ ഇങ്ങനെ ഉന്തി തളളി പാവത്തിന്റെ ഭാവി തുലയ്ക്കാണോ പ്രഭന്‍?
ReplyDeleteഎന്തെങ്കില് വഴി കാണിച്ചു കൊടുത്തൂടെ?
മാഷേ എന്തേലും പറ..ഇങ്ങനെ eppozhum ചുമ്മാ smileeഇട്ടു നടന്നാല്‍ മതിയോ?
ReplyDeleteഒരു സംശ്യോം ഒരു നിശ്യോം.
ReplyDeleteവര്‍ണ്ണന അല്പം ഒവറായില്യെ എന്നൊരു സംശ്യം.
ഇതാര്‍ക്കിട്ടോ കൊട്ടിയതാണ് എന്ന് നിശ്യം.
എന്തായാലും ആരു നോക്കിയാല്ലും കോരപ്പന്മാരും വിന്ധ്യമാരും ഉണ്ടായികൊണ്ടെയിരിക്കും.പിന്നെ.. എന്താ 2 പ്രാവശ്യം എഴുന്നേറ്റത്..?
ReplyDeleteജയന്റെ ബ്ലോഗില്‍ കണ്ടുവന്നതാ. അപ്പൊ അതാണു കാര്യം . നടക്കട്ടെ. :)
ReplyDeleteവരാന്‍ താമസിച്ചതില്‍ പരിഭവം ഒന്നുമില്ലല്ലൊ അല്ലെ?
കുറെ പോസ്റ്റുകള്‍ വായിച്ചു. എനിക്കിഷ്ടപ്പെട്ടു, ചിലതൊന്നും മനസിലായില്ല കേട്ടൊ.
ഈ Template ന്റെ പ്രത്യേകത കാരണം വായിച്ചിടത്തു വച്ചു കമന്റിടാന്‍ സാധിച്ചില്ല അതുകൊണ്ട് വീട്ടിലെത്തിയ ശേഷം ഇത്.
ജയന്റെ ബ്ലോഗില്‍ കണ്ടുവന്നതാ. അപ്പൊ അതാണു കാര്യം . നടക്കട്ടെ. :)
ReplyDeleteവരാന്‍ താമസിച്ചതില്‍ പരിഭവം ഒന്നുമില്ലല്ലൊ അല്ലെ?
കുറെ പോസ്റ്റുകള്‍ വായിച്ചു. എനിക്കിഷ്ടപ്പെട്ടു, ചിലതൊന്നും മനസിലായില്ല കേട്ടൊ.
ഈ Template ന്റെ പ്രത്യേകത കാരണം വായിച്ചിടത്തു വച്ചു കമന്റിടാന്‍ സാധിച്ചില്ല അതുകൊണ്ട് വീട്ടിലെത്തിയ ശേഷം ഇത്.
സത്യത്തിൽ ഈ കോരപ്പൻ ആരാണെന്ന് കോരപ്പനു തന്നെ അറിയാമോ? അഥവാ വിന്ധ്യ ശർമ്മയ്ക്ക് അറിയാമോ? പല ബ്ലോഗർമാർക്കും ഫേക്ക് ഐഡികൾ വച്ച് എഴുതിയെഴുതി ഇപ്പോൾ തങ്ങൾ യഥാർത്ഥത്തിൽ ആരായിരുന്നുവെന്ന് അറിയാതെ ആയിട്ടുണ്ട്!
ReplyDeleteDr.R.K.Kathiroor,
ReplyDeletecommentinu nanni.
ഞാന്‍ cmnt കിട്ടാന്‍ canvas ചെയ്യാറില്ലആരെയും .
commentinu വേണ്ടി ഒന്നും എഴുതാരും ഇല്ല .
എന്റെ post തേടി വരുന്നവര്‍ commnt ഇടുന്നു ..thatz it.
ഒരു പെണ്ണിന്റെ സ്ഥിരം പോസ്റ്റിനു comment ഇട്ടു പഴകിയവര്‍
വേറെ post തേടി പോകാറില്ല .അവിടെ അട ഇരിക്കും ..
അതാണ് കീഴ് വഴക്കം.
എന്നിട്ട് തത്ത ഉരുവിടും പോലെ എല്ലാ ആ പെണ് പോസ്റ്റില്‍ കയറി
"നന്നായി, ലോകോത്തരം" എന്ന് കമ്മന്റ് പറഞ്ഞു വിഡ്ഢി വേഷം കേട്ടും..
ഈ ഉള്ളവള്‍,, ഈശ്വരന്റെ post ആയാലും നല്ലതല്ലെങ്ങില്‍ ഇല്ല എന്ന്
തന്നെ പറയും .പിന്നെ എന്റെ എഴുത്തിന്റെ
രീതി ഒരു ആണ്‍ എഴുത്ത് എന്ന് വിലയിരുതുന്ന്വരും ഉണ്ട് ..
ഈ കാരണങ്ങളാല്‍ അടിയനു cmnt കുറവാണ് .
പിന്നെ കൂടുതല്‍ comment കിട്ടിയാല്‍ കൂടുതല്‍
നല്ലത് എന്ന അഭിപ്രായം എനിക്ക് ഇല്ല .
ഷാജി എന്‍ കരുണിന്റെ പിറവി എന്ന സിനിമ വിരലില്‍
എന്നാവുന്നവര്‍ മാത്രമേ കണ്ടിട്ടുള്ളൂ.
എന്നാല്‍ അത് ചീത്ത സിനിമ എന്ന് പറയുമോ വിവരം ഉള്ളവര്‍?
എന്നാല്‍ "കിന്നരി തുമ്പികള്‍ക്ക് ഇന്നും പ്രേക്ഷകര്‍ ഇടിച്ചു കയറും.
(ഇത് കലാമൂല്യമുള്ള സിനിമ എന്ന് പറയുമോ എങ്കില്‍?)
എനിക്ക് നല്ല കമ്മന്റ് കിട്ടാന്‍ മറ്റുള്ളവരുടെ പോസ്റ്റില്‍ നിരങ്ങി
"ഹായ് കലക്കന്‍" എന്ന് പറഞ്ഞു മണ്ടി ആകാന്‍ എനിക്ക് മനസും ഇല്ല.
ഇത്രയും ആവിഷ്കാര സ്വാതന്ത്ര്യം ഉള്ള എനിക്ക് എന്നിട്ട് പോലും ഇത്ര കമ്മന്റ് കിട്ടുന്നുന്ടെകില്‍
അതില്‍ എന്ത്നെകിലും പ്രത്യേകത ഉണ്ടെന്നു മാത്രം അറിയുക.
ബ്ലോഗ് വിസിറ്റ് ചെയ്തതിനു എല്ലാവര്ക്കും നന്ദി.
@ Ismail, കൊട്ടാന്‍ ഒന്നും ഇല്ല്യ.ഇനി ആര്‍ക്കെങ്കിലും കൊണ്ടെങ്കില്‍ അങ്ങ് സഹിക്ക്യ..ന്തേയ്?
ReplyDelete@ഇ.എ.സജിം തട്ടത്തുമല aadymaayi ivide vannathinu nanni..
@India ..MERA BHAARATH MAHAAN.....
Thanx to all.
CORRECTION ...ഡോ.ആര്‍ .കെ.തിരൂര്‍ ennu thiruthi vaayikkuka..thettu vannathil kshama.
ReplyDeleteഞാന്‍ കമന്റ്റ് കുറഞ്ഞു പോയതിനു കളിയാക്കിയതാണ് എന്ന് കരുതരുത്. പലപ്പോഴും നല്ലതെന്നു സ്വയം തോന്നുന്ന പോസ്റ്റുകള്‍ (അഹന്കാരമാകാം, അല്ലെങ്കില്‍ വിവരക്കെടാകാം) ആരും ശ്രദ്ധിക്കപ്പെടാതെ പോകുകയും ബൂലോകത്ത് ഒരു കറക്കം കറങ്ങി വന്നാല്‍ ചവരുകൂനകല്‍ക്കിടയിലും ആള്‍ക്കൂട്ടങ്ങള്‍ കണ്ടു മനസ്സിലുയരുന്ന ചോദ്യങ്ങള്‍ക്ക് ബ്ലോഗറുടെ സ്ത്രീനാമം ഉത്തരം തരികയും ചെയ്തു പോരുന്ന സ്ഥിരം അനുഭവങ്ങള്‍ കാരണം പറഞ്ഞെന്നെ ഉള്ളൂ..
ReplyDeleteപിന്നെ കാലുപിടിച്ചും പുറം ചൊരിഞ്ഞും ആലെക്കൂട്ടുന്നതില്‍ എനിക്കും താല്‍പ്പര്യമില്ല. മനസ്സില്‍ തോന്നുന്നത് ഉടനെ പറയേണ്ട പോലെ പറഞ്ഞു തന്നെയാണ് ശീലം.
വീണ്ടും കാണാം.
ഡേഷിൽ അലുമുളച്ചാൽ അവിടെ തണല് കാണൂന്നവരാണല്ലോ ഭൂരിഭാഗവും...അല്ലേ
ReplyDeleteസഹോദര ..@R .K.Thiroor
ReplyDeleteഞാന്‍ കമന്റ്റ് കുറഞ്ഞു പോയതിനു കളിയാക്കിയതാണ് എന്ന് താങ്കള്‍ കരുതാന്‍, മൂക്കട്ട ഒലിപ്പിച്ചു നടക്കുന്ന , കളിക്കുടുക്ക വായിച്ചു നടക്കുന്ന പ്രായം അല്ല അടിയന്റെത്..
(സ്വയം വില ഇരുത്തുമ്പോള്‍ വന്നു ഭാവിക്കുന്ന പാക പ്പിഴകളില്‍ ഒന്നു.)
ഈ ഉള്ളവളുടെ പോസ്റ്റ് വായിച്ചു വായനക്കാര്‍ക്ക് കമ്മന്റ് ഇടാം.
കമ്മന്റ് മാത്രം...
വീട്ടു വിശേഷവും,ജാതകവും, ആണ് പെണ് ജാതി ചോദ്യം ചെയ്യാനുള്ള വേദി ആയി എന്റെ ബ്ലോഗിനെ അനുവടിച്ചട്ടില്ല ആരെയും...
" ആദ്യമൊക്കെ ആണ്‍ പേരിലാണോ എഴുതിയത്?
എന്നുള്ള സഹോദരന്റെ ചോദ്യം കണ്ടപ്പോള്‍ നിലവാരം വ്യക്തമായി..
ക്ഷമിക്കുക.
ഇപ്പോള്‍ മനസിലായിക്കാണുമല്ലോ അടിയനു കമ്മന്റ് കുറയാനുള്ള കാരണം..?
NB: മനസ്സില്‍ തോന്നുന്നത് ഉടനെ പറയേണ്ട പോലെ പറഞ്ഞു തന്നെയാണ് enikkum ശീലം.
ജയ് ഹിന്ദ്