
കല്ലായിക്കാരന് യൂസപ്പെട്ടനു ഒരു സംശയം.
നാട്ടിലെ, പിച്ചക്കാര്‍ക്ക് വരെ രാഷ്ട്രീയം ഉള്ള നാടാണ് നമ്മുടേത്.
ഇടതിന്, വലതിനു, ലീഗിന്, സ്വതന്ത്രന്, ജനതയ്ക്ക്, അണ്ടനു, അഴകോടന്, ചെമ്മാനു, ചെരുപ്പ് കുത്തിക്കു, തെങ്ങ് കയറ്റക്കാരന്,
എന്ന് വേണ്ട സര്‍വത്ര സംഘടനകള്‍ ഉണ്ടായിട്ടും,
നാഴികയ്ക്ക് നാല്‍പ്പതു വട്ടം കമ്മന്റുകളിലും, മെയില്‍ വഴിയും, നേരിട്ടും, അല്ലാതെയും, അന്യന്റെ അപ്പനേം അമ്മേനേം മാറി മാറി തെറി വിളിക്കുന്ന നമ്മട ബ്ലോഗേര്‍സിന് മാത്രം ഒരു സംഘടന ഇല്ല..
ഉണ്ടേല്‍ തന്നെ ഒരു നേതാവും ഇല്ല.
നേതാവ് ഉണ്ടേല്‍ തന്നെ അയാള്‍ക്കൊരു "ഇതും" ഇല്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണേലും ഈ ബ്ലോഗേര്‍സ് പാവങ്ങള്‍ക്ക്
മരുന്നിനെങ്കിലും ഒരു ഗ്രൂപ്പ് വേണം എന്ന് യൂസപ്പിനു തോന്നി.
ഗ്രൂപ്പ് ഉണ്ടായാലേ ഗ്രൂപ്പ് കളിക്കാന്‍ കഴിയൂ.
ഗ്രൂപ്പ് കളിച്ചാലേ നാല് പേര് അറിയൂ.
നാല് പേര് അറിഞ്ഞാലേ പിന്നെയും നാല് ഉപ ഗ്രൂപിന് സ്കോപ്പ്
ഉള്ളൂ.
അങ്ങനെ എത്രയെത്ര സ്വപ്നങ്ങള്‍.
ഈ ബുദ്ധി എന്തെ നേരത്തെ തോന്നിയില്ല എന്ന് ദാസനേം, വിജയനേം പോലെ യൂസപ്പു ചോദിച്ചില്ല.
പകരം ഗ്രൂപ്പ് കളിയ്ക്കാന്‍ പറ്റിയ യെമാന്മാരെ രഹസ്യമായി
ബന്ധപ്പെട്ടു തുടങ്ങി.
(ക്ഷമിക്കണം ,ആ " ബന്ധപ്പെടല്‍ " അല്ല)
ഒരു പ്രസിടണ്ട്, പിന്നെ WISE നിര്‍ബന്ധം ഇല്ലാത്ത വൈസ് പ്രസിടണ്ട്, സെക്രട്ടറി, ഖജാന്‍ജി ഇങ്ങനെ ചിലര്‍. സദ്യക്ക് ഉപദംശം പോലെ ..
കൂടാതെ വനിതാ മെംബേര്‍സ് മേമ്പൊടിക്ക് .
പോരെ പൊടി പൂരം?
നല്ല രീതിയില്‍ പോകുന്നുണ്ടെങ്കില്‍ അതൊന്നു നാല് വഴിയ്ക്ക് ആക്കാന്‍ യൂസപ്പെട്ടന്‍ നോക്കിയിട്ട് ഈ ഒരു വഴിയെ കാണുന്നുള്ളൂ..
പൊന്നു വായനക്കാരെ, യൂസപ്പെട്ടന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ നിങ്ങളെ കൊണ്ട് ആവും വിധം അദ്ദേഹത്തെ പിന്താങ്ങുമല്ലോ..
പ്രാര്‍ഥനകളോടെ,
പേര്
ഒപ്പ്
വരട്ടെ വരട്ടെ നാലു കൊല്ലം കൂടി കഴിഞ്ഞാല്‍ റിട്ടയര്‍ ആകും എന്നിട്ടു മതി
ReplyDeleteഒരു പണി ആകുമല്ലൊ
ഇങ്ങനെയൊക്കെ ‘തട്ടീം മുട്ടീം‘(ക്ഷമിക്കണം അതല്ല)ഒക്കെയങ്ങു പോകുന്ന കണ്ടിട്ടു സഹിക്കുന്നില്ല അല്ലേ..യൂസപ്പിന്..!
ReplyDelete@india heritage...VRS എടുതൂടെ മാഷേ ..എന്തിനാ സമയം കളയനെ ?
ReplyDelete@Prabhan യൂസപ്പിന്റെ കളി കാണാന്‍ ഇരിക്കുന്നത്തെ ഉള്ളൂ.പ്രഭന് ..
രണ്ടു സംഘടനകളുണ്ടാവുന്നതാണ് നല്ലത് .അല്ലെങ്കില്‍ ഒന്ന് പിളരുന്നത് വരെ കാത്തിരിക്കണം വളരാന്‍ . തുടക്കം തന്നെ അങ്ങിനെയായാല്‍ നന്നാവും കാര്യങ്ങള്‍
ReplyDeleteപിളര്താനല്ലേ യൂസപ്പിനെ പോലുള്ളവര്‍ ?
ReplyDeleteങ്ങും ...ഈ നാട് നന്നാകും ഇനി , എന്നൊരു തോന്നല്‍.
ഇത്തരം ഒരു നീക്കം ഉള്ള കാര്യം അറിഞ്ഞില്ല.
ReplyDeleteഉം..ഉവ്വാ..ഇതുകൊറേ നന്നാവും.!!!!
ReplyDeleteവല്ല്യവർത്താനം പറയാണ്ട് വല്ല ഗ്രൂപ്പിലും ചേര് പെമ്പെളേ.....
രാജശ്രീ നാരായണന് എന്ന ബ്ലോഗറെ പ്രസിഡന്റ് ആക്കാന്‍ ഞാന്‍ രൂക്ഷമായി ആവശ്യപ്പെടുന്നു.
ReplyDelete(മനസ്സിലിരുപ്പ് നേരെ അങ്ങ് പറഞ്ഞാല്‍ പോരെ?)
"കമ്മന്റു ബോക്സ് തുറന്നിടുന്നു." എന്ന് എഴുതിയിരിക്കുന്നു.എന്നാല്‍ കമന്റ് ഇട്ടിട്ടു പെട്ടിയില്‍ കാണുന്നുമില്ല. ഒന്നുകില്‍ ഇട്ട പാടെ പെട്ടിയില്‍ വരണം അല്ലേല്‍ ആ വാചകം മാറ്റണം . ശരിയല്ലേ?
ReplyDeleteആദ്യം തന്നെ കൊരങ്ങു കൂടെ ഒരു ഏണി എന്ന് പറഞ്ഞു പോലെ ആവും അല്ലെങ്കില്‍ തന്നെ ഭൂലോക വാസികള്‍ക്ക് ഇടയില്‍ എന്നും അടിയാ
ReplyDeleteആദ്യം ആയതു കൊണ്ട് ഈ വിവരക്കേട് ക്ഷമിക്കുന്നു ഇസ്മൈല്‍..
ReplyDeleteഅവനവറെ മേല്ക്കൊയമായും കോപ്ലെക്സും പ്രദര്‍ശിപ്പിക്കുന്ന കമ്മന്റുകള്‍ക്ക്
തട ഇടാന്‍ വേണ്ടി ഒരു ചെറിയ മുന്‍കരുതല്‍.അത്രെ ഉള്ളൂ..
ഗ്രൂപ്പ് ഉള്ളത് എന്തിനും നല്ലതാ. അല്ലങ്കിൽ, ഏകാധിപത്യ ബ്ലോഗ് ;....
ReplyDeleteഏതു ഗ്രൂപ്പിലോ പാര്ട്ടീലോ ചേരാം.. പക്ഷെ ഖജാന്‍ജി ആക്കണം...
ReplyDeleteഅല്ല, ആരാ ഈ യൂസപ്പ്?
സംഘടനയുണ്ടാക്കു..
ReplyDeleteബന്ധപ്പെടാൻ ഞാൻ ഉണ്ടാകും കേട്ടൊ
@ Dr.R.K കുഴി തിന്നാല്‍ മതി അപ്പം എന്നണ്ട
ReplyDelete