Thursday, December 23, 2010

വിക്രമാദിത്യനും വേതാളവും

അനന്തരം വിക്രമാദിത്യന്റെയ് തോളില്‍ കിടന്നു കൊണ്ട്
വേതാളം ഇപ്രകാരം കഥ പറയാന്‍ തുടങ്ങി.....
രാജന്‍, ഇനി ഞാന്‍ പറയാന്‍ പോകുന്ന കഥ ശ്രദ്ധിച്ച് കേള്‍ക്കണം..
പിന്നീട ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉചിതമായ ഉത്തരം തന്നില്ലെങ്ങില്‍ അങ്ങയുടെ തല ചിന്ന ഭിന്നമായി പോകും....

ഇപ്രാവശ്യം പതിവ് തെറ്റിച്ചു കൊണ്ട് രാജാവ് വേതാളതോട് ഒരു മറു ചോദ്യം ചോദിച്ചു.....
"അങ്ങ് യഥാര്‍ത്ഥത്തില്‍ കഥ പറഞ്ഞതിന് ശേഷം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എന്റെ ഉത്തരം ആഗ്രഹിക്കുന്നുണ്ടോ ? എന്നെ ബന്ധനസ്ഥനാക്കി കൊണ്ട് വരുന്നതില്‍ ഉണ്ടാകുന്ന നിന്നുള്ള ലാഭ കൊതി മാത്രമാണോ ഈ ചോദ്യങ്ങള്‍ക്ക് പിന്നില്‍?
എന്റെ ഈ ചോദ്യങ്ങള്‍ക്ക് ഉചിതമായ ഉത്തരം തന്നില്ലെങ്ങില്‍
അങ്ങയുടെ തല ചിന്ന ഭിന്നമായി പോകും......
വേതാളം അല്‍പ നേരം സംശയിച്ചു തന്റെ തലയില്‍ തലോടി കൊണ്ട് കൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു.....
"രാജന്‍ ഈ സംശയം അങ്ങ് നേരത്തേ ചോദിചിരുന്നെങ്ങില്‍ എന്റെ പണി എനിക്ക് കുറച്ചു ചെയ്‌താല്‍ മതിയായിരുന്നു...ഇതിപ്പോള്‍ നമ്മുടെ രണ്ടു പേരുടെ തല പോകുന്നതില്‍ അല്ല എനിക്ക് വേവലാതി......
മുന്‍പേ കടന്നു പോയവന്‍ ഇതേ ചോദ്യം ചോദിച്ചതിനു മറുപടി പറയാന്‍ വയാഞ്ഞത് കൊണ്ട് ഒരു തല നേരത്തേ കൊണ്ട് പോയത് ആരുടേത് എന്നാണ് എന്റെ ഭയം...
വെതാലതിന്റെയ് ഉചിതമായ ഉത്തരം കേട്ട് പതിവ് തെറ്റിച്ചു രാജാവ് മരത്തില്‍ തല കീഴായി നില്‍ക്കാന്‍ പോയി....

1 comment: