Wednesday, January 5, 2011

ഒരിടത്തൊരിടത്ത്...

ചെറുപ്പത്തില്‍ രതി വൈകൃതങ്ങളില്‍ വരെ നീങ്ങുമായിരുന്ന
അസാധാരണ കൂട്ട് കെട്ട് എന്നെ വല്ലാത്ത അവസ്ഥയില്‍
എത്തിച്ചിട്ടുണ്ട്..
വളര്‍ത്തു കോഴി മുട്ടയിടുന്നത്‌ നോക്കി അതിന്റെ പിറകെ പതി ഇരുന്നിട്ടുണ്ട്..
പിന്നീട് എന്റെയും കൂട്ടുകാരുടെയും കണ്ണ് വെട്ടിച്ചു കോഴി ഇടുന്ന മുട്ട കണ്ടു
ഞങ്ങള്‍ നിരാശരായിട്ടുണ്ട് ..
കൂട്ടിയിട്ട വൈക്കോല്‍ കൂനക്കക്തു നിന്ന് മുട്ട ഇട്ട കോഴിയുടെ
ആര്‍മാദം കണ്ടു പൊട്ടി ക്കരഞ്ഞിട്ടുണ്ട് ഞാന്‍..
ഉച്ച മയക്കത്തില്‍ പോകും മുന്‍പേ , പരത്തി പറന്നു കിടക്കുന്ന ദിന പത്രത്തിലെ
രാജന്‍ കൊല കേസ് ഉറക്കെ വായിക്കുന്ന അമ്മയുടെ കണ്ണ് വെട്ടിച്ചു,
എറിഞ്ജ്ജു വീഴ്ത്താന്‍ പാകത്തില്‍ ചാഞ്ഞു കിടക്കുന്ന ചക്കര മാങ്ങയുടെ ചില്ല
പൊട്ടിക്കാന്‍ വേണ്ടി മാത്രം കൂട്ട് കൂടുന്ന ചെക്കന്മാര്‍ എന്റെ കള്ളത്തരം
മനസിലാക്കി അവര്‍ പിന്നീട് , മിണ്ടാതായി.
കണ്ണെത്താ ദൂരത്തെ വയല്‍ പാടങ്ങള്‍ ഉഴുതു മറിക്കുന്ന കാളകളുടെ സ്ഥാനത്
കാതടപ്പിക്കുന്ന ട്രാക്ടര്‍ വന്നത് "ലോകാല്ഭുതമായി" എനിക്ക്..
സന്ധ്യ ആവോളം ചെളി കൂടി കിടക്കുന്ന വരമ്പില്‍,
,കോളാമ്പി പടര്‍ന്നു കിടക്കുന്ന മുള് വേലിക്കരികില്‍ ..
,കയ്യില്ലാത്ത ചെറിയ ഉടുപ്പിട്ട്, നിന്ന എന്റെ ആ
കാഴ്ചയുടെ ഓര്‍മ്മ തിരു മധുരതെക്കാള്‍ തേനൂറും..
ആദാമിന്റെയ് മകന്‍ അബു,
പവിഴം എന്ന തത്തയുടെ കഥ, 3 മത്സ്യങ്ങളുടെ കഥ
കൊക്കും ഞണ്ടും ,,,,പഞ്ചതന്റ്രത്തിലെ "മാനേജ്‌മന്റ്‌"
സൂത്രങ്ങള്‍ ഒളിപ്പിച്ച പൊരുള്‍ മനസിലാക്കാന്‍ സമയം പിന്നേയും വേണ്ടി വന്നു...
കണ്ണന്‍ ചിരട്ടയില്‍ പായസം വെക്കാം എന്ന് ആദ്യം പറഞ്ഞതും,,,,
കടലാസ് ചുരുട്ടി കൊണ്ട് ബീഡി വലിക്കാം എന്ന് എന്നെയും കൂട്ടുകാരെയും പഠിപ്പിച്ചതും
എന്റെ ചേച്ചി ആയിരുന്നു..
വീട്ടിലെ ഭൂകമ്പം ഭയന്ന് കൊച്ചനിയത്യെ കൊണ്ട്
നിര്‍ബന്ധിച്ചു വലിപ്പിച്ചതും ചേച്ചിയുടെ ബുദ്ധി....
കടലാസ് പുകയുടെ ചൂട് കൊണ്ട് ആദ്യം വലിച പുകയില്‍ തന്നെ
ചുമച്ചു കരഞ്ഞ എന്നെ ചേച്ചി ആശ്വസിപ്പിച്ചത്‌, രണ്ടാമത് ഒരു പുക തന്ന് കൊണ്ടാണ്..
ഭയന്ന് നില്‍ക്കുന്ന ഓരോ കൂട്ടര്‍ക്കും dhyryam തന്ന് കൊണ്ട്
3 കടലാസ് ബീഡികള്‍ ഞങ്ങള്‍ 12 കൂട്ടുകാര്‍ വലിച്ചു തീര്‍ത്തു..
.................................
കത്തിച്ച ചൂട്ടില്‍ന്റെയ് ചൂട് കൊണ്ട് കത്തി പ്പോയ ചിരട്ടയും.........
(* തീ കൊണ്ടാല്‍ ഏത് ചിരട്ടയും കത്തുമെന്ന അറിവ് ..)
അടുപ്പില്‍
തുളുമ്പി അടര്‍ന്നു വീണ, 4 ദിവസം കൊണ്ട് വീട്ടില്‍ നിന്നും മോഷട്ടിചെടുത്ത ശര്‍ക്കരയും അരിയും ,നാളികേര തുണ്ടും കൊണ്ട് ഉണ്ടാകാന്‍ ശ്രമിച്ച....
ഞങ്ങള്‍ക്ക് വിളംബാന്‍ കഴിയാതെ പോയ പായാസതെക്കള്‍ ,ഞങ്ങളെ തളര്‍ത്തിയത്, ചേച്ചിക്ക്
കൂട്ടുകാരുടെ idayil വന്നു പോയ അപമാനമായിരുന്നു ....
ഉച്ചയുറക്കത്തിനു അമ്മയോടൊപ്പം ചെല്ലാന്‍ കൂട്ടാക്കാത്ത ഞാന്‍
പലപ്പോഴും
ഇല്ലി മുള്ള് കൊണ്ട് കെട്ടിയ വേലിക്കരികില്‍, പടര്‍ന്നു കിടന്നിരുന്ന
ചോര നിറമുള്ള കുന്നിമണികള്‍ കൊണ്ട് കോര്‍ത്ത മാലകള്‍ക്ക് എന്നോളം,
ഞാന്‍ തീക്ഷണമായി ആശിക്കുന്ന,എന്റെ ബാല്യതോളം നന്മയുണ്ട്..

ഇപ്പോള്‍ എന്റെ ബാല്യം തിരികെ വേണമെന്ന് പറയുന്നതിലെ ഔചിത്യം
പറഞ്ഞറിയിക്കാന്‍ വയ്യ..

9 comments:

 1. ബാല്യം എന്നും എക്കാലത്തും സുന്ദരം തന്നെ...!!

  ReplyDelete
 2. കുട്ടി കാലത്തെ ഒര്മകളിലേക്ക് വിളിച്ചു കൊണ്ടുപോയതിന് നന്ദി...,
  നന്നായി.....

  ReplyDelete
 3. ഇല്ലി മുള്ള് കൊണ്ട് കെട്ടിയ വേലിക്കരികില്‍, പടര്‍ന്നു കിടന്നിരുന്ന
  ചോര നിറമുള്ള കുന്നിമണികള്‍ കൊണ്ട് കോര്‍ത്ത മാലകള്‍ക്ക് എന്നോളം,
  ഞാന്‍ തീക്ഷണമായി ആശിക്കുന്ന,എന്റെ ബാല്യതോളം നന്മയുണ്ട്..

  ഇപ്പോള്‍ എന്റെ ബാല്യം തിരികെ വേണമെന്ന് പറയുന്നതിലെ ഔചിത്യം
  പറഞ്ഞറിയിക്കാന്‍ വയ്യ.

  ReplyDelete
 4. ബാല്യ കാലം ഇഷ്ടപ്പെടാത്ത ആരുണ്ട്‌. ഉത്തരവാദിത്യങ്ങളില്ലാത്ത, സ്വാതന്ത്ര്യത്തിന്റെ മധുരം ഏറെ അനുഭവിച്ച ആ നാളുകള്‍ തിരികെ വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടോ ?

  ReplyDelete
 5. enikkivide malayalam fond prasnam sambavichirikkunnu sahaayichaal
  inneevaram vaayichedukkaam

  ReplyDelete
 6. dear Kader, wht the problems there?dont u have Mal font?plz tell. so that i can help u.any how thanx

  ReplyDelete
 7. ബല്യത്തെക്കുറിച്ച് ചിന്തിച്ചാൽ ചിന്ത കടലിന്റെ അഗാതയോളം... രാജശ്രീയുടെ ഈ ദൌത്യത്തിന് - പിന്നോട്ട് നയിക്കുന്നതിന് - ഭാവുകങ്ങൾ എന്നെപ്പോലുള്ള മദ്ധ്യ വയസ്കന്മാർക്ക് ബാല്യത്തിന്റെ കുളിര് നുകരാൻ അവസരങ്ങൾ.... നന്ദി

  ReplyDelete
 8. കാദർ അരിമ്പുരയിൽ please cntact http://bloghelpline.cyberjalakam.com/

  ReplyDelete