Sunday, February 20, 2011

ചില മനുഷ്യര്‍

ഭാരത യുദ്ധം നടക്കുന്ന സമയത്ത് യുദ്ധം കണ്ണാല്‍ കാണുവാന്‍ അന്ധനായ
ധ്രിതരാഷ്ട്രര്‍ക്ക് കണ്ണ് നല്‍കാമെന്നു പറഞ്ഞ വ്യാസ മഹര്ഷിയോടു
ധ്രിതരാഷ്ട്രര്‍ പറഞ്ഞ മറുപടി വിചിത്രമായിരുന്നു..
"എനിക്ക് യുദ്ധം കാണണ്ട..., അത് വിവരിച്ചു കേട്ടാല്‍ മതി" എന്നത് അത്രേ.
അപ്രകാരം അയാളുടെ മന്ത്രി സഞ്ജയൻനെ അതിനായി ചട്ടം കെട്ടുകയും ചെയ്തു..

മനുഷ്യര്‍ക്ക്‌ എത്ര ഭയാനക കാഴ്ച കാണാനും /കേള്‍ക്കാനും ആവേശമാണ്..
പഠിക്കുന്ന കാലത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ medical exhibitionu പോയിരുന്നു ഒരിക്കല്‍.
ഒരു സ്റ്റോളിൽ മൃത ശരീരം വെച്ചിട്ടുണ്ടെന്ന് കേട്ടു ഒരു കൂട്ടം ആളുകള്‍
മറ്റൊന്നും കാണുവാന്‍ നില്‍ക്കാതെ അത് കാണുവാന്‍ തിടുക്കം കൂട്ടി ..
ആളുകളുടെ ഉത്സാഹം കണ്ടപ്പോള്‍ എനിക്ക് ലജ്ജ തോന്നി..
മൃത ശരീരം അവനവന്റെ ആളുടെതല്ല എന്നറിയുമ്പോഴുള്ള ഒരു psychic pleasure
അവന്‍ അവിടെ പ്രദര്‍ശിപ്പിക്കുകയാണ് ..
മറ്റുള്ളവന്റെയ് വേദന കാണുമ്പോഴുള്ള ഒരു സുഖം മനുഷ്യന് മാത്രമുള്ള
ഒരു സവിശേഷതയാണ്..

4 comments:

  1. മറ്റുള്ളവരുടെ വേദന കാണുവാനും,കാണിപ്പിക്കാനും തിരക്ക് കൂട്ടുകയാണ് മനുഷ്യർ,ഒരിക്കൽ മാതൃഭൂമി പത്രത്തിന്റെ മുൻ പേജിൽ ഒരമ്മയുടെ കണ്ണിൽ മകൻ കത്തി കുത്തിയിറക്കി വച്ചിരിക്കുന്ന ഒരു ചിത്രം കണ്ടൂ.. ഹോ...ഇന്നും അത് എന്റെ കണ്ണിനു മുൻപിൽ തെളിഞ്ഞു നിൽക്കുന്നു, കഴിഞ്ഞ ദിവസവും,ഇന്നുമൊക്കെ, കരിക്കകത്തെ, ആറ്റിൽ വീണ കുട്ടികളുടെ ചിത്രങ്ങൾ. ശബരിമലയിലെ ദുരന്തം.. എന്തിനേറെ.. പത്ര,ദൃശ്യ മാദ്ധ്യമങ്ങൾ ഇത്തരം ദൃശ്യങ്ങൾ കണിക്കരുത് എന്നണെന്റെ അപേക്ഷ...പിന്നെ സഞ്ജയന്റെ അന്നത്തെ വിവരണത്തിന്റെ ഇന്നത്തെ ആവിഷ്കാരമാണല്ലോ... ലൈവ് ബ്രൊഡ്കാസ്റ്റിങ്ങ്... വ്യാ‍സന്റേയും, വാത്മീകിയുടേയുമൊക്കെ ദീര്‍ഘവീക്ഷണം..നോക്കണെ

    ReplyDelete
  2. ഇതാണ് മനുഷ്യന്‍ , അന്യന്റെ ദൈന്യതയും , ക്രൂരതകളും കണ്ടു സന്തോഷിക്കുന്നവന്‍

    ReplyDelete
  3. 'സഞ്ജയന്' അകലങ്ങളിലെ കാഴ്ച അടുത്തെന്ന പോലെ അറിയാമായിരുന്നു. ആ കാഴ്ചകളെ വിവരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, ഇന്ന് 'കാഴ്ചകള്‍ക്ക്' മേല്‍ കണ്ണടച്ചു പിടിച്ച് 'ഭാവനകളെ' പറയുന്ന തത്സമയങ്ങള്‍..!!!

    ReplyDelete
  4. മഹാഭാരത യുദ്ധത്തിനു തന്നെ കാരണമായ ഒരു കാഴ്ച.ചൂതുകളീയിലു പരാജിതരായ പാണ്ഡവരുടെ പണയമുതലായ പഞ്ചാലിയെ സഭയിലേക്കു വലിച്ചിഴിച്ചു കൊണ്ടു വന്നു ദുശ്ശാസനന് വസ്ത്രാക്ഷേപം ചെയ്യുമ്പം,പഞ്ചാലിക്കുണ്ടായ അപമാനവും, തന്മൂലം ശിരസ്സു തഴ്തിയ പാണ്ഡവരുടെ
    ദു:ഖവും വേദനയും എത്ര കൌതുകത്തോടാണു കൌരവാദികളു കണ്ടു ആസ്വദിച്ച്തു...അങ്ങനെയുള്ള ദുശ്ശസനന്മാരുടെ നാടാണല്ലൊ നമ്മുടേതു...

    ReplyDelete