Tuesday, March 8, 2011

മാനവ ശാസ്ത്രങ്ങള്‍ അറിയാതെ പോകുന്നത്..

ഇന്ത്യയില്‍ സ്വവര്‍ഗ്ഗ ഭോഗികളുടെ വിവാഹം നിയമ പ്രകാരം സാധുത ഉള്ളതാക്കിയതായി വാര്‍ത്ത..
ഇനി ഇതിന്റെ പേരില്‍ ആരും പട്ടിണി കിടന്നു മരിക്കണ്ട....
ചിന്തിക്കാനുള്ള കഴിവുണ്ടായ കാലം മുതല്‍ മനുഷ്യന്‍ അവന്റെ സുഖങ്ങളെ ക്കുറിച്ചും അതീവ ശ്രദ്ധാലുവയി..
കൂടുതല്‍ സന്തോഷം നല്‍കുന്ന ഉപാധി തേടി നടന്നു..
അരക്കെട്ടിലെ ഊഷ്മാവ് തണുപ്പിക്കാന്‍ സര്‍പ്പ വിഷങ്ങള്‍ വരെ ധമനികളില്‍ കുത്തി ഇറക്കിയും , മൃഗങ്ങളെ പോലും തങ്ങളുടെ രഹസ്യ വ്യായാമങ്ങള്‍ക്ക് ഉപയോഗിച്ച് വരെ അവന്‍ പല പീടങ്ങള്‍ കയറിയിട്ടും,ചവിട്ടി താഴ്ത്താന്‍ ഉദ്ദേശിച്ച താഴ്വരകള്‍ വീണ്ടും അപ്രാപ്യമായി തന്നെ നിന്നു ...
പാല്‍ മണം മാറാത്ത കുട്ടികളിലും, അടിമകളിലും ,മരങ്ങളില്‍ വരെയും അവന്‍ പിന്നെയും അവന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു.....
എന്നിട്ടും ലഹരി അവനു ബാലി കേറാ മല തന്നെയായീ..
അപ്പോള്‍...
സ്വര്‍ഗം പോല്‍ ഇതാ കിട്ടി സ്വര്ഗീയ ഭോഗം.....
മനുഷ്യ മാംസം തിന്നാലും വിശപ്പടക്കാം.....
നാളെ പട്ടിണി കൊണ്ട് പൊറുതി മുട്ടിയാല്‍ മനുഷ്യ മാസം കഴിക്കാനും നിയമ ബലം വന്നു കൂടായ്കയില്ല....

ഇലക്ട്രിക് പോസ്റ്റും,തുണിക്കടയിലെ ബോമ്മയും ഇനി സൂക്ഷിക്കുക..
നാളെ "നിങ്ങളെ"വിവാഹം കഴിക്കണം എന്ന് പറഞ്ഞു പരമോന്നത നീതിന്ന്യായ വകുപ്പിന് അപേക്ഷ പൊയ്ക്കൂടായ്ക ഇല്ല.....

ആര്‍ക്കാണ് തെറ്റ് പറ്റുന്നത്?
മനുഷ്യനോ..
മനുഷ്യന്റെ ആവശ്യങ്ങള്‍ക്കോ.
ജീവിത രീതികല്‍ക്കോ...

മനുഷ്യനായി പിറന്നെങ്ങില്‍ അനുവര്‍ത്തിക്കേണ്ട ചില മര്യാദകള്‍ അപ്പോള്‍ ആരാണ് പഠിക്കേണ്ടത്?
സദാചാരം, (ഭൌതീക) മൂല്യച്യുതി വരാത്ത തരത്തിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ ..മനുഷ്യനോ മൃഗങ്ങള്‍ക്കോ ഇനി വേണ്ടത്?

മൃഗ തുല്യരായി പോകുന്ന മനുഷ്യര്‍ക്കോ?

ഒരു രാജ്യതിന്റെയ് ഗതി നിശ്ചയിക്കാനും ബഹുമാന്യ തലത്തിലൂടെ വര്തിക്കുവാനും മതങ്ങള്‍ അനുവര്‍ത്തിക്കുന്ന പങ്കു ചെറുതല്ല..

എന്നിട്ടും തന്നിഷ്ടം പോലെ മനുഷ്യ നിയമങ്ങള്‍ തങ്ങളുടെ ഇഷ്ടങ്ങല്‍ക്കനുസരിച്ചു.....ആവശ്യത്തിനു അനുസരിച്ച് ചെറുതാക്കിയും ,വലുതാക്കിയും..മടക്കിയും,ഒടിച്ചും ..
പിന്നെയും ചെറുതാക്കിയും....ഭോഗങ്ങള്‍ സ്വന്തമാക്കുന്നു..

എന്നിട്ടും സുഖമാണോ എന്ന് ഓരോരുത്തരെയും വിളിച്ചു ചോദിച്ചാല്‍ കിട്ടുന്ന മറുപടി തൃപ്തമാണോ?

12 comments:

  1. അതി ലളിതമായി പറഞ്ഞു പോകാവുന്ന വിഷയമല്ല ഇത്. സ്നേഹവും കാമവും അതിന്‍റെ അളവിലും അടിത്തറയിലും പ്രതിജന ഭിന്നമാണ്
    അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന മനുഷ്യ കാമനകള്‍ തന്നെയല്ലേ ചരിത്രത്തെയും സര്ഗാത്മകതയെയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ചതു ??
    പിന്നെ ...സ്വവര്‍ഗ ഭോഗികളെ പറ്റി പറയുമ്പോള്‍ 'അവന്‍' എന്ന പുല്ലിംഗം പല തവണ ആവര്‍ത്തിക്കുന്നു. "അവള്‍മാരില്‍"
    സ്വവര്‍ഗഭോഗികള്‍ ഇല്ലെന്ന് ഉറപ്പ് ആണോ?

    ReplyDelete
  2. രാജശ്രീ...അക്ഷര തെറ്റുകൾ പതിവായി കടന്നുക്കൂടുന്നത് ശ്രദ്ധിക്കുക.. ഇനി വിഷയത്തിലെക്ക്... സ്വ്വർഗ്ഗ രതി എന്നു കേൾക്കുമ്പോൾ നമുക്ക് അറപ്പ് ഉളവാക്കുന്നൂ എന്നത് സത്യം.. പക്ഷേ.. ഉൽ‌പ്പത്തി പുസ്തകത്തിൽ ( ബൈബിൾ-പഴയ നിയമം)പോലും സ്വവർഗ്ഗ രതിയെപ്പറ്റി പരയുന്നുണ്ട്.. സാഫോ എന്ന ഒരു യൂറോപ്യൻ സുന്ദരി ലെസ്ബിയൻ ദ്വീപിൽ തന്റെ കൂടെഉള്ള പെണ്ണുങ്ങളെ മാത്രം തന്റെ ഇംഗിതങ്ങൾക്കും,കാമപൂരണങ്ങൾക്ക് വകപ്പെടുത്തിയെടുത്തും, സ്ത്രീ കളെ മാത്രം താമസിപ്പിച്ച് കൊണ്ട് ഒരു രാജ്യമുണ്ടാക്കിയെന്നും അങ്ങനെ ലെസ്ബിയനിസം ഉണ്ടായി എന്നുമാണ് മറ്റൊരു പാശ്ചാത്യ പുരാണം... സ്വവർഗ്ഗരതി പാപമാണ് ..അതൊരു അസുഖമാണ് എന്ന് ചിന്തിച്ചിരുന്ന കാലം കഴിഞ്ഞു പോയിരിക്കുന്നൂ..ഇൻഡ്യയിൽ 20% പേർ സ്വവർഗ്ഗരതി സംഘത്തിലെ മെമ്പർ മാരാണ്...പിന്നെ താങ്കളുടേ ലേഖനത്തിൽ പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്തിക്ക്ക്കൊണ്ടുള്ള രീതി കണ്ടൂ...അവിടെ തെറ്റി..എന്താ അത്തരക്കാരായ സ്തീകളെപറ്റി തങ്കൾക്ക് അറിവില്ലാന്നുണ്ടോ? ഇലക്ട്രിക് പോസ്റ്റും,തുണിക്കടയിലെ ബോമ്മയും ഇനി സൂക്ഷിക്കുക..'(പുരുഷന്മാരെ മാത്രം കുട്ടപ്പെടുത്തുന്നത് ശരിയല്ലാ )

    ReplyDelete
  3. Thanx for yours valuable comments...

    അവന്‍ എന്ന് സര്‍വ നാമ പ്രയോഗം ചെയ്തന്നെ ഉള്ളൂ..
    അവളും പെടുന്നു..
    ഈശ്വരനെ അവന്‍ എന്ന് പലപ്പോഴും സംബോധന ചെയ്യുന്നു നാം പലപ്പോഴും ....ഈശ്വരന്‍ അവനോ,അതോ അവളോ എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്വയം നിക്ഷിപ്തം..
    ആ പ്രയോഗം വായനക്കാരില്‍ അലോസരം ഉണ്ടാക്കിയെങ്ങില്‍ ക്ഷമ..

    വിഷയത്തില്‍ നിന്നും വ്യതി ചലിക്കുന്നില്ല...
    അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന മനുഷ്യ കാമനകള്‍
    കൂടുതല്‍ സ്വാധീനിച്ചത് കൂടുതല്‍ ശരിയാകുമെങ്ങില്‍..

    ഗ്യാസ് chamberukalil മനുഷ്യ ജീവനുകളെ പുകച്ചു കളഞ്ഞ hitleril നിന്നും ചരിത്രത്തിലേക്കുള്ള ദൂരം അപ്പോള്‍ ...
    (യുദ്ധത്തില്‍ കൂടുതല്‍ പേരെ കൊന്നവന്‍.....ഇവിടെ ക്രോധം..)

    സൌന്ദര്യമാണ് നന്മ എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം മത സമൂഹം ഹൂനന്മാരുടെ കാലത്തുണ്ടായിരുന്നു..
    (ഹൂനന്മാരുടെ, അധിനിവേശം റോമ സാമ്രാജ്യതിന്റെയ് അധപതനം ,ഓര്‍ക്കുക..)

    "( ബൈബിൾ-പഴയ നിയമം)ലെസ്ബിയനിസം "

    കാമം,ക്രോധം,മോഹം,ലോഭം,ഇവയില്‍ നിന്നും കിട്ടുന്ന ലാഭം തുലോം ക്ഷണികമാണ്..എന്ന് ഉപനിഷത്തുകളും പറയുന്നുണ്ട്..
    രണ്ടും ആപേക്ഷികമാണ്..

    പരീക്ഷണ ങ്ങള്‍ എന്ന്പറഞ്ഞു അവന്‍ (ക്ഷമിക്കണം അവളും) സ്വയം സായൂജ്യം അടയാന്‍ കണ്ടെത്തുന്ന കടുത്ത വഴികള്‍ ലളിതമായി പറഞ്ഞു പോകാവുന്ന വിഷയമല്ല...ശരിയാന്നു വളരെ.

    ഒരുപാട് ആളുകള്‍ താല്പര്യപ്പെടുന്ന ഒരു കാര്യം ശരിയാണെന്ന് അര്‍ത്ഥമ്മക്കപ്പെടുകായാണ് ഇവിടെയും..

    "ഒരു പെണ്ണിനെ കീഴടക്കാന്‍ കഴിയില്ലെങ്ങില്‍ ഒരു രാജ്യത്തെ എങ്കിലും കീഴടക്കുക.." എന്ന് എവിടെയോ വായിച്ചിട്ടുണ്ട്..

    മനുഷ്യന് കീഴ്പ്പെടുത്തല്‍ ആവേശമാണ് ..അത് സ്വാധീനമാകുന്നത് അതിനുമേല്‍ അധീശത്തം സ്ഥാപിക്കുമ്പോള്‍ ആണ് ..
    കൂടുതല്‍ ശരി എന്ന് ചിലര്‍ എങ്കിലും അപ്പോള്‍ കരുതുന്നു..


    പാശ്ചാത്യ പുരാണം വേദ വാക്യമായെടുക്കുമ്പോള്‍ അറിയുക..

    ഇവ ഭാരതീയരുടെ സംസ്കാരത്തിന് പാകമാണോ?

    വാല്‍കഷണം :
    ആമസോണ്‍ കാടുകളില്‍ മനുഷ്യര്‍... കാട്ടുകുതിരകളെ മെരുക്കി ഭോഗാവശ്യതിനായീ സംരക്ഷിച്ചു പോരുന്നു ....
    മഹാനായ അക്ബര്‍ ചക്രവര്‍ത്തി അതി സുന്ദരനായ ഒരു പടയാളിയെ സ്വകാരയമായീ കാമപൂരണങ്ങൾക്ക് വകപ്പെടുത്തിയെടുതി ഇരുന്നതായി ചരിത്രം പറയുന്നു..
    കൂടുതല്‍ ആളുകള്‍ ചെയ്യുന്നത് ശരി എന്ന് അവകാശപ്പെട്മ്പോള്‍ തെറ്റില്‍ നിന്നും ശരിയിലേക്കുള്ള ദൂരം കൂടി വരികയാണ് ......

    ReplyDelete
  4. സ്വവർഗ പ്രേമവും കാമവും രതിയുമെല്ലാം കേവലം അറപ്പുളവാക്കുന്നു എന്നതിലുപരി പ്രകൃതി വിരുദ്ധവും കൂടിയാണ്‌. ഒരു പരിധിവരെ ചികിത്സയിലൂടെ മാറ്റിയെടുക്കാവുന്ന മാനസ്സിക പ്രശ്നമാണ്‌ അധികം സ്വവർഗ പ്രേമികൾക്കുമുള്ളത് എന്നിരിക്കെ, സ്വവർഗ വിവാഹവും ബന്ധങ്ങളും നിയമാനുസൃതമാക്കുന്നതിന്‌ പകരം ആവശ്യമായ കൗൺസലിങ്ങും ചികിത്സയും ലഭ്യമാക്കുകയാണ്‌ വേണ്ടത്. ഇത് നിയമ വിദേയമക്കുന്നതിലൂടെ ദൂരവ്യാപകമായ സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാകുമെന്നതിൽ ഒരു സംശയത്തിനും വകയില്ല.

    ReplyDelete
  5. രാജശ്രീയുടെ ലേഖനത്തില്‍ സ്വവര്‍ഗാനുരാഗത്തെ ബാലലൈംഗികചൂഷണം പോലുള്ള രതി വൈകൃതങ്ങളുമായി താരതമ്യപ്പെടുത്തിക്കണ്ടു. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഏതൊരു പൗരനും തന്റെ ലൈംഗിക താത്പര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. ഒരാള്‍ സ്വവര്‍ഗാനുരാഗിയാണെങ്കില്‍, അയാള്‍ സ്വവര്‍ഗാനുരാഗിയല്ലാത്ത ഒരാളെ ബലം പ്രയോഗിച്ചോ നിര്‍ബന്ധപൂര്‍വമോ ബന്ധത്തിന് വിധേയമാക്കാത്തിടത്തോളം കാലം അയാളെക്കൊണ്ട് സമൂഹത്തിന് എന്ത് ഉപദ്രവമാണുള്ളത് ?

    ReplyDelete
  6. oraal kodi kaanakkinu aasthiyulla oru bank kollayadikkunnu.
    aylde moshanam deposit cheyyathavre badikkathidatholam kaalam
    ayal cheyyunnath thettano?

    ReplyDelete
  7. Dear Praveen, abhiprayathinu nanni...kevalam manushya janamamathil anushtikknda chila karmmangal-manushyan -aayth kond onnu vilayiruthan sramikkukayanu...oraalude sai mattullavarkk thettakum..randum chinthaneeyam...pakse oru sathyam..manushyarude lakkillatha ee pok naashthailekanu..

    ReplyDelete
  8. Well, that doesn't seem to be a good analogy. The robber is taking something that he doesn't deserves and though the clients are not loosing their money surely the insurance company pays the stake. Here somebody is loosing. Is it not ? Lets live the way we think right and let others live the way they like, untill a situation arise in which both cant co-excist. Thats my view, and you have your view.

    ReplyDelete
  9. രാജശ്രീ...അഭിപ്രായങ്ങൾ മലയാളത്തിൽ തന്നെ എഴുതുക....പിന്നെ അമ്മയെ തല്ലിയാലും അഭിപ്രായം രണ്ട് എന്ന വാക്യം പൊലെ ഈതൊരു രചനക്കും പലവിധത്തിലുള്ള അഭിപ്രായം ഉണ്ടാകും.. അതൊക്കെ ചർച്ച ചെയ്യാനൊരിടം അതാകട്ടെ ബ്ലോഗെഴുത്തുകാരുടെ രീതി.. ‘സന്തോഷ് എച്ചിക്കാനം‘ എന്ന സാഹിത്യകാരൻ അടുത്തിടെ എഴുതിക്കണ്ടു ബ്ലോഗ് എഴുത്തുകാരൊക്കെ വാൽനക്ഷത്രങ്ങളാണെന്ന്... അതയത് പെട്ടെന്നു പൊലിഞ്ഞു പോകുമെന്ന് നമ്മുടെ ബ്ലൊഗെർമാർ ആരും അതിനെക്കുറിച്ച് പ്രതികരിച്ചുകണ്ടില്ല..ഞാൻ അങനെ വിശ്വസിക്കുന്നില്ല...ബാക്കി ചർച്ചക്ക് വിടുന്നു..ഇനി ഇവിടെ മുഹമ്മദ് കുഞ്ഞ് വണ്ടൂർ പറഞ്ഞത് പോലെ”ഇത് നിയമ വിദേയമക്കുന്നതിലൂടെ ദൂരവ്യാപകമായ സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാകുമെന്നതിൽ ഒരു സംശയത്തിനും വകയില്ല“ അതിനോട് നമുക്ക് യോജിക്കാം..പക്ഷേ നിയമം ഉണ്ടാക്കുന്നവരിലും ഇത്തരക്കാർ ഉണ്ട് എന്ന് ഓർക്കണം.. ഏഷ്യാനെറ്റ് ചാനലിലെ ‘നമ്മൾതമ്മിൽ” പരിപാടിയിൽ സ്വവർഗ്ഗരതിക്കാരുടെ ആക്രോശം നമ്മൾ കേട്ടതല്ലേ....! നമ്മളും സാമുഹ്യജീവികളായത് കൊണ്ട് ഒരു പരിധിവരെ ‘ഓലപ്പടക്കം’ എഴുതിയതുപോലെ‘ഏതൊരു പൗരനും തന്റെ ലൈംഗിക താത്പര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്‘ബലം പ്രയോഗിച്ചോ നിര്‍ബന്ധപൂര്‍വമോ ബന്ധത്തിന് വിധേയമാക്കാത്തിടത്തോളം കാലം അയാളെ,അല്ലെങ്കിൽ അവളെ നമുക്ക് ഒന്നും പറയാനാവില്ലാ...ആന്ധ്രാപ്രദേശത്തെ “യെല്ലെമ്മാ” ക്ഷേത്ര പരിസരത്ത് വച്ച് കുറേയധികം ആൺ സ്വവർഗ്ഗപ്രേമികളാൽ ആക്രമിക്കപ്പെട്ട എന്റെ സ്നേഹിതനായ ഒരു കേണലുണ്ട്.. ഇന്നും അയ്യാൾ അവിവാഹിതനാണ്..ട്രോമാ എന്ന മാനസിക രോഗം ബാധിച്ച അദ്ദേഹത്തെക്കാണ്മ്പോൾ എനിക്കുണ്ടാകുന്ന ദ്വേക്ഷ്യം ഉള്ളിലൊതുക്കാനേ കഴിയുന്നൊള്ളൂ...

    ReplyDelete
  10. :))
    കൂടുതല്‍ വാക്കുകള്‍ പറയാനില്ല!

    ReplyDelete
  11. ഇതിലിപ്പോള്ശരിയും തെറ്റുമുണ്ടു.സമൂഹം ഇതു തെറ്റാണന്നു വാധിച്ചിട്ടുണ്ടു.ശരിയാണന്നു മാന്യഭോഗികളൂം.അതിനവരു നിരത്തുന്ന ന്യയങ്ങളേറയും.സ്വവറ്ഗ്ഗഭോഗിയിൽതുടങ്ങി പല വറ്ഗ്ഗമായ സ്വയം ഭോഗത്തിനെക്കുറിച്ചും ഇവിടെ പ്രതിപാദിച്ചിരിക്കുന്നു.ജീവനില്ലത്ത വസ്തുക്കളായ ഇലക്ട്രിക് പോസ്റ്റും തുണിക്കടയിലെ ബൊമ്മയേയും അതാണല്ലൊ സൂചിപ്പിക്കുന്നതു.മൃഗങ്ങളൂം ജന്തുക്കളുമായുള്ള രീതിയും സ്വവറ്ഗ്ഗ ഭോഗമാകുന്നില്ലല്ലോ..?ഓരോരുത്തരും അവരുടെ വികാര ശമനത്തിനു ഇഷ്ടപ്പെട്ട രീതിയായിരിക്കും തെരഞ്ഞെടുക്കുക.ഇതിൽബലമായി ചെയ്യിച്ചാല് സംതൃപ്തിയില്ലന്നാണു ഇത്തരക്കാരുടെ വാദം.വിശക്കുന്നവനു ഇഷ്ടഭക്ഷണമല്ലേ ലക്ഷ്യം.അല്ലങ്കിലവന്പട്ടിണീകിടക്കും.ഓരോരുത്തരുടെ സിരകളിലടങ്ങിയിരിക്കുന്ന കാമവെറിയുടെ ദൃഷ്ടന്തമാണു പാലുമണം മാറത്ത കുട്ടികളേയും, വൃദ്ധകളെ പോലും ഇരയാക്കുന്നതു.
    ഇവിടെ ഏതു നിയമത്തിന്റെ പിറകെപോയാലും “അട്ട മെത്തയിലിരിക്കില്ല”.ഇത്തരം വൈകൃതങ്ങളോടു യഥാറ്ഥ മനസ്സുകള്ക്കു യോജിക്കാന്കഴിയില്ല.അവരു അവരുടെ വഴിയെ പോകട്ടെ...

    ReplyDelete
  12. അതെ.. അവരവരുടെ വഴിക്ക് പോകട്ടെ.ആര്ക് ചേതം?
    അവസാനം മനുഷ്യനും മൃഘങ്ങളും തമ്മിലുള്ള ആപേക്ഷിക ദൂരം വെറും മാത്രകളായി
    ചുര്ങ്ങുമ്പോള്‍ തമ്മിലുള്ള വ്യത്യാസം ശൂന്യമാകും....
    നിലവിളക്കിന്റെയ് മുനയിലും, വയാഗ്രയുടെ പിന്നാലെയും ,പിന്നെ
    പേരറിയാത്ത അനേക രതി വൈകൃത കാനാലുകളും അവന്‍ നീന്തി തുഴഞ്ഞു കരയെരുംബോഴേക്കും
    അനുഭവങ്ങളുടെ രഹസ്യ പട്ടികയില്‍ അവന്റെ നാമം അക്ഷര പിശകുള്ളതായി
    കാണാതെ ഇരിക്കുവതെങ്ങിനെ?

    ReplyDelete