Wednesday, June 1, 2011

പന്തയം വെക്കാനുണ്ടോ? .പന്തയം?




തെരഞ്ഞെടുപ്പില്‍ കൊണ്ഗ്രസ്സിനു എത്ര സീറ്റ് കിട്ടുമെന്ന്
വാതു വെച്ചു,
മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍
പ്രതി വാതുകാരന്‍ വെള്ളാപ്പിള്ളി നടേശനും..
വൈര മോതിരം സമ്മാനം ...
കണക്കുകള്‍ പിഴച്ച നേതാവ്,
നടേശന്‍ മുതലാളിക്ക്
നവരത്ന മോതിരം അണിയിച്ചു അടിയറവു പറഞ്ഞു
(ഈ പന്തയം ഏതായാലും രത്ന വ്യാപാരികള്‍ക്കു ലോട്ടറി ആയി)

എഴുതാപുറം : പണ്ട് പാഞ്ചാലിയെ പന്തയം വെച്ചു ചൂത് കളിച്ചു തോറ്റ പാണ്ഡവര്‍ നീണാള്‍ വാഴട്ടെ ..

വന്ദേ മാതരം..


ഇനി,
എന്റെ കൂടെ വാതു വെയ്ക്കാന്‍ ആരുണ്ട്?
പന്തയം,
കോഴിയോ, മുട്ടയോ ആദ്യം ഉണ്ടായത്?
കോഴിയാണേല്‍ കാരണം?
മുട്ടയാണേല്‍ കോഴിയോ?
കോഴിയും മുട്ടയും ഒന്നിച്ചാണേല്‍
കോഴി മുട്ടയോ?
ഉത്തരം പറയാത്തവര്‍ക്ക് നൂറു കടം
പറഞ്ഞവര്‍ക്ക് മോതിരം അല്ല..
മോതിരം ഇട്ടു വെക്കാനുള്ള
ചെപ്പു ഫ്രീ..

അല്ലെങ്കില്‍ "ആ കയ്യിലോ, ഈ കയ്യിലോ
(ഇടതോ വലതോ)
അമ്മാന പൂച്ചെണ്ട്?
കണ്ണന് സമ്മാന പൂച്ചെണ്ട്?"
(ഒരു പഴയ സിനിമ പാട്ട്.)

പോയ ബുദ്ധി :

അല്ലാണ്ട് പിന്നെ, നട്ട പ്പിരാന്തു,
പന്തയം വെച്ചു കളിക്കാന്‍ പറ്റിയ പ്രായം !!
ആ നേരം കൊണ്ട് നാല് ഏത്തവാഴ വെച്ചിരുന്ണേല്‍
അടുത്ത ചിങ്ങത്തില്‍ എങ്കിലും
കാഴ്ച കുല വെക്കായിരുന്നു
ഗുരുവായൂരപ്പന്.

11 comments:

  1. പന്തയം വെച്ചു , പോയ ബുദ്ധിക്കു ,
    ഇനി കാഴ്ച കുല കൊടുത്തു
    ഗുരുവായൂര്‍ക്ക് പോയി നോക്കാം അല്ലെ ?

    ReplyDelete
  2. അവിടെ Q ആണ് ചങ്ങാതീ ..
    കുല അങ്ങനെ അങ്ങ് നട തളളാന്‍ പറ്റില്ല
    ....You are in the Q....plz stay on line..
    Thanx for the comment.

    ReplyDelete
  3. ഗെയിം ഓവർ................പന്തയം വെച്ചു കളിക്കാന്‍ പറ്റിയ പ്രായം?????????ഏത്തവാഴ ഇപ്പോൾ കിളുർക്കീല്ലാലോ ..ഞാലിപ്പൂവൻ, ചിങ്ങത്തിനു വിളവെടുക്കാവുന്ന ചിങ്ങൻ...ഒക്കെയാ നല്ലത്....കേട്ടോ കുഞ്ഞേ

    ReplyDelete
  4. എഴുതാപുറം : പണ്ട് പാഞ്ചാലിയെ പന്തയം വെച്ചു ചൂത് കളിച്ചു തോറ്റ പാണ്ഡവര്‍ നീണാള്‍ വാഴട്ടെ ..
    ഉത്തരം പറയാത്തവര്‍ക്ക് നൂറു കടം
    പറഞ്ഞവര്‍ക്ക് മോതിരം അല്ല..
    മോതിരം ഇട്ടു വെക്കാനുള്ള
    ചെപ്പു ഫ്രീ..
    പന്തയം വെച്ചു കളിക്കാന്‍ പറ്റിയ പ്രായം !!
    ആ നേരം കൊണ്ട് നാല് ഏത്തവാഴ വെച്ചിരുന്ണേല്‍
    അടുത്ത ചിങ്ങത്തില്‍ എങ്കിലും
    കാഴ്ച കുല വെക്കായിരുന്നു
    ഗുരുവായൂരപ്പന്.
    സത്യം പറഞ്ഞാല്‍ വായിച്ച് ചിരിച്ചു കുറെ നേരം. വളരെ നന്നായി.

    ReplyDelete
  5. @Keraladasanunni..ഓ ഈ ചേട്ടായിയെ കൊണ്ട് തോറ്റു..

    ReplyDelete
  6. Chandu sir..."krishi" cheythu atraykk anagtt ee ullavalkk paraijayam pora..kshamee....

    ReplyDelete
  7. ഈ ഞാലിപൂ‍വന്റെ ഒരു വിത്തു കിട്ടുമോ ...? ചുമ്മാതെ നടാനാ നായരു സാറേ...

    ReplyDelete
  8. ini ningal thammil enthaannu vecha aayikko...
    othaal oradi kaanalo..yeth..

    ReplyDelete
  9. ഗുരുവായൂരപ്പന് ഇപ്പോ കാഴ്ചക്കുലയൊന്നും വേണ്ട, ഈ ഫ്യൂരിഡാൻ കുലയല്ലേ എന്നാ ചോദ്യം!

    ReplyDelete
  10. ഇരട്ട പഴമാണേല്‍ ഉരിച്ചേ കഴിക്കൂ ഭഗവാന്‍.
    ഫൂരിടാന്‍ ആയാലും അല്ലേലും..Thanx Echomoo...

    ReplyDelete
  11. @ ഷിബൂസ്ജി....ഞാലിപ്പൂവന്.. ഞങ്ങടെ നാട്ടിൽ “മധുരയണ്ണാൻ”.. എന്ന് പറയും.. ഈ നായർ സാർ ചെറിയൊരു ക്രിഷിക്കാരനാ...രാജശ്രീ പ്ര്യാതെ പറഞ്ഞ"krishi" അല്ലാ ട്ടോ... തിരുവനന്തപുരത്ത് നിന്നും 22 കി.മീറ്റർ നെയ്യാർ ഡാം റൂട്ടിൽ വന്നാൽ കാട്ടാക്കട എന്ന ചെറിയ നഗരമുണ്ട്.. അവിടെ ആരോട് ചോദിച്ചാലും എന്റെ വീട് കാട്ടിത്തരു ..വന്നാൽ എത്ര വാഴതൈ വേണമെങ്കിലും തരാം..ഫ്രീയായിട്ട്... കേട്ടോ..

    ReplyDelete