Wednesday, June 8, 2011

ഇങ്ക്ലീഷില്‍ വിഷ് ചെയ്‌താല്‍ ?





പനീഷ് ചെയ്യണം എന്ന് സുകുമാര്‍ അഴീകോട് .

എന്റെ മാഷേ, കൊറേ ദിവസോയീ, ചുട്ടരച്ച ചമ്മന്തീം ഉണങ്ങലരി കഞ്ഞീം,ഉണക്ക മീനും, കടു മാങ്ങയും കൂട്ടി നല്ലോണം ഒന്നു കഞ്ഞി കുടിച്ചിട്ട്,എന്ന് വിചാരിക്കുന്നു.

അപ്പഴാ ഈ മാതിരി തൈര് സാദം, മുളക് കൊണ്ടാട്ടവും ,പാവയ്ക്കാ കിച്ചടീം, ഗുരുവായൂര്‍ പപ്പടോം കൂട്ടി അങ്ങ് ഉണ്ണാന്‍ വിളിക്കുന്നെ.
മോരും, ഇടിച്ചക്ക തോരനും,പയര് കൊണ്ടാട്ടോം, മേമ്പോടിക്ക്..

സാറിനെ പോലെ വിദ്യാഭ്യാസ വിചുക്ഷണനും, വിവര ദാഹിയും ആയ ഒരു പണ്ഡിത ശ്രേഷ്ടന്‍ വിളിച്ചാല്‍ പറ്റൂലാന്ന് പറയുന്നത് എങ്ങിനെ?

എന്ത് ചെയ്യാം അടിയന്‍ ഒരു ഭക്ഷണ പ്രിയ ആയിപ്പോയിം,
അതില്‍ അടിയന്‍ നിരപരാധീം ആണ്.

വയറു കാഞ്ഞു നിക്കുന്നവനെ ഉണ്ണാന്‍ വിളിച്ചാല്‍, വയ്യ എന്ന് ഏതെങ്കിലും മരമണ്ടന്‍ പറയോ സാറേ ?

ഇനി ഇങ്ങ്ലീഷ്‌ പറയുന്നവനെ, നമുക്ക് ഇങ്ങ്ലീഷില്‍ ഒന്നു ഭീഷണി പ്പെടുത്തി നോക്കിയാലോ സാറേ?
വെരണ്ടു പോണേല്‍ പൊയ്ക്കോട്ടേ പാവങ്ങള്.
ഇങ്ങ്ലീഷ്‌ മീഡിയം സ്കൂളുകള്‍ നമുക്ക് പാട്ടത്തിനു സര്‍ക്കാരിനു കൊടുക്കാം, കല്യാണ സീസണ്‍ ആകുമ്പോ ,കല്യാണ മണ്ഡപം വരെ ആക്കാം.
ഉഷ്ണ കാലത്ത്, ഹര്‍ത്താല്‍ വാരങ്ങളിലും നല്ല കൊയ്തും ആയിരിക്കും.
ഒരു യുദ്ധ കാലാടിസ്ഥാനത്തില്‍ നമുക്ക് ഒന്നു ഒരു പിടി പിടച്ചു നോക്കാം മാഷേ,
ഒത്താല്‍ ഒരു ഇങ്ങ്ലീഷ്‌ വിരോധി സമുദായം
പോയാല്‍ പോയി. ..
താഴെ പറയുന്ന നിയമങ്ങള്‍ എല്ലാ മലയാളികളും നടത്താന്‍ ശ്രമിക്കേണ്ടതാണ്.

ഇങ്ങ്ലീഷില്‍ GOODAY വിഷ് ചെയ്യരുത്
പകരം, ആകെ ക്ഷീണിച്ചു അവിഞ്ഞു , പോയല്ലോ എന്ന് കണ്ട പാടെ പറയുക.
ഹലോ എന്ന് നിങ്ങളുടെ മൊബൈല്‍ ഫോണില്‍ കൂടി പറയാതെ
ആരാട അത്? എന്ന് മാതൃ ഭാഷയില്‍ സംസാരിച്ചു ശീലിച്ചു
മലയാളീ ബോധം വളര്‍ത്തുക.

ഓക്കേ എന്ന് പറയാന്‍ ഒരിക്കലും ശ്രമിക്കരുത്,
അതിനു പകരം ഒക്കെയുടെ സമാന രൂപമായ ആയിക്കോട്ടെ എന്ന് നീട്ടിപറയുക .

നിങ്ങള്‍ IT മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന ആള്‍ ആണെങ്കില്‍
ടാര്‍ഗെറ്റ് എന്ന വാക്കിനു പകരം
കൂടെ കൂടെ നിങ്ങളുടെ പണി പോകുന്ന ദിവസം എന്ന് ടീമില്‍ ഉള്ളവരെ ഓര്‍മ്മ പ്പെടുത്തുക.

ബൈ എന്ന് പറയുന്നതിന് പകരം , ഈ ഏരിയയില്‍ മേലാല്‍ കണ്ടു പോയേക്കരുത്‌ മനസ്സില്‍ പറഞ്ഞിട്ട്, വെറുതെ ചിരിക്കുക.

ഇനി ഇമെയില്‍ കൂടി ആണ് ഈ ബൈ പറയുന്നത് എങ്കില്‍ :) സമൈലീ അടയാളം വെച്ചാല്‍ മതി
അതാകുമ്പോള്‍ നമ്മള്‍ പല്ല് കടിക്കുന്നത് ഇവന്മാര്‍ക്ക് കാണാന്‍ ഒക്കില്ല....

കൂടുതല്‍ നല്ല ഉച്ചാരണ ശീലം, സ്വായത്തമാക്കാന്‍ രഞ്ജിനി ഹരിദാസിന്റെ spoken മലയാളം ക്ലാസില്‍ ഇരിക്കാന്‍ അല്‍പ്പ സമയം കണ്ടെത്താവുന്നതാണ്..


ഇങ്ങനെ ഒരു സമത്വ സുന്ദര മലയാളീ സമൂഹം നമുക്ക് വാര്തെടുക്കാവുന്നതാണ്..
ജയ് മലയാളം

12 comments:

  1. ആദ്യ കമന്റ് തന്നെ താങ്കളുടേതായി ഇവിടെ ഒരു 'ബൈ' എന്ന് ഇടാമായിരുന്നു!
    ജയ്‌ 'മലയാലം'

    ReplyDelete
  2. your kind attention please ,All Malayalee Blogers (AMB) kindly requested to communicate strictly , only in Malayalam. Else will be punished.

    ReplyDelete
  3. അപ്പൊ smailees താങ്കളും ഇട്ടോ?

    ReplyDelete
  4. മലയാളനാട്ടില്‍ ഇഗ്ലീഷ് സ്കൂള്‍ ആയ്ക്കോട്ടെ...
    അവിടെയും അഭ്യസിക്കുന്നവന്‍ മലയാളം അറിഞ്ഞിരിക്കേണ്ട ആവശ്യം ഒരത്യാവശ്യമായിക്കാണുന്നതില്‍ മലയാളിയായ നമുക്ക് തെറ്റുകാണേണ്ടതുണ്ടോ..?അതുപോലെ മലയാളം പള്ളിക്കൂടത്തില്‍ ആംഗലേയം ആയിക്കൂടാ എന്ന നിര്‍ബന്ധത്തില്‍ തെറ്റുകാണാന്‍ശ്രമിക്കാത്തതല്ലേ വലിയതെറ്റ്..!
    ആംഗലേയം ഇന്നിന്റെ അനിവാര്യതയാണ്. അതിന്റെപേരില്‍
    മാത്യഭാഷ നിഷിദ്ധമാക്കുന്നതില്‍ ഒരുന്യായീകരണവുമില്ല.

    പോസ്റ്റിന് ആശംസകള്‍..!
    നമോവാകം..!!

    ReplyDelete
  5. ഈ ഉത്സവ സീസണ്‍ വരുമ്പോള്‍ തുണി ക്കടക്കാരും മോരിന്‍ വെള്ളം വിക്കുന്നവനും, കല ചാട്ടി വിക്കുന്നവനും "ഉത്സവാശംസകള്‍" പറയും പോലെ വായനക്കാരുടെ ആശംസകള്‍ വാങ്ങി
    വീട്ടിലെ ഒരു പെട്ടി മുഴുവന്‍ നിറഞ്ഞു..
    നിങ്ങളുടെ ബ്ലോഗില്‍, മുഖം നോക്കാതെ ആര്‍ക്കെങ്കിലും കയ്പ്പേറിയ കമ്മന്റ് ഈ ഉള്ളവള്‍ ഇട്ടിട്ടുണ്ടെങ്കില്‍
    പൊറുക്കുക.
    മനപൂര്‍വമല്ല,..കരുതി കൂട്ടിയാണ്..
    Thanx to all for the comments.

    ReplyDelete
  6. ആരടാ അതു...ആകെ ക്ഷീണീച്ചു അവിഞ്ഞു പോയല്ലോ...?ഇപ്പം പണി പോകും...ഹീ...ഹീ...ഹീ ...ആയിക്കോട്ടെ


    നന്നായിരിക്കുന്നു.

    ReplyDelete
  7. ആയിക്കോട്ടെ ആയിക്കോട്ടെ

    ReplyDelete
  8. malayalam jayikkatte!malayaliyum.

    ReplyDelete
  9. ആംഗലേയനാട്ടിലുള്ള എനിക്ക് ഇംഗ്ലീഷാകാമല്ലോ

    ReplyDelete
  10. ആംഗലേയ നാട്ടിലുള്ള താങ്കള്‍ മലയാളത്തില്‍ അല്ല ചിന്തിക്കുന്നത് എങ്കില്‍ ആകാം..
    thanx to all for ur comments

    ReplyDelete
  11. ഇംഗ്ലീഷ് അത്രക്ക് മോശമാണെന്ന അഭിപ്രായം എനിക്കില്ല.ഇല്ലെങ്കില്‍ താങ്ങള്‍ പറഞ്ഞപോലൊക്കെ കേള്‍ക്കേണ്ടി വന്നേനെ..

    ReplyDelete