Wednesday, December 8, 2010

നമ്മുടെ കുഞ്ഞുങ്ങള്‍..

നമ്മുടെ കുഞ്ഞുങ്ങള്‍..
ഇന്നത്തെ ഒരു പത്രവാര്‍ത്തയിലേക്ക് ...
അച്ഛനെന്നു പറയുന്ന ഒരുത്തന്‍ തന്റെ കുഞ്ഞെന്ന് പറയുന്ന,
ശ്രീകൃഷ്ണനെ പോലിരിക്കുന്ന ഒരു
നാല് വയസുകാരന്‍ ബാലനെ
സിഗരട്ട് കുറ്റി കൊണ്ട് (തീക്കൊള്ളിയുമാകാം )..പൊള്ളല്‍ ഏല്‍പ്പിച്ചിരിക്കുന്നു..
ദേഹം മുഴുവന്‍ പൊള്ളല്‍ ഏറ്റ പാടുകള്‍..
പൊലിസ് , പ്രാഥമിക ചികിത്സക്ക് ശേഷം
അവനെ വനിതാ ഹെല്പ് deskilekk മാറ്റി..

ഇത് പലതരത്തില്‍ വ്യാഘ്യാനിക്കാം.......
അവനു ചോദിക്കാനും പറയാനും വേറെ ആരും ഇല്ലായിരിക്കാം ..
അതും അല്ലെങ്ങില്‍ തന്ത എന്ന് പറയുന്നവന് sexual gratification
(-ഒരു രസത്തിനു വേണ്ടിയോ...) ചെയ്യുന്നത്..
അങ്ങനെ എന്ത് വേണമെങ്കിലും വ്യാഘ്യാനിക്കാം......
the gaining of pleasure or sexual gratification from the infliction of pain and mental suffering on another person or watching pain inflicted on others sexual ....

ഇത്തരം ഞരമ്പ് rogikal കുഞ്ഞുങ്ങളെ മാത്രമാണ് തിരഞ്ഞു പിടിചാക്രമിക്കുന്ന്ത്.

അവര്‍ ആണ് കൂടുതല്‍ sexual gratificationu പാത്രമാകുന്നത്..

നാട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യാത്ത എത്രയോ peedhanangal

(പുറത്ത് അറിയിക്കാന്‍ വയ്യാത്ത ) ...........

*********************

തിരക്കുള്ള ഉത്സവത്തിനും, പലചരക്ക് കടയില്‍, സര്‍ക്കാര്‍ ഓഫീസുകളില്‍

.... 2 1/2 മണിക്കൂര്‍ ദീര്‍ഘമുള്ള ബോറന്‍ പടങ്ങള്‍ കാണാന്‍ സിനിമ തിയേറ്ററില്‍....ഇങ്ങനെ നമ്മുടെ

കുട്ടികളോടൊപ്പം നമ്മള്‍ പോകുമ്പോള്‍ അവരുടെ ഇഷ്ടങ്ങള്‍ നമ്മളില്‍

എത്രപേര്‍ ചോദിച്ചിട്ടുണ്ട്....

പടം കാണുന്ന രസത്തില്‍ , പോകാന്‍ തിടുക്കം കാട്ടുന്ന കുട്ടികളോട് സ്ക്രീനിലേക്ക് ചൂണ്ടിക്കാട്ടി "അടുത്ത scene കൂടി കഴിഞ്ഞു പോകാം " എന്ന് നമ്മളില്‍

എത്രപേര്‍ അവരോട്‌ പറഞ്ഞിട്ടുണ്ട് .............

കുട്ടികളുടെ ഇഷ്ടങ്ങള്‍ ആരും ചോദിച്ചരിയാരില്ല..

നമ്മുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി അവരെ വളര്‍ത്തി എടുക്കുകയാണ്..

പാര്‍ട്ടി ക്ലബുകളില്‍ "അവന്‍" അവര്‍ക്ക് status symbol ആണ്..

കുട്ടികള്‍ക്ക് ചേരാത്ത (നമ്മുടെ കാലാവസ്ഥക്ക് ചേരാത്ത..)

കട്ടിയുള്ള ഉടുപ്പും, സായിപ്പിന്റെ ടൈ യും,

കനത്ത കാലുറയും .....

കിട്ടാത്ത റാങ്കിനെ കുറിച്ച് പറഞ്ഞു എടുത്താല്‍ പൊങ്ങാത്ത പൊങ്ങച്ചവും കൊടുത്തു

അവനെ(അവളെ ) വളര്‍ത്തി ഒന്നാന്തരം pomerarian

ആക്കുന്നു.....

അവന്‍ ആരെ കണ്ടു വളരണം...?

ക്ലാസ്സിലെ തൊട്ടടുത്തിരിക്കുന്ന സഹപാടി

quarterly examinu

വാങ്ങിയ markintey ഇരട്ടി വാങ്ങിയില്ലെങ്ങില്‍

sarippeduthum എന്ന് പറയുന്ന parentsineyo ?

അതുമല്ലെങ്ങില്‍,അടുത്ത വീട്ടിലെ കൂട്ടുകാരന്‍

കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിപ്പോയത് കൊണ്ട് മാത്രം അവനെ

കളിക്കാന്‍ കൂട്ടരുതെന്ന് പറയുന്ന സഹപാഠിയെ കണ്ടോ?

ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്നു എന്നത് കൊണ്ട് മാത്രം

മാതൃ ഭാഷ -മലയാളം - കരയുമ്പോള്‍ പോലും പറയരുതെന്ന് പറയുന്ന അധ്യാപകരെ കണ്ടോ ?

ഇവനൊക്കെ- ഇവള്‍- വളര്‍ന്നു വരുമ്പോള്‍ എന്താണ് നമ്മള്‍ അവനില്‍ നിന്നും

പ്രതീക്ഷിക്കുന്നത്..?

(നാട്ടില്‍ terrorism തഴച്ചു വളരാന്‍ ഇരിക്കുന്നയൂള്ളൂ ...)


നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അടുത്തിരിക്കുന്ന കൂട്ടുകാരനെ നുള്ളാന്‍ പഠിപ്പിക്കുന്നു നമ്മള്‍ ..

അവനില്ലാത്ത കമ്പ്യൂട്ടര്‍ നെ ക്കുറിച്ചും, ടാറ്റാ ബെന്‍സ്‌ കാറിനെക്കുരിച്ചും ..പൊക്കം പറയാന്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്നു..(നമള്‍ പഠിപ്പിക്കുന്നു...)

ജീവിക്കാന്‍ മാത്രം അവന്‍ പഠിക്കുന്നില്ല..അല്ലെങ്ങില്‍ പഠിപ്പിക്കുന്നില്ല....

പഠിപ്പു കഴിഞ്ഞു ജീവിക്കാന്‍ തുടങ്ങുമ്പോഴേക്കും

പഠിക്കാത്ത പാഠങ്ങള്‍ ജീവിതം ചോദിച്ചു തുടങ്ങുമ്പോഴേക്കും

ഉത്തരം അറിയാതെ പകച്ചു പോകുന്നു...

പഠിച്ചു ഉത്തരമെഴുതി കിട്ടിയ university biruthathinum

...........ആദ്യം ഉത്തരമെഴുതി പിന്നെ പഠിക്കുന്ന ജീവിത പരീക്ഷക്കും ഇടയിലുള്ള

അവ്യഖ്ത ദൂരം കണ്ടു മനസിലാകുംബോഴേക്കും

നേട്ടങ്ങളുടെ balance ഷീറ്റില്‍

O (ശൂന്യം).......

3 comments:

  1. സമകാലീന പ്രസക്തി ഉള്ള നല്ലൊരു വിഷയം ...

    ReplyDelete