Thursday, February 3, 2011

"തുഗ്ലാക്കിന്റെയ് ഭരണ പരിഷ്കാരം"

"പദ്മനാഭ ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈകോടതി "....

ഈ വിധം ഫലിതം പറഞ്ഞെന്നെ ചിരിപ്പിച്ചു ചിരിപ്പിച്ചു

നീതി പീടങ്ങളും, നിയമങ്ങളും... ....

എന്താണ് നമ്മുടെ നാടിനു സംഭവിച്ചിരിക്കുന്നത്?

നാട് ഭരിക്കാന്‍ ഭഗവാന്റെ ഭണ്ടാരം തന്നെ അവസാനം വേണ്ടി വരുന്നു..

അല്ലെ?

ഭരണ വര്‍ഘങ്ങളിലെ പുതു തലമുറക്ക് കയിട്ടു വാരാന്‍ ഇനി sources

ഇല്ല ..അപ്പോള്‍ ഒരു കൂട്ടം വിശ്വാസികള്‍ ഒരു പ്രയോജനവും ഇല്ലാതെ കൊടി ക്കണക്കിന് ആസ്തി വരുന്ന ഒരു സ്വര്‍ണ വിഗ്രഹം രാവും പകലും ഇല്ലാതെ പൂവിട്ടു വെറുതേ തൊഴുന്നു..

എന്നാല്‍ ഇത് തന്നെ തരം എന്ന് ഒരു കൂട്ടര്‍..

പണ്ട് മലബാര്‍ ആക്രമിച്ച ടിപ്പുവും, നമ്മുടെ ഭരണ വര്‍ഘവും തമ്മില്‍ അപ്പോള്‍ എന്ത് വ്യത്യാസം?

അന്ന് തളിക്കോട്ട ക്ഷേത്രം ആയിരുന്നു ടിപ്പുവിന്റെ ലക്‌ഷ്യം എങ്കിലും പദ്മനാഭ ക്ഷേത്രവും അതിയാന്റെയ് ലിസ്റ്റില്‍ ഉണ്ടായിരുന്നു..

ബ്രിടിഷകാരെ മൈസൂരിലെ നിന്നും ഓടിക്കെണ്ടാത് ടിപ്പുവ്ന്റെ ആവശ്യമായിരുന്നു..അതിനു പണം വേണം..അപ്പോഴാണ്‌ നേരത്തെ പറഞ്ഞത് പോലെ ഒരു കൂട്ടം വിശ്വാസികള്‍ ഒരു പ്രയോജനവും ഇല്ലാതെ.........................................

ആലുവ പുഴ വരെ മാത്രമേ പക്ഷെ കക്ഷിക്ക് വരാന്‍ സാധിച്ചുള്ളൂ..

ശ്രീരംഗ പട്ടണം ഇംഗ്ലീഷ് ആക്രമിച്ച വിവരം അറിഞ്ഞ ടിപ്പു തിരികെ പോയതും ചരിത്രം.....

നാട്ടില്‍ വേറെ ഒരു പ്രശ്നവും ഇല്ലാത്തത്

കൊണ്ട് ചുമ്മാ ഇതില്‍ ഇടപ്പെട്ടെക്കാം

എന്നാവാം.. നാറുന്ന ഒരുപാട് കേസുകള്‍

ആവശ്യത്തിനു ഉണ്ടായിട്ടും

"ചോദിക്കാനും പറയാനുമില്ലാത്ത " കേസുകള്‍

വാദിച് സമയം കളയട്ടെ ഇനി നമ്മുടെ ഭരണ കൂടങ്ങള്‍..



ഇനി മുറജപവും, നിറമാലയും നിയമ മന്ദിരങ്ങളില്‍ ആകണം

എന്നുള്ള നിയമം വന്നു കൂടായ്കയില്ലാ.

രാവിലെ 11 മണി മുതല്‍ 4 വരെ ക്ഷേത്ര ദര്‍ശന സമയം പരിമിത പ്പെടുതിയിരിക്കുന്നു

എന്ന ബോര്‍ഡും ഭക്ത ജനങള്‍ക്ക് പ്രതീക്ഷിക്കാം..

ശനി , ഞായര്‍ ദിവസങ്ങള്‍, പബ്ലിക്‌ ഹോളിടയ്സ്, എല്ലാം പൊതു അവധി ആയി പ്രഘ്യാപിച്ച

ബോര്‍ഡും ക്ഷേത്രത്തിനു മുന്നില്‍ പ്രതീക്ഷിക്കുക .

ബന്ദ്‌,ഹര്‍ത്താല്‍ ദിവസങ്ങള്‍ പ്രവര്‍ത്തി ദിവസം ആയിരിക്കില്ല

ഈ വിധമുള്ള അപകടങ്ങള്‍ ഉണ്ടാകാവാന്‍ സാധ്യതയുള്ള ദിവസങ്ങളില്‍

നിര്മാല്യവും , വാകച്ചാര്‍ത്തും 6pm നു ബന്ദ്‌ തീരുന്ന സമയത്തേക്ക് മാറ്റി വെക്കുവാന്‍ ക്ഷേത്ര കമ്മടിക്ക് അവകാശമുണ്ടെന്ന

നോടിസും പൊതു ജനങള്‍ക്ക് കൊടുക്കാവുന്നതാണ്..

വെടി വഴിപാടുകള്‍, അര്‍ച്ചന, പാല്‍പായസ നിവേദ്യം,

മൃത്യുഞ്ജയ ഹോമം എന്നീ വഴിപാട് coupaninu പകരം

ക്ഷേത്ര ഭാര വാഹികള്‍ക്ക് കൈ ക്കൂലി കൊടുത്താല്‍ അവ വീട്ടില്‍ എത്തിച്ചു തരാനുള്ള സൗകര്യം "പ്രത്യേകം" ഉണ്ടായിരിക്കുന്നതാണ് എന്ന് ക്ഷേത്രത്തിലെ brochuril

രേഖപ്പെടുത്തിയാല്‍ വിദേശത്ത് താമസിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക്‌ അതൊരു അനുഗ്രഹമായിരിക്കും...

.ഒരു നാടിന്റെയും നീതി വ്യവസ്ഥിതിക്കു

സമയ ഭേദം അനുസരിച്ച്

തട്ടി ക്കളിക്കാവുന്ന അവസ്ഥയില്‍ വരെ എത്തിയിരിക്കുന്നു

ക്ഷേത്ര നിയമങ്ങള്‍....

മകരജ്യോതി പോയി, ഇപ്പോള്‍ പദ്മനാഭ ക്ഷേത്രം ആയി...

കേരളത്തില്‍ വരുമാനമുള്ള എല്ലാ ക്ഷേത്രങ്ങളും സര്‍ക്കാര്‍ അധീനതയില്‍ വന്നു ചേരുന്ന കാലം വിദൂരമല്ല..

നാളു കുറെ കഴിയുമ്പോള്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും അപ്രത്യക്ഷമാകുന്ന ഫയലുകള്‍ പോലെ 600 kg തൂക്കം വരുന്ന ഈ

വിഗ്രഹവും കാണാതാകും..

പിന്നെ അന്വേഷണം, പഴി ചാരല്‍ suspension തുടങ്ങിയ പതിവ് പരിപാടികള്‍..

നാടും നാട്ടാരും " ഭഗവാനെ നിന്നെ നീ തന്നെ കാതോളനെ എന്ന് പ്രാര്തിക്കും...

ഇനി എന്തുണ്ടാകം പിന്നെ ബാക്കി..?

നഷ്ട്ടപെടുന്നത് നമുക്ക് മാത്രം സ്വന്തമായ പൈതൃകം, സംസ്കാരം, ആചാരങ്ങള്‍ , മൂല്യങ്ങള്‍..

ഭഗവാനെ എന്നേ ഇതൊക്കെ കാണിക്കുവാന്‍ എന്തിനാ എനിക്ക് നീ കണ്ണും കാതും എകിയത്?

2 comments:

  1. rajasree.. nannaayirikkunnu...sarkkarinu kaiyittu vaaran ithilum nalla oru sthalam vere illa..sabarimalayil mandalakaalathu mathrame athinu kazhiyunnullu..ithakumbol...!!!!

    ReplyDelete
  2. എല്ലാം കണക്കാ, അമ്പലത്തില്‍ വഴിപാട് കഴിക്കുന്ന പരിപാടി വിവരദോഷികളായ ഭക്തന്മാര്‍ നിര്‍ത്തുന്നതല്ലേ എറ്റവും അഭികാമ്യം, ആ പണം വേറെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിച്ച് കൂടെ. എന്തിനാണ് മറ്റുള്ളവര്‍ക്ക് കയ്യിട്ട് വാരാന്‍ വേണ്ടി അമ്പലത്തില്‍ കൊണ്ടുപോയി കൊടുക്കുന്നത് ? എന്തായാലും ദൈവത്തിന് ഈ പണം കിട്ടിയിട്ട് വേണോ ?
    ചങ്ങമ്പുഴയുടെ വരികള്‍ ഓര്‍മ വരുന്നു.

    "രണ്ടു തുട്ടേകിയാല്‍ ചുണ്ടി ചിരി വരും
    തെണ്ടിയാണോ മതം സൃഷ്ടിച്ച ദൈവം
    പാല്‍പ്പായസം കണ്ടാല്‍ സ്വര്‍ഗത്തിലേക്കുടന്‍
    പാസ്പ്പോര്‍ട്ടെഴുതുവോനെന്ത് ദൈവം"

    ReplyDelete