Thursday, March 10, 2011

സ്കൈലാബ് 5,4,3,2,1,0..

ഇത് എന്താണ് സാധനമെന്ന് കൈ മലര്തുന്നവര്‍ ദയവായി ക്ഷമിക്കുക...

ഒരു പഴയ സ്കൂള്‍ കാലവും , നറു മണമുള്ള ചില അസുലഭ മുഹൂര്‍ത്തവും,
അസാമാന്യ അത്ഭുത നിമിഷങ്ങളും എല്ലാം കൂടി ഉള്ള ഒരു രസ വിസ്ലെഷനമാണ് ഈ സ്കൈലാബ് എനിക്ക് കൊണ്ട് തന്നിട്ടുള്ളത്....

അമേരിക്ക 1970 കളില്‍ വിക്ഷേപിച്ച ശൂന്യാകാശ പെടകമായിരുന്നു ഈ സ്കൈലാബ്..
6 വര്‍ഷത്തോളം അത് ഭൂമിയെ നിരന്തരം പ്രദക്ഷിണം വെയ്ക്കുകയും ,പിന്നീട് അതിന്റെ
ഭ്രമണ പദത്തില്‍ സാരമായ തകരാര് വന്നതിനാലോ, ഇന്ധനം തീര്ന്നതിനാലോ
അതിനെ വിട്ടയച്ച്വരുടെ മണ്ഡലത്തില്‍ തന്നെ തിരിച്ചു വരാന്‍ നിര്‍ബന്ധിതമായി ഈ ശൂന്യാകാശ പേടകം....
അങ്ങനെ 1979 ലായിരിക്കണം ( ഓര്‍ക്കുന്നില്ല ) അത് ഭൂമിയില്‍ പതിക്കാന്‍ ഇടയുടെന്നും എവിടേ
പതിക്കുമെന്ന് ഇപ്പോള്‍ ഊഹിക്കാന്‍ കഴിയില്ലെന്നുമുള്ള വാര്‍ത്ത NASA പുറത്ത് വിട്ടത്..
പഠിക്കുന്ന സമയത്ത് ഇത്തരം വാര്‍ത്തകള്‍ ഞങ്ങള്‍ക്ക് ഹരമായിരുന്നു..
ഭൂമി അവസാനിക്കുമെന്നും,എല്ലാവരും മരിക്കുമെന്നും പ്രളയം വരും എന്നൊക്കെ ഞങ്ങള്‍ വീമ്പിളക്കി പേടിയുള്ള കൂട്ടുകാരെ പേടിപ്പിച്ചു കൊണ്ടിരുന്നു..
ഇടക്ക് ഇന്ത്യയില്‍ (മുംബൈ) വന്നു പതിക്കുമെന്ന് ആരോ (അസൂയാലുക്കാള്‍)പറഞ്ഞു കേട്ടു, എല്ലാവരെയും പേടിപ്പിച്ചു നടന്ന ഞാന്‍ പേടിച്ചു സ്കൂളില്‍ വരെ പോകാന്‍ മടി കാണിച്ചു..

പത്രങ്ങളിലും റേഡിയോ ലും പല വിധ വാര്‍ത്തകള്‍ വന്നു .. ...
-------------
അവസാനം...
എല്ലാ പ്രതീക്ഷകളെയും അത്ഭുതപ്പെടുത്തി ക്കൊണ്ട് പെര്‍ത്ത് (ആസ്ട്രലിയ)
എന്ന ആള്‍ വാസമില്ലാത്ത ഒരിടത്ത് നമ്മുടെ കഥാ പാത്രം ലാന്ഡ് ചെയ്തു..(ഒരു മഴക്കാലത്താണ് സംഭവം..ജൂണോ, ജൂല്യോ..)...

പെരുന്നാളിനും ഉത്സവത്തിനും കച്ചവടക്കാര്‍ അവര്‍ അന്ന് വിറ്റഴിച്ച സാധങ്ങള്‍ക്ക് ഉപയോഗിച്ച ബ്രാന്‍ഡ് നെയിം "സ്കൈലാബ്"
ആയിരുന്നു...
സ്കൈലാബ് വള, സ്കൈലാബ് കാര്‍, സ്കൈലാബ് കമ്മല്‍,സ്കൈലാബ്ചെരുപ്പ്, സ്കൈലാബ് കൊലുസ്സ് , എന്തിനു സ്കൈലാബ് ചിരി വരെ ഈ ബ്രാന്‍ഡ് AMBASSIDER രുടെ പേരില്‍ ...
പുലി വരുന്നേ പുലി എന്ന് കൂവിയ ഞങ്ങളെ നിരാശപ്പെടുത്തി കൊണ്ട് അങ്ങ്
ആള്‍വാസമില്ലാത്ത ഒരിടത്ത് വീണു തരിപ്പണമായ ആ സ്കൈലാബ് കാരണം പ്രതീക്ഷിച്ചിരുന്ന ഒരു ഭൂമി കുലുക്കം ഇല്ലാതെ പോയതില്‍ അന്ന് ഉണ്ടായ നിരാശക്ക് കണക്കില്ല..

11 comments:

  1. സ്കൈലാബ്...ബ്ലോഗ്...........!

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. അന്ന് സ്കൈലാബ് ഒരു ഒന്നൊന്നര സംഭവമായിരുന്നു, അന്ന് തൃശ്ശൂര്‍ ഒരു കുപ്രസിദ്ധ ടൂറിസ്റ്റ്‌ ഹോമിന്‍റെ പേര് സ്കൈലാബ് എന്നാക്കിയത് ഓര്‍ക്കുന്നു ,ആ നാളുകള്‍ വീണ്ടും ഓര്‍മ്മകളിലേക്ക് എത്തിച്ചതിനു നന്ദി ,കൂട്ടത്തില്‍ എന്റെ അഡ്രസ്സ് തന്ന ചന്തുനായര്‍ക്കും ഒരു പ്രത്യേക നന്ദി അറിയിക്കട്ടെ .

    ReplyDelete
  4. ഈ സ്കൈലാബ് വീഴുന്നു എന്ന് പറഞ്ഞ ദിവസം ഞങ്ങള്‍ അത് ഓര്‍ക്കാതിരിക്കാന്‍ കോളേജില്‍ നിന്ന് മോര്‍ണിംഗ് ഷോവിനു കയറി. പടം കണ്ടുകൊണ്ടിരിക്കുന്നതിനയില്‍ എനിക്ക് ഇക്കാര്യം ഓര്‍മ്മ വന്നു. തെയ്യെറ്റര്‍ വാളരെ ശാന്തം. ഒരനക്കം പോലും ഇല്ല. ഞാന്‍ ഉറക്കെ സ്കൈലാബ് എന്ന് വിളിച്ചു കൂവി. പെട്ടെന്ന് എല്ലാവരും സീറ്റുകളില്‍ നിന്ന് എഴുന്നേറ്റു. ആകെ ഒരു തിരക്ക്‌.
    ഈ പോസ്റ്റ്‌ കൊണ്ട് എനിക്ക് ഇത് ഓര്‍ക്കാനായി.

    ReplyDelete
  5. 1979ഡിസംബറിലാണ് ഞാന്‍ ജനിച്ചത്‌. അത് കൊണ്ടു sky ലാബിനെ കുറിച്ച് മുന്പ് കേട്ടിട്ടില്ല. പുതിയ വിവരത്തിനു നന്ദി

    ReplyDelete
  6. എന്റെയൊക്കെ ചെറുപ്പകാലത്ത് അമ്മ എന്നും പറയുന്ന ഒന്നായിരുന്നു സ്കൈലാബ് വിശേഷങ്ങള്‍. എന്തോ ഭയമായിരുന്നു ആ നാളുകളില്‍ എന്നൊക്കെ. സ്കൈലാബ് താഴെ പതിക്കുമോ.. അതോടെ എല്ലാവരും ഇല്ലാതാവുമോ എന്നൊക്കെ.. വീണ്ടും ഓര്‍മ്മിപ്പിച്ചതില്‍ നന്ദി..

    ReplyDelete
  7. സ്കൈലാബ് പുത്തന്‍ വിവരമാണ്. നന്ദ്രി :)

    ബ്ലോഗ് ഹെഡിംഗ് നന്നായി. പക്ഷെ അതിലൊരു അക്ഷരപ്പിശകില്ലേ?
    നോക്കു.

    ReplyDelete
  8. ബാല്യത്തില്‍ കേള്‍ക്കുകയും പേടിക്കുകയും ചെയ്ത 'സ്കൈലാബ് 'വിശേഷങ്ങള്‍ വീണ്ടും ഓര്‍മ്മിക്കാന്‍ അവസരമൊരുക്കിയതിന് ഏറെ നന്ദി .
    (പോസ്റ്റിലെ അക്ഷരത്തെറ്റുകള്‍ എഡിറ്റ്‌ ചെയ്തിരുന്നെങ്കില്‍ വായനാസുഖം കൂടിയേനെ...)

    ReplyDelete
  9. അന്നു 9-ലു പഠിക്കുന്നകാലം.സ്കൈലാബു വീഴുമ്പോള്ലോകം അവസാനിക്കുമെന്നു ചിലരു പറഞ്ഞിരുന്നു.ഭയപ്പെട്ടു നടന്ന കാലം.
    ഞങ്ങളെ മലയാളം പഠിപ്പിച്ചിരുന്ന ശ്രീദേവി റ്റീച്ചറ്ക്കു സ്കൈലാബ് എന്നു പേരിട്ടിരുന്നു.ആ മുഖം ഇപ്പോളോറ്മ്മയില് വരുന്നു.
    നന്ദി.

    ReplyDelete
  10. പ്രിയ ശ്രീ....
    എഴുത്തിലും ഒരു ശ്രീ....
    ഞാനോനും ആ കാലത്ത് ഭൂമി കണ്ടിട്ടില്ല..
    ഈ പറഞ്ഞ പ്രതിഭാസത്തെ കുറിച്ച് കേട്ടിടുമില്ല...!!
    പുതിയ അറിവിന്‌ നന്ദി...

    സ്നേഹപൂര്‍വ്വം അഭിവാദ്യങ്ങള്‍..

    ReplyDelete
  11. എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.
    അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കാം..

    ReplyDelete